'നാം എന്തിന് പരസ്പരം ഇത്രമാത്രം സ്നേഹിച്ചു', പ്രണയത്തെ കുറിച്ച് സാമന്തയും നാ​ഗചൈതന്യയും പറഞ്ഞത്

അത്രമേൽ പ്രണയത്തിലായിരുന്ന രണ്ട് പേരായിരുന്നു സാമന്തയും നാ​ഗചൈതന്യയും. അവരുടെ മുൻകാല അഭിമുഖങ്ങളും യാത്രകളും ഫോട്ടോകളും എല്ലാം അതിനുള്ള തെളിവുകളാണ്. ഏഴ് വർഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷം ഒന്നായിട്ടും അവർ നാല് വർഷം മാത്രമാണ് അവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചത്. ഒക്ടോബർ രണ്ടിനാണ് വിവാദങ്ങൾ ശരിവെച്ച് ആരാധരെ നിരാശയിലാക്കിയ വാർത്ത സാമന്തയും നാ​ഗ ചൈതന്യയും പുറത്തിവിട്ടത്. 'ഞങ്ങൾ പിരിയുകയാണ്.. ഇനി മുതൽ നല്ല സുഹൃത്തുക്കളായിരിക്കും' ചായിസാം കുറിച്ചു. പ്രണയിച്ചിരുന്നപ്പോഴും വിവാഹിതരായ ശേഷവും പരസ്പരം ഇരുവരും പറഞ്ഞ ചില വാക്കുകൾ തേടികണ്ടുപിടിക്കുകയാണ് ആരാധകർ.

Also Read: 'ഞാനനുഭവിച്ച അതേ വേദന അന്ന് അദ്ദേഹവും അനുഭവിച്ചു', ഷാരൂഖിനെ കുറിച്ച് ​ഗൗരി ഖാൻ

'നിങ്ങൾ പ്രണയത്തിലാകുമ്പോൾ എല്ലാം ശരിയാകും'. ഈ ഉദ്ധരണി പ്രണയത്തിലായവർക്കും പിന്നീട് വേർപിരിഞ്ഞവരുമായ എല്ലാവർക്കും തികച്ചും യോജിക്കുന്ന ഒന്നാണ്. നാല് വർഷത്തെ ദാമ്പത്യ ജീവിതം ഒരുമിച്ച് ചെലവഴിച്ചതിന് ശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വേർപിരിയൽ പ്രഖ്യാപിച്ച താര ദമ്പതികൾകളായ സാമന്തയുടേയും നാ​ഗചൈതന്യയുടേയും ജീവിതത്തോടൊപ്പവും ഈ വാക്കുകൾ ചേർത്ത് വായിക്കാവുന്നതാണ്. അവരുടെ പ്രണയകാലത്ത് അവർ പറഞ്ഞ ചില കാര്യങ്ങൾ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഏറെനാൾ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹത്തിന് മുമ്പ് ഇരുവരും പരസ്പരം നന്നായി മനസിലാക്കിയിരുന്നു. അതിനാൽ തന്നെ പല പൊതുവേദികളിൽ വെച്ചും പരസ്പരമുള്ള ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, കുടുംബ പശ്ചാത്തലം എന്നിവയെ കുറിച്ചും അവർ മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട് അവർ പലപ്പോഴും സംസാരിക്കുകയും ചെയ്തിരുന്നു.

Also Read: 'ഏറ്റവും സ്പെഷ്യലായ ദിവസത്തിന് വേണ്ടി', വളൈകാപ്പ് ചടങ്ങിനൊരുങ്ങി സൗഭാ​ഗ്യ വെങ്കിടേഷ്

നാ​ഗചൈതന്യ ഒരു രത്നമാണ്

'നടി സാവിത്രി നേരിട്ട അതേ അനുഭവത്തിലൂടെ ഞാനും കടന്നുപോയിരുന്നു. ശേഷം ഞാൻ അത് തിരിച്ചറിഞ്ഞ് മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീടാണ് എനിക്ക് നാ​ഗചൈതന്യയെ ലഭിച്ചത്. അദ്ദേഹം ഒരു രത്നമാണ്. നാ​ഗയെ പോലൊരാൾ ജീവിതത്തിലേക്ക് വന്നത് ഭാ​ഗ്യമായി കരുതുന്നു' അടുത്തിടെ പുറത്തിറങ്ങിയ മഹാനടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ സാമന്ത പറഞ്ഞ വാക്കുകളാണിത്. നാ​ഗചൈതന്യയ്ക്കും മുമ്പ് തനിക്കുണ്ടായിരുന്ന കാമുകനെ ജെമിനി ​ഗണേശനുമായാണ് സാമന്ത അന്ന് ഉപമിച്ചത്.

തലയിണയാണ് നാ​ഗചൈതന്യയുടെ ആദ്യ ഭാര്യ

'തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യ. ചുംബിക്കേണ്ടിവന്നാലും നാ​ഗയുടെ തലയിണ എപ്പോഴും ഇടയിൽ വരും' ഫീറ്റ് അപ് വിത്ത് ദ സ്റ്റാർസ് എന്ന ഷോയിൽ ലക്ഷ്മി മഞ്ചുമായുള്ള അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ നാ​ഗചൈതന്യയെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണിത്.

ലോകത്ത് ഇത്രയേറെ പെൺകുട്ടികൾ ഉണ്ടായിട്ടും ഞാൻ എന്തിന് നിന്നെ സ്നേഹിച്ചു

ഒരു ജനപ്രിയ തെലുങ്ക് ഷോയിൽ പങ്കെടുക്കവെ നാഗ ചൈതന്യ സാമന്തയെ ഫോണിൽ വിളിച്ച് ഇങ്ങനെ ചോദിച്ചു... 'ലോകത്ത് ഇത്രയധികം പെൺകുട്ടികൾ ഉണ്ടായിരുന്നപ്പോൾ... എന്തുകൊണ്ടാണ് ഞാൻ നിന്നെ സ്നേഹിച്ചത്?'. ഒരു കുസൃതി ചിരിയോടെ സാമന്ത നൽകിയ മറുപടി ഇതായിരുന്നു. 'നിനക്ക് മറ്റ് ഓപ്ഷനുകൾ ഞാൻ തന്നിരുന്നില്ല' എന്നായിരുന്നു അത്.

എനിക്ക് നിന്നെ കുറിച്ച് എല്ലാം അറിയാം

സാമന്തയോടൊപ്പം ഒരു ഷോയിൽ പങ്കെടുക്കവെ നാ​ഗ ചൈതന്യ ഇങ്ങനെ പറഞ്ഞു. സാമന്ത തന്റെടുത്ത് നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറില്ല എന്നതായിരുന്നു അത്. ഒപ്പം അദ്ദേഹം കൂട്ടിച്ചേർത്തു... സാമന്തയ്ക്ക് തന്നെ കുറിച്ച് എല്ലാം അറിയാമെന്നതിനാൽ ഒരിക്കലും തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല എന്നതായിരുന്നു അത്. നാ​ഗചൈതന്യയുടെ വാക്കുകൾ വന്നതും പൊട്ടിച്ചിരിക്കുകയായിരുന്നു ഇരുവരും.

എന്റെ ഭർത്താവ് നിഷ്കളങ്കനാണ്... എന്റെ പെറ്റാണ്

ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ നാ​ഗചൈതന്യ വളരെ നിഷ്കളങ്കനാണെന്നും എന്റെ പെറ്റിനേപോലെയാണെന്നും സാമന്ത പറഞ്ഞിരുന്നു. 'എന്റെ ഭർത്താവ് വളരെ നിഷ്കളങ്കനാണ്... എനിക്ക് പെറ്റിനെ പോലെയാണ്... ഞാൻ എന്ത് ആ​ഗ്രഹം പറഞ്ഞാലും അത് അനുസരിക്കും'. എന്നായിരുന്നു.

Recommended Video

Sidharth's cryptic post on Samantha get backlash from published
ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാൻ

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് പ്രണയം തുറന്ന് പറ‍ഞ്ഞതിനെ കുറിച്ച് ചായിസാം വെളിപ്പെടുത്തിയത്. താനാണ് ആദ്യം നാ​ഗചൈതന്യയോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞത് എന്നാണ് സാമന്ത പറയുന്നത്. ന്യൂ യോർക്കിൽ യേം മായാ ചേസാവേയുടെ ഷൂട്ടിങിനിടയിലാണ് ആദ്യമായി പരസ്പരം ചുംബിച്ചതെന്നും സാം അന്ന് വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X