ബോട്ടോക്സ് ചെയ്യാൻ ഇപ്പോൾ ഉദ്ദേശമില്ല; എന്റെ ഉള്ളിൽ ഇപ്പോഴും കരീന കപൂറാണ്; രാധികാ മദൻ വിശദീകരിക്കുന്നു

സിനിമാ നടികൾ ബോട്ടോക്സ്, ഫില്ലേഴ്സ് തുടങ്ങിയ പല തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യാറുണ്ട്. ഇതെല്ലാം ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ്. കരീന കപൂർ, കത്രീന കൈഫ്, അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ് തുടങ്ങി നിരവധി താരങ്ങളാണ് പലതരത്തിലുള്ള ട്രീറ്റ്മെന്റുകളിലൂടെ സൗന്ദര്യം നിലനിർത്തുന്നത്. പ്രായം കൂടുമ്പോൾ തങ്ങളുടെ സൗന്ദര്യത്തെ പിടിച്ചു നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇത്തരം ട്രീറ്റ്മെന്റുകൾക്ക് കാരണം.

ഇതിനെ കുറിച്ച് നടി രാധിക മദൻ പറയുന്നത് അവർ ഒരിക്കലും ഇത്തരം ട്രീറ്റ്മെന്റ് ചെയ്തവരെ കുറ്റം പറയില്ല എന്നും അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നും പറഞ്ഞു. ആളുകൾ പല തരത്തിലും വിമർശിക്കും എന്നാൽ അതിൽ കാര്യമില്ല. ഇതെല്ലാം ചെയ്യാൻ താത്പര്യമുള്ളവർ ചെയ്യട്ടെ എന്നാണ് രാധിക പറഞ്ഞത്. സുധ കൊങ്ങരയുടെ സർഫീര എന്ന സിനിമയിലെ നായികയാണ് രാധിക മദൻ. ഈയിടെ ഇത്തരം ട്രീറ്റ്മെന്റുകളെ കുറിച്ച് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിനിടെ രാധികയുടെ വാക്കുകൾ ഇങ്ങനെ.

Radhika Madan

"ഇത്തരം ട്രീറ്റ്മെന്റുകൾ സ്വീകരിച്ചവരെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല, കാരണം അവർക്ക് അതിലൂടെ കോൺഫിഡൻസ് ലഭിക്കുന്നുണ്ടെങ്കിൽ അവർ ചെയ്യട്ടെ. ആത്യന്തികമായി ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. അതിനാൽ ഇത്തരം വിഷയങ്ങളെ കുറിച്ച് ഞാൻ ഒന്നും പറയാറില്ല. പണ്ട് ആളുകൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നത് എന്റെ താടിയെല്ലുകൾ തെറ്റായിട്ടാണ് ഇരിക്കുന്നത് എന്ന്. ഞാനൊരു സ്കെയിൽ വെച്ച് അളക്കുമെന്ന് അവർ കരുതിക്കാണും. പക്ഷേ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എന്റെ ഉള്ളിൽ ഇപ്പോഴും കരീന കപൂർ ആണ്."

ബോട്ടോക്സ് ഒന്നും ചെയ്യാൻ താത്പര്യമില്ല. എന്നാൽ ഭാവിയിൽ അങ്ങനെ ചെയ്യുമോ എന്ന് ഉറപ്പില്ല. ഒരുപക്ഷേ എന്നെങ്കിലും ഇതൊരു ആവശ്യമായി വന്നാൽ ചിലപ്പോൾ ചെയ്തേക്കാം. അതിനാൽ തന്നെ മറ്റുള്ളവരെ അനാവശ്യമായി ഞാൻ കുറ്റപ്പെടുത്തില്ല. മറ്റുള്ളവർ ഇഷ്ടമുള്ളത് ചെയ്യട്ടെ." രാധിക പറഞ്ഞു. തനിക്ക് ഇത്തരം ട്രീറ്റ്മെന്റുകളോട് താത്പര്യമില്ലെന്നാണ് രാധിക പറയുന്നത്. ഇതിനു മുന്നേ നിരവധി തവണ ബോഡിഷെയ്മിം​ഗ് നേരിട്ട താരമാണ് രാധിക മദൻ.

Radhika Madan

ആദ്യ ചിത്രമായ 'പട്ടാക്ക' എന്ന ചിത്രത്തിനു വേണ്ടി താരം 12 കിലോയോളം ഭാരം കൂട്ടിയിരുന്നു. അതിന്റെ പേരിൽ ബോഡി ഷെയ്മിം​ഗ് നേരിട്ടു. പിന്നീട് ഭാരം കുറച്ചപ്പോഴും ഇതേ അവസ്ഥയായിരുന്നു. അതിനാൽ രാധിക മദൻ ഇത്തരത്തിലുള്ള ഒരുപാട് പ്രതിസന്ധികൾ നേരിട്ടുണ്ട്. തന്റെ ശരീരം എപ്പോഴും ആരോ​ഗ്യത്തോടെ ഇരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും ഇത്തരം ചികിത്സകളിലൂടെ ശരീര ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ രാധികക്ക് ഇപ്പോൾ താത്പര്യമില്ലെന്നും വ്യക്തമാക്കി.

അങ്ക്രേസി മീഡിയം, ശിദ്ധത്ത്, കുത്തീ, സജിനി ഷിന്റേ കാ വൈറൽ വീഡിയോ തുടങ്ങിയ ചിത്രങ്ങിലെല്ലാം രാധിക മദൻ ഉണ്ട്. സൂരറൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തിന്റെ ഹിന്ദി പതിപ്പിലെ റാണി എന്ന വേഷമാണ് രാധിക മദൻ അവതരിപ്പിച്ചത്. സർഫീരയിലൂടെ ആദ്യമായാണ് അക്ഷയ് കുമാറും രാധിക മദനും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന് കാര്യമായ ബോക്സ് ഓഫീസ് വിജയം ലഭിച്ചില്ല.

Read more about: radhika madan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X