എന്റെ മകള്‍ നടിയായാല്‍ അവള്‍ക്കൊപ്പവും ഞാന്‍ കിടക്ക പങ്കിടും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ആരേയും മോഹിപ്പിക്കുന്നതാണ് സിനിമാ ലോകം. അഭിനയിച്ച് ആരാധകരെ നേടുന്ന താരങ്ങളുടെ ഗ്ലാമറിന്റെ ലോകം എന്നും സാധാരണക്കാര്‍ക്കൊരു അത്ഭതുമാണ്. ആ ഗ്ലാമറും പ്രശസ്തിയുമൊക്കെ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സിനിമയുടെ ഗ്ലാമറിന് ഒരു മറുവശം കൂടിയുണ്ടാകാറുണ്ട്. പലപ്പോഴും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പല സംഭവങ്ങളും സിനിമാ ലോകത്തിന്റെ പിന്നാമ്പുറത്ത് നടക്കാറുണ്ട്.

സിനിമയുടെ വെള്ളിവെളിച്ചത്തെ മുതലെടുക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരുപാട് പേരുണ്ട്. മയക്കുമരുന്നു മുതല്‍ കാസ്റ്റിംഗ് കൗച്ച് വരെയുള്ള ദുര്‍പ്രവണതകള്‍ പലപ്പോഴായി ഞെട്ടിക്കുന്ന വാര്‍ത്തകളായി പുറത്ത് വന്നിട്ടുണ്ട്. വേഷം ലഭിക്കാനായി കിടക്കപങ്കിടണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി പല ഭാഷകളിലായി പല നടിമാരും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

രത്തന്‍

തുടക്കത്തില്‍ ഇത്തരം സംഭവങ്ങള്‍ പലതും പുറത്ത് വന്നിരുന്നില്ലെങ്കില്‍ ഇന്ന് പലരും തങ്ങളുടെ അനുഭവങ്ങളും തുറന്ന് പറയാന്‍ തയ്യാറാകുന്നുണ്ട്. ഇത് പുതുതായി കടന്നുവരുന്നവര്‍ക്ക് കരുതലോടെ മുന്നോട്ട് പോകാന്‍ സഹായകരമായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി രത്തന്‍ രജ്പുത്. വിശദമായി വാിക്കാം തുടര്‍ന്ന്.

അഗലേ ജനം മോഹേ ബിട്ടിയ ഹി കിജോയിലെ ലാലിയെ അവതരിപ്പിച്ചാണ് രത്തന്‍ കയ്യടി നേടുന്നത്. പിന്നീട് ബിഗ് ബോസ് 7 ലെ മത്സരാര്‍ത്ഥിയായും രത്തനെത്തി. എന്നാല്‍ തന്റെ അച്ഛന്റെ മരണത്തോടെ രത്തന്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തന്റേതായ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ആരാധകര്‍ക്ക് രസകരമായ വീഡിയോകള്‍ ഒരുക്കി കയ്യടി നേടുകയും ചെയ്തിരുന്നു രത്തന്‍.

എന്റെ കൂട്ടുകാരിയാകണം

ഇപ്പോഴിതാ തന്റെ ചാനലില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് രത്തന്‍. ''പതിനാല് വര്‍ഷം മുമ്പാണ് സംഭവം. ഞാന്‍ മുംബൈയിലേക്ക് വന്നതേയുണ്ടായിരുന്നുള്ളൂ. 60-65 വയസുള്ളൊരു വ്യക്തിയുണ്ടായിരുന്നു. അയാള്‍ എന്നെ അപമാനിച്ചു. നിന്റെ മുടി നോക്ക്, നിന്റെ സ്‌കിന്‍ നോക്കൂ, എങ്ങനെയാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കൂ, നിന്റെ ലുക്ക് മൊത്തം മാറ്റണം. നിനക്ക് ഒരു മേക്കോവര്‍ വേണം. രണ്ട് രണ്ടര ലക്ഷമാകും. ഞാന്‍ എന്തിന് നിന്നില്‍ അത്രയും കാശ് മുടക്കണം? ഞാന്‍ കാശ് മുടക്കണമെങ്കില്‍ നീയെന്നെ നിന്റെ ഗോഡ്ഫാദര്‍ ആക്കണം. നീ എന്റെ കൂട്ടുകാരിയാകണം'' എന്നു പറഞ്ഞുവെന്നാണ് രത്തന്‍ പറയുന്നത്.

നാടകം അവസാനിപ്പിക്കൂ

''അത് കേട്ടതും ഞാന്‍ അമ്പരന്നു. എന്റെ അച്ഛന്റെ പ്രായമുണ്ട് നിങ്ങള്‍ക്കെന്ന് പറഞ്ഞു. എനിക്ക് എങ്ങനെയാണ് നിങ്ങളുടെ സുഹൃത്താകാന്‍ സാധിക്കുകയെന്ന് ചോദിച്ചു. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു, നിങ്ങള്‍ പറയുന്നത് പോലെ ചെയ്യാം എന്നു പറഞ്ഞു. പക്ഷെ അതോടെ അയാള്‍ക്ക് ദേഷ്യം വന്നു. ഞാന്‍ ഒന്നും വെറുതെ ചെയ്യില്ലെന്ന് പറഞ്ഞു. ഇവിടെ ഇങ്ങനെയാണ്. നിനക്ക് അഭിനയിക്കണമെങ്കില്‍ ഈ നാടകം അവസാനിപ്പിക്കൂ, കുറച്ച് ബുദ്ധി കാണിക്കെന്ന് പറഞ്ഞു''.

മകള്‍ നടിയായാല്‍

''നിങ്ങള്‍ക്ക് എന്റെ അച്ഛന്റെ പ്രായമുണ്ടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു. എന്റെ മകള്‍ നടിയായാല്‍ അവള്‍ക്കൊപ്പവും ഞാന്‍ കിടക്ക പങ്കിടുമെന്ന് പറഞ്ഞു. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. സാധിക്കുന്ന അത്ര വേഗത്തില്‍ ഞാന്‍ അവിടെ നിന്നും പോന്നു. അയാള്‍ എന്നെയൊന്നും ചെയ്തില്ല. പക്ഷെ ആ വാക്കുകള്‍ എന്നില്‍ വലിയ സ്വാധീനമുണ്ടാക്കി. ഒരുമാസത്തേക്ക് ഞാന്‍ ആരേയും കാണാന്‍ തയ്യാറായിരുന്നില്ല'' രത്തന്‍ പറയുന്നു.

ആ നിര്‍മ്മാതാവിനെ താന്‍ ഇപ്പോള്‍ കാണുകയാണെങ്കില്‍ മുഖത്ത് ഷൂവെറിയുമെന്നാണ് രത്തന്‍ പറയുന്നത്. അതിന് ശേഷം താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള ആഗ്രഹം ഉപേക്ഷിച്ചതായും രത്തന്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X