വർഷങ്ങളായുള്ള വിദ്വേഷം ഒരു നിമിഷം അലിഞ്ഞു പോയി; രേഖയും ജയ ബച്ചനും ഒരേ ഫ്രെയ്മിൽ: ഞെട്ടലോടെ ആരാധകർ

ബോളിവുഡിലെ എക്കാലത്തെയും പ്രണയ ജോഡികളായിരുന്നു അമിതാഭ് ബച്ചനും രേഖയും. ഇരുവരുടേയും പ്രണയവും വേർപിരിയലും ഇന്നും ആളുകൾക്ക് ചർച്ചാ വിഷയമാണ്. ആനന്ദ് അംബാനി വിവാഹത്തിൽ രേഖയും ഐശ്വര്യ റായിയും കെട്ടിപിടിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. എന്നാൽ ഇപ്പോൾ അതുപോലൊരു ചിത്രം വീണ്ടും വൈറലാവുന്നു. മറ്റാരുമല്ല ജയാ ബച്ചനും രേഖയും തമ്മിലുള്ള ചിത്രങ്ങളാണ്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ ഒരു ഞെട്ടലുണ്ടാക്കുന്ന ചിത്രം ഒരേ സമയം കണ്ണിനു കുളിർമയേകുന്നുമുണ്ട്.

വർഷം 2015. അമിതാഭ് ബച്ചന് 'പികു' എന്ന ചിത്രത്തിനു വേണ്ടി മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് നേടിക്കൊടുത്ത വർഷം. അവാർഡ് അനൗൺസ് ചെയ്തപ്പോൾ ബച്ചനും ജയയും ഒരുമിച്ച് എഴുന്നേറ്റു. ബച്ചൻ നേരെ അവാർഡ് ഏറ്റു വാങ്ങാനായി സ്റ്റേജിലേക്ക് പോയി. ജയാ ബച്ചൻ തന്റെ സ്ഥാനത്ത് ഇരുന്നു. ദൂരെ ഒരു സ്ഥലത്ത് ഇരിക്കുന്ന രേഖ അമിതാഭ് ബച്ചൻ അവാർഡ് സ്വീകരിക്കുന്ന സമയത്ത് ജയാ ബച്ചന്റെ നേരെ ഓടി ചെന്നു കെട്ടിപ്പിടിച്ചു.

Amitabh Bachchan

ജയാ ബച്ചനും രേഖയും ഒരുമിച്ചാണ് അമിതാഭ് ബച്ചന് അവാർഡ് കിട്ടുന്നത് നേരിട്ട് കണ്ടത്. ശരിക്കും അവിസ്മരണീയ നിമിഷം തന്നെയാണത്. കാമുകിയും ഭാര്യയും ഒരുമിച്ച് ഒരാളുടെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷിയാവുന്നു. അന്ന് അമിതാഭ് ബച്ചനൊപ്പം രൺവീർ സിം​ഗിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഇരുവരും സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചു. അതെല്ലാം താഴെ നിന്ന് ജയയും രേഖയും ഒരുമിച്ച് കണ്ടു കൊണ്ടിരിക്കുന്നു.

'ദോ അഞ്ചാനെ, ആലാപ്, ഖൂൻ പസീന, സുഹാ​ഗ്, റാം ബൽറാം, ശിശില' എന്നീ സിനിമകളിലെല്ലൊം അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1981ൽ റിലീസ് ചെയ്ത യശ് ചോപ്ര സംവിധാനം ചെയ്ത ശിശില എന്ന ചിത്രത്തിലാണ് ബച്ചനും രേഖയും അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിൽ ജയാ ബച്ചനും സുപ്രധാന വേഷത്തിലുണ്ട്. നിരവധി ചിത്രങ്ങളിൽ രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ചതോടെ അന്നത്തെ മാധ്യമങ്ങൾ പല തരത്തിലുള്ള വാർത്തകൾ എഴുതാൻ തുടങ്ങി.

സിനിമയിലെ പ്രണയ ജോഡികൾ ജീവിതത്തിലും പ്രണയിക്കുകയാണെന്ന് പല മാധ്യമങ്ങളും പ്രചരിപ്പിച്ചു. ശിശില എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഷൂട്ടിം​ഗിന്റെ ഇടവേളകളിൽ ബച്ചനും രേഖയും ഒരുപാട് സമയം ഒരുമിച്ച് ഇരിക്കാറുണ്ട്. മാത്രമല്ല ഇരുവരുടേയും പ്രണയാർദ്ര നിമിഷങ്ങളും പല രീതിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലാം തിരിച്ചറിഞ്ഞ ജയ ബച്ചൻ ഈ വിഷയത്തിൽ ഇടപെട്ടതിനു ശേഷമാണ് പിന്നീട് ജയയും ബച്ചനും ഒരുമിച്ച് സ്ക്രീനിൽ വരാതിരുന്നത്.

Amitabh Bachchan

ഒരിക്കൽ ഒരു അഭിമുഖത്തിനിടെ രേഖയോട് ചോദിച്ചു ഒരുപക്ഷേ രേഖ ഒരിക്കലും അമിതാഭ് ബച്ചനുമായി പ്രണയത്തിൽ ആയിരുന്നെങ്കിൽ എന്ന്. എന്നാൽ അതിനുള്ള രേഖയുടെ മറുപടി ഇങ്ങനെ. "ഇതൊരു മണ്ടൻ ചോദ്യമാണ്. ഒരു പുരുഷന് ഇത്രയും ആവേശത്തോടെ, പ്രണയത്തോടെ, നിരാശയോടെ, നിസ്സഹായതയോടെ സ്നേഹിക്കാൻ സാധിക്കുമോ.

അങ്ങനെയൊരാളെ ഞാനിതുവരെ വേറെ കണ്ടിട്ടില്ല. അതുകൊണ്ട് ഞാൻ എന്തിന് എൻ്റെ പ്രണയം ഉപേക്ഷിക്കണം. ഞാനിപ്പോൾ അദ്ദേഹവുമായി പ്രണയത്തിലല്ല. പ്രണയമുണ്ട്. പക്ഷേ. പ്രണയത്താൽ നിങ്ങൾ ലോകം മുഴുവൻ കീഴടക്കും. എന്നിട്ട് കുറച്ചു കൂടി പ്രണയിക്കും. എനിക്ക് ആ വ്യക്തിയോട് തോന്നുന്നതും അതു തന്നെ." രേഖ പറഞ്ഞു.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X