ബോളിവുഡിലും സൗത്തിലും കാസ്റ്റിംഗ് കൗച്ച് നേരിട്ടു; ബിക്കിനിയില്‍ പറഞ്ഞ ഹിറ്റ് ഡയറക്ടര്‍; വെളിപ്പെടുത്തി നടി

ടെലിവിഷനിലെ മിന്നും താരമാണ് സനായ ഇറാനി. സൂപ്പര്‍ ഹിറ്റ് പരമ്പരയായ ഇസ് പ്യാര്‍ കോ ക്യാ നാം ദൂമിലെ ഖുഷി കുമാരി ഗുപ്തയെ അവതരിപ്പിച്ചാണ് സനായ താരമായി മാറുന്നത്. മിലേ ജബ് ഹം തും എന്ന പരമ്പരയിലെ ഗുഞ്ജന്‍ ഭുഷന്‍ എന്ന കഥാപാത്രമായും കയ്യടി നേടിയിരുന്നു. ഇസ് പ്യാര്‍ കോ ക്യാ നാം ദൂം നേടിയ ജനപ്രീതിയും സ്വീകാര്യതയും സമാനതകളില്ലാത്തതാണ്. ഇന്നും സനായയെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ഈ പരമ്പരയിലൂടെയാണ്.

ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിടുകയാണ് സനായ. തന്റെ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടയാളാണ് താനെന്നാണ് സനായ പറയുന്നത്. ബോളിവുഡില്‍ നിന്നായിരുന്നു സനായയ്ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത്. മറ്റൊരിക്കല്‍ തന്നെ ഒരു തെന്നിന്ത്യന്‍ സംവിധായകന്‍ ബോഡി ഷെയ്മിംഗ് ചെയ്തതിനെക്കുറിച്ചും സനായ തുറന്ന് പറയുന്നുണ്ട്.

Sanaya Irani

ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ അനുഭവങ്ങളാണ് സനായ തുറന്ന് പറഞ്ഞത്. എപ്പോഴേങ്കിലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാിരുന്നു സനായ. ''വളരെ മുമ്പ് ഒരു തെന്നിന്ത്യന്‍ സംവിധായകന്‍ എന്നെ ഒരു സിനിമയ്ക്കായി കാണാന്‍ വിളിച്ചു. ആ സമയം ഞാന്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷെ അയാള്‍ കൂടിക്കാഴ്ചയ്ക്കായി നിര്‍ബന്ധിച്ചു.'' സനായ പറയുന്നു.

''മീറ്റിംഗ് കഴിഞ്ഞതും അയാള്‍ എന്നോട് ഞങ്ങള്‍ക്ക് വേണ്ടത് കുറേക്കൂടി തടിയുള്ള ആളെയാണെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ തടിയുള്ള ആളല്ല എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു'' സനായ പറയുന്നു. ചിലപ്പോഴൊക്കെ ആളുകള്‍ പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നത് ഇവള്‍ കൂടെ കിടക്കുമോ ഇല്ലയോ എന്നറിയാന്‍ വേണ്ടി മാത്രമാണെന്നാണ് സനായ പറയുന്നത്. പിന്നാലെ തന്നെ ബോളിവുഡിലെ വലിയൊരു സംവിധായകന്‍ വിളിച്ചതിനെപ്പറ്റിയും താരം സംസാരിക്കുന്നുണ്ട്.

''ഒരുപാട് ആശങ്കകളുണ്ടായിരുന്നു. എന്നോട് പറഞ്ഞത് മ്യൂസിക് വീഡിയോയാണെന്നായിരുന്നു. പക്ഷെ അതൊരു സിനിമയായിരുന്നു. ഞാന്‍ ചെയ്യില്ലെന്ന് സെക്രട്ടറിയോട് പറഞ്ഞു. പ്ലീസ് സാര്‍ ദേഷ്യപ്പെടും, അദ്ദേഹത്തോട് ഒന്ന് സംസാരിക്കൂവെന്ന് സെക്രട്ടറി അപേക്ഷിച്ചു''സനായ പറയുന്നു.

Sanaya Irani

''സെക്രട്ടറി പറഞ്ഞതിനാല്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഞാനൊരു മീറ്റിംഗിലാണെന്നും അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. 45 മിനുറ്റ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. പക്ഷെ ഇപ്പോഴാണോ വിളിക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം ദേഷ്യപ്പെട്ടു. നിന്നോട് 11.30 ന് അല്ലേ വിളിക്കാന്‍ പറഞ്ഞത്, ഇപ്പോള്‍ സമയം എത്രയാണെന്ന് ചോദിച്ച് ചൂടായി. നിങ്ങള്‍ക്ക് കുറച്ച് സമയം തരാമെന്ന് കരുതിയാണ് 45 മിനുറ്റ് കഴിഞ്ഞ് വിളിച്ചത്. ഇങ്ങനെയാണോ നമ്മള്‍ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നത്? എന്ന് ഞാന്‍ ചോദിച്ചു'' സനായ പറയുന്നു.

''ഞാന്‍ ഈ സിനിമ ചെയ്യുകയാണ്. വലിയ താരങ്ങളാണ് അഭിനയിക്കുന്നത്. നിനക്ക് ബിക്കിനി ധരിക്കേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. എന്തായിരിക്കും എന്റെ കഥാപാത്രമെന്ന് ഞാന്‍ ചോദിച്ചു. നിനക്ക് ബിക്കിനി ധരിക്കാന്‍ കുഴപ്പമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം പരുഷമായാണ് സംസാരിച്ചത്. അതോടെ ഞാന്‍ ഫോണ്‍ താഴെ വച്ചു'' സനായ പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X