10 വര്‍ഷം പ്രണയിച്ചു, കല്യാണക്കുറി വരെ തയ്യാര്‍, അവസാന നിമിഷം പിരിഞ്ഞു; സല്‍മാനുമായുള്ള പ്രണയത്തെ പറ്റി നടി

ബോളിവുഡിന്റെ ഭായിജാന്‍ ആണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളായ ഖാന്‍ ത്രയങ്ങളില്‍ വിവാഹം കഴിക്കാത്ത ഒരാളുമാണ് സല്‍മാന്‍ ഖാന്‍. വിവാഹത്തിന്റെ അടുത്ത് വരെ എത്തിയ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തില്‍ കലാശിച്ചില്ല. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റേയും കാമുകിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

വര്‍ക്കൗട്ട് മോഡില്‍ ദീപിക ദാസ്; കിടിലന്‍ ചിത്രങ്ങള്‍ കാണാം

ഒരിക്കല്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്ന നടിയായിരുന്നു സംഗീത ബിജ്‌ലാനി. ബോളിവുഡിലെ മിന്നും താരമായിരുന്നു അക്കാലത്ത് സംഗീത. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷമാണ് വിവാഹം നടക്കാതെ പോകുന്നത്. സല്‍മാനുമായുള്ള പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും ഇന്നും സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സംഗീത ബിജ്‌ലാനി. ഇപ്പോഴിതാ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംഗീത മനസ് തുറന്നിരിക്കുകയാണ്.

ചില ബന്ധങ്ങള്‍

ചില ബന്ധങ്ങള്‍ ഒരിക്കലും തകരില്ലെന്നാണ് സംഗീത പറയുന്നത്. ഒരു പതിറ്റാണ്ടാണ് സംഗീതയും സല്‍മാനും പ്രണയിച്ചത്. പക്ഷെ വിവാഹത്തിന്റെ വക്കിലെത്തിയ ശേഷം പിരിയുകയായിരുന്നു ഇരുവരും. പിന്നീട് ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീനെ സംഗീത വിവാഹം കഴിച്ചു. പിന്നാലെ താരം സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്തു. എന്നാല്‍ സല്‍മാനുമായുള്ള അടുപ്പം ഇപ്പോഴും സംഗീത കാത്തു സൂക്ഷിക്കുന്നുണ്ട്. സല്‍മാന്‍ നടത്തുന്ന പാര്‍ട്ടികളിലും മറ്റ് പരിപാടികളിലും സംഗീത എത്താറുണ്ട്.

 ബന്ധങ്ങള്‍ ഇല്ലാതാകുന്നില്ല


ബന്ധങ്ങള്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. നിങ്ങളുടെ പങ്കാളിയുമായിട്ടുള്ള, സ്‌കൂള്‍ കാലത്തെ സുഹൃത്തുക്കളോടുള്ള സ്‌നേഹം ഒന്നും ഒരിക്കലും ഇല്ലാതാകില്ല. ആളുകള്‍ വരും പോകും. ആരും സ്ഥിരമല്ല. പക്ഷെ അതിനര്‍ത്ഥം ദേഷ്യമോ വെറുപ്പോ ആകുമെന്നല്ല. ഒരു ഘട്ടത്തില്‍ നമ്മള്‍ വളരും. ഒരു പ്രായത്തില്‍ ഞാനും കുട്ടിയായിരുന്നു. മണ്ടിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ വളര്‍ന്നു. അനുഭവങ്ങള്‍ നമ്മളെ ജീവിതം പഠിപ്പിക്കും. എന്നായിരുന്നു സംഗീത പറഞ്ഞത്.

കാര്‍ഡ് വരെ

മുമ്പൊരിക്കല്‍ സംഗീതയുമായുള്ള വിവാഹത്തെക്കുറിച്ച് സല്‍മാന്‍ ഖാനും മനസ് തുറന്നിരുന്നു. ഞാന്‍ ശരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിച്ചൊരു സമയമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഞാന്‍ പലപ്പോഴും അരികില്‍ വരെ എത്തിയിട്ടുണ്ട്. പക്ഷെ ചിലപ്പോള്‍ നമുക്ക് അവസാന നിമിഷം കൈവിട്ടു പോകും. ഞാന്‍ നല്ലൊരു കാമുകനായിരിക്കാം. പക്ഷെ ജീവിതകാലം എന്ന സഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സംഗീതയുമായുള്ള വിവാഹത്തിന്റെ കാര്‍ഡ് വരെ അടിച്ചതായിരുന്നു. എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Recommended Video

Salman Khan Reveals The Story | FIlmiBeat Malayalam
തിരിച്ചുവരവ്


1987 ല്‍ പുറത്തിറങ്ങിയ ഖാത്തില്‍ ആയിരുന്നു സംഗീതയുടെ ആദ്യ സിനിമ. പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. വിവാഹത്തോടെ സിനിമ വിട്ട സംഗീത ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്. വെബ് സീരിസിലൂടെ തിരികെ വരാനാണ് സംഗീതയുടെ ആഗ്രഹം. അതേസമയം രാധെയാണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X