പേടിയാകുന്നു, ജനാലകള്‍ പറന്നു പോകും! ടൗട്ടെ ചുഴലിക്കാറ്റില്‍ ഭയന്ന് ശ്രുതി ഹാസന്‍

രാജ്യത്ത് വലിയ നാശനഷ്ടങ്ങളാണ് ടൗട്ടെ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ടൗട്ടെയിലുണ്ടായ അനുഭവം പങ്കുവച്ചു കൊണ്ട് നടി ശ്രുതി ഹാസന്‍ എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ശ്രുതി അനുഭവം പങ്കുവച്ചത്. താരം പങ്കുവച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മുംബൈയിലാണ് ശ്രുതി ഇപ്പോഴുള്ളത്. ശക്തമായ ചുഴലിക്കാറ്റായിരുന്നു തിങ്കളാഴ്ച മുംബൈയില്‍ അനുഭവപ്പെട്ടത്.

കാറ്റ് അവസാനിക്കുന്നില്ല. എന്റെ ജനാലകള്‍ ചിലപ്പോള്‍ പറന്നു പോകാം. ശരിക്കും പേടിയാകുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ഇതുണ്ടാകിതിരുന്നതിന് ദൈവത്തിന് നന്ദി. കാരണം അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ശ്രുതി പറഞ്ഞത്. ശക്തമായ കാറ്റിലും മഴയിലും ആടിയുലയുന്ന ജനാലകളും ശ്രുതി വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്.

Shruti Haasan

മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗത്തിലാണ് മുംബൈയില്‍ ടൗട്ടെ ആഞ്ഞ് വീശിയത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വലിയ നാശനഷ്ടമാണ് ടൗട്ടെ മുംബൈയില്‍ വിതച്ചിരിക്കുന്നത്. ടൗട്ടെ സൃഷ്ടിച്ച നാശ നഷ്ടങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനിടെയാണ് ശ്രുതി തന്റെ അനുഭവം പങ്കുവച്ചത്.

ഇപ്പോള്‍ മുംബൈയില്‍ തന്റെ സുഹൃത്തിനൊപ്പം കഴിയുകയാണ് ശ്രുതി. കഴിഞ്ഞാഴ്ച സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ശ്രുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ മകളായ ശ്രുതി 2009ലാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. ലക്ക് ആയിരുന്നു ആദ്യ സിനിമ. ഹിന്ദി, തമിഴ്,തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമാണ്. നടിയെന്നതിന് പുറമെ ഗായികയും കൊറിയോഗ്രാഫറുമാണ് ശ്രുതി.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Recommended Video

ദുല്‍ഖറിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചു , ഒടുവിൽ താരപുത്രി തോല്‍വി സമ്മതിച്ചു

തെലുങ്ക് ചിത്രം വക്കീല്‍ സാബ് ആണ് ശ്രുതി അഭിനയിച്ച അവസാന ചിത്രം. വിദ്യുത് ജാംവലിനൊപ്പം അഭിനയിച്ച പവര്‍ ആണ് അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശ്രുതി. ഈയ്യടുത്ത് തന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങാതെ ജീവിക്കുന്നതിനെ കുറിച്ചുള്ള ശ്രുതിയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X