100 കടന്ന സ്ഥിതിയ്ക്ക് സൈക്കിള്‍ ആണ് ആരോഗ്യത്തിന് നല്ലത്; ഇന്ധനവിലയെ പരിഹസിച്ച് സണ്ണി ലിയോണ്‍
രാജ്യത്ത് ഇന്ധനവില നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ സിനിമതാരങ്ങള്‍ പാലിക്കുന്ന നിശബ്ദത പലപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇന്ധനവില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. തമാശരൂപേണയായിരുന്നു താരത്തിന്റെ വിമര്‍ശനം.
സൈക്കിളുമായി നില്‍ക്കുന്ന തന്റെ ചിത്രങ്ങളായിരുന്നു സണ്ണി ലിയോണ്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കൊപ്പം സണ്ണി കുറിച്ച വാക്കുകളാണ് കൈയ്യടി നേടുന്നത്. നൂറ് കടന്ന സ്ഥിതിയ്ക്ക്, നിങ്ങളുടെ ആരോഗ്യം പരിപാലിക്കണമെന്നായിരുന്നു സണ്ണി ലിയോണ്‍ കുറിച്ചത്. ഇതോടൊപ്പം സൈക്കളിംഗ് ആണ് പുതിയ സ്റ്റൈലെന്നും സണ്ണി പറയുന്നു. പെട്രോള്‍ പമ്പിന്റേയും സൈക്കളില്‍ ചവിട്ടി പോകുന്നതിന്റേയും ഇമോജികളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.

താരത്തിന്റെ വിമര്‍ശനത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. മുമ്പും തന്റെ നിലപാടുകളിലൂടേയും ജീവിതത്തിലൂടേയും സണ്ണി ലിയോണ്‍ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. താരത്തിന്റെ പുതിയ പ്രതികരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡിലെ വലിയ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങള്‍ പോലും മിണ്ടാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് സണ്ണി ലിയോണ്‍ ധീരമായി പ്രതികരിച്ചിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സണ്ണിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അതേസമയം, നേരത്തെ 2014 യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചപ്പോള്‍ ബോളിവുഡ താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. ഇവരെല്ലാം ഇപ്പോള്‍ മൗനം പാലിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്നത്തെ പല ട്വീറ്റുകളും ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
വര്‍ക്കൗട്ട് മോഡില്‍ ദീപിക ദാസ്; കിടിലന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
ഇതിനിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂടിയിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയായി. ഡീസലിന് 96.21 ആണ് വില. വില വര്‍ധനവിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നാളുകളായി വില കൂടുന്നത് നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.


Click it and Unblock the Notifications