ദുര്‍മന്ത്രവാദം, ആര്‍ത്തവ രക്തം കുടിപ്പിച്ചു! കങ്കണയ്‌ക്കെതിരെ തുറന്നുപറഞ്ഞതില്‍ കുറ്റബോധമില്ലെന്ന് കാമുകന്‍

നടന്‍ ശേഖര്‍ സുമന്റെ മകനാണ് അധ്യായന്‍ സുമന്‍. 2008 ലായിരുന്നു അധ്യായന്‍ സുമന്‍ അരങ്ങേറുന്നത്. ഹാലെ ദില്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അഭിനയിച്ച രാസ് ദ മിസ്ട്രി കണ്ടിന്യൂസിലൂടെയാണ് അധ്യായന്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ അധ്യായനെ ഇന്നും സിനിമാ പ്രേമികള്‍ ഓര്‍ത്തിരിക്കുന്നത് മറ്റൊരു സംഭവത്തിലൂടെയാണ്. റാസില്‍ തന്റെ നായികയായിരുന്ന കങ്കണ റണാവതുമായുള്ള പ്രണയമാണ് അധ്യായനെ ഇന്നും ആരാധകരുടെ മനസില്‍ നിലനിര്‍ത്തുന്നത്. റാസിന്റെ സെറ്റില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

2009 ല്‍ ഇരുവരും പിരിയുകയും ചെയ്തു. മാസങ്ങള്‍ മാത്രമാണ് ആ ബന്ധം നിലനിന്നത്. ഒരുമിച്ച് അഭിനയിച്ചവര്‍ക്കിടയിലെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ തീര്‍ത്തും സാധാരണയാണ്. എന്നാല്‍ 2017 ല്‍ തന്റെ മുന്‍ കാമുകി കങ്കണയ്‌ക്കെതിരെ അധ്യായന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ബോളിവുഡിനെയാകെ ഇളക്കി മറിക്കുന്നതായിരുന്നു.

Kangana Ranaut

കങ്കണ തന്നെ ശാരീരികവും മാസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അധ്യായന്‍ പറഞ്ഞത്. തന്നെ ഉപയോഗിച്ച് കങ്കണ ദുര്‍മന്ത്രവാദം ചെയ്തുവെന്നും നടന്‍ ആരോപിച്ചു. കങ്കണയെ പേടിച്ചിട്ടാണ് താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നുവെന്നും താന്‍ വിഷാദരോഗിയായി മാറിയെന്നുമൊക്കെയുള്ള അധ്യായന്റെ തുറന്ന് പറച്ചില്‍ വലിയ വിവാദമായി മാറി.

ഇപ്പോഴിതാ ന്യുസ് 18 ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തുറന്ന് പറച്ചിലിനെക്കുറിച്ച് സംസാരിക്കുകയാണ് അധ്യായന്‍. ''എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സംസാരിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. ഏതൊരു മനുഷ്യനേയും പോലെയാണ് ഞാനും സംസാരിച്ചത്. ആളുകള്‍ക്ക് എന്റെ ഭാഗം അറിയാത്തതിനാലാണ്. പത്രസമ്മേളനം നടത്തുകയോ എനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ മാത്രമാണ് സംസാരിച്ചത്. എന്നോട് തന്നെയുള്ള ബഹുമാനത്തിന്റെ പേരില്‍ പറഞ്ഞതാണ് അത്'' എന്നാണ് അധ്യായന്‍ പറയുന്നത്.

''എല്ലാ നാണയത്തിനും രണ്ട് വശമുണ്ടെന്ന് മനസിലാക്കണം. മറുവശം ആളുകള്‍ക്ക് അറിയാം. ഒരിക്കല്‍ മാത്രം സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ചര്‍ച്ചയാക്കാനല്ല. പബ്ലിക് ഡൊമെയ്‌നില്‍ ഉള്ളയാളാകമ്പോള്‍ ആളുകള്‍ അഭിപ്രായം പറയുകയും വിധിക്കുകയും ചെയ്യും. അതിനാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണ്'' എന്നാണ് അധ്യായന്‍ താന്‍ എന്തുകൊണ്ട് തുറന്ന് പറച്ചില്‍ നടത്തിയെന്നതിനെക്കുറിച്ച് പറയുന്നത്. ''എനിക്ക് പബ്ലിസിറ്റിയായിരുന്നു വേണ്ടതെങ്കില്‍ ഞാന്‍ 2009 ല്‍ തന്നെ പറയുമായിരുന്നു."

"അല്ലാതെ 2017 ല്‍ അല്ല. അത് എന്റെ കരിയറില്‍ എന്ത് മാറ്റമാണ് വരുത്തിയത്. പ്രണയങ്ങളല്ല, കഴിവാണ് ജോലി നേടിത്തരുന്നത്. അന്ന് ആളുകള്‍ എന്നെ വിധിച്ചു. പക്ഷെ ഞാന്‍ എന്റെ ഭാഗം തുറന്ന് പറഞ്ഞതോടെ വന്ന് മാപ്പ് ചോദിച്ചു. എനിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. പക്ഷെ എനിക്ക് യാതൊരു കുറ്റബോധവുമില്ല'' എന്നും അധ്യായന്‍ വ്യക്തമാക്കുന്നുണ്ട്.

Kangana Ranaut

''ആളുകള്‍ എന്റെ ഫോണ്‍ കോളുകള്‍ എടുക്കാതായി. അര്‍ഹതയുണ്ടായിട്ടും എന്നെ പത്രസമ്മേളനങ്ങളില്‍ നിന്നും പ്രൊമോഷനുകളില്‍ നിന്നുമെല്ലാം മാറ്റി നിര്‍ത്തി. വളരെ കഠിനമായിരുന്നു. ഹൃദയഭേദകമായിരുന്നു. പക്ഷെ ഞാന്‍ തിരഞ്ഞെടുത്ത ജീവിതമാണിത്. എനിക്ക് പോരാടുക എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല'' എന്നാണ് തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് അധ്യായന്‍ പറയുന്നത്.

ഒരിടവേളയ്ക്ക് ശേഷം ആഷ്രം വെബ് സീരീസിലൂടെയാണ് അധ്യായന്‍ തിരികെ വരുന്നത്. പിന്നാലെ ഇന്‍സ്‌പെക്ടര്‍ അവിനാഷ് എന്ന സീരീസിലും അഭിനയിച്ചു. ചുപ്പ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X