മല്ലികയുടെ നെഞ്ചത്ത് സിലിക്കണ്‍ ആണെന്ന് അതിഥി; മുഖത്ത് 50 സര്‍ജറി ചെയ്തയാള്‍ വാ പൂട്ടെന്ന് ആരാധകര്‍!
ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് മല്ലിക ഷെറാവത്ത്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മല്ലിക. അഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി. തന്റെ ചൂടന്‍ രംഗങ്ങളിലൂടെ ഒരു തലമുറയെ ആവേശം കൊള്ളിച്ച നായിക. ഇന്നത്തെ അത്രയൊന്നും സിനിമയും സമൂഹം പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് മല്ലിക ബോള്‍ഡ് രംഗങ്ങളുമായി എത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ബോളിവുഡിന് കള്‍ച്ചറല്‍ ഷോക്ക് നല്‍കിയ താരമാണ് മല്ലിക ഷെറാവത്ത്.
തന്റെ ബോള്‍ഡ് വേഷങ്ങളുടെ പേരില്‍ കടുത്ത സദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് മല്ലികയ്ക്ക്. എന്നാല്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും അവര്‍ക്ക് സാധിച്ചു. മല്ലികയുടെ പേര് മാത്രം മതിയായിരുന്നു ഒരുകാലത്ത് ടിക്കറ്റുകള്‍ വിറ്റു പോകാന്‍. മല്ലികയുടെ ഹോട്ട് രംഗങ്ങളാല്‍ സമ്പന്നമായ ചിത്രമാണ് മര്‍ഡര്‍. ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പമുള്ള മല്ലികയുടെ ഹോട്ട് രംഗങ്ങള്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയുടെ കാര്യത്തില്‍ ഇന്നും ബെഞ്ച് മാര്‍ക്കാണ് ഇമ്രാനും മല്ലികയും.

മര്‍ഡര്‍ വലിയ വിജയം നേടിയതോടെ രണ്ടും മൂന്നും ഭാഗങ്ങളുമുണ്ടായി. മൂന്നാം ഭാഗത്തില്‍ നായികയായി എത്തിയത് അതിഥി റാവു ഹൈദരി ആയിരുന്നു. ഇപ്പോഴിതാ മല്ലികയെക്കുറിച്ച് അതിഥി നടത്തിയൊരു പരാമര്‍ശം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മര്‍ഡര്‍ 3യുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുള്ളതാണ് വീഡിയോ. മുന്‍ ചിത്രത്തിലെ നായികയായിരുന്ന മല്ലികയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അതിഥി.
''സെക്ഷ്വാലിറ്റിയെക്കാളും വലുതായി പലതുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആത്മാവില്‍ ഉരുക്കാണ് വേണ്ടത്. അല്ലാതെ മാറിടത്തില്‍ സിലിക്കണ്‍ അല്ല വേണ്ടത്'' എന്നാണ് അതിഥി പറയുന്നത്. അതിഥിയുടെ തൊട്ടടുത്തായി ചിത്രത്തിലെ നായകന്‍ രണ്‍ദീപ് ഹൂഡയും ഉണ്ട്. അതിഥിയുടെ പരാമര്‍ശത്തില്‍ അമ്പരന്നു പോയ രണ്‍ദീപ് എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ സിനിമയ്ക്ക് ഒന്നിലധികം വശങ്ങളുണ്ടെന്നും അതാണ് സിനിമയുടെ വിജയമെന്നും അതിഥി പറയുന്നുണ്ട്. തങ്ങളുടെ സിനിമയിലും സെക്ഷ്വാലിറ്റിയുണ്ട്. എന്നാല്‍ അത് തങ്ങള്‍ക്ക് വേണമെന്ന് തോന്നിയതിനാലാണ്. അല്ലാതെ ആരെങ്കിലും ആവശ്യപ്പെട്ടതിനാല്‍ അല്ലെന്നും അതിഥി പറയുന്നുണ്ട്.
അതിഥിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. പ്ലാസ്റ്റിക് സര്‍ജറിയേയും മല്ലിക ഷെറാവത്തിനേയും കുറിച്ച് അതിഥി നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. സ്വന്തം മുഖത്ത് മാത്രം 50 ഓളം പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുള്ള അതിഥി ഇങ്ങനെ പറയരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. സ്വയം കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയായ ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരാളെ വിമര്‍ശിക്കാന്‍ സാധിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സ്വന്തം പ്രായത്തിന്റെ കാര്യത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണ് അതിഥി, സ്വയം കുറേ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടും അതേ കാര്യം ചെയ്ത മറ്റ് സ്ത്രീകളെ അവഹേളിക്കുന്നു, അഭിനയം എന്ന പേരില്‍ ആകെ ചെയ്യുന്നത് ഹെഡ് ലൈറ്റിന് മുന്നില്‍ പെട്ടുപോയ മാനിനെപ്പോലൊരു ഭാവം മാത്രമാണ് എന്നെല്ലാമാണ് അതിഥിയെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വന്തം മുഖം തന്നെ അതിഥി മാറ്റിയെടുത്തിട്ടുണ്ടെന്നും താരത്തിന്റെ പഴയ ചിത്രവും പുതിയ ചിത്രവും ചേര്‍ത്തുവച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ.
അതേസമയം മല്ലിക ഷെറാവത്ത് വെറും ഗ്ലാമര്‍ നായികയല്ല. നല്ല അഭിനേത്രിയാണ് മല്ലിക. അസാധ്യമായ കോമിക് ടൈമിംഗുണ്ട്. ഒരു സിനിമയിലും ഇതുവരേയും മോശമായ അഭിനയിച്ചിട്ടില്ല. അതിലുപരിയായി വെട്ടിത്തുറന്ന് നിലപാട് പറയുന്ന താരം കൂടിയാണ് മല്ലികയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിഥി റാവുവിന്റേത് വെറും ഇരട്ടത്താപ്പാണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്.


Click it and Unblock the Notifications











