ഇതൊക്കെയാണ് പ്ലാസ്റ്റിക് സര്‍ജറി, അയാള്‍ ഡോക്ടറല്ല ദൈവം! അതിഥിയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലേക്കും ബോളിവുഡിലേക്കുമൊക്കെ ചേക്കേറിയ ഒരുപാട് നടിമാരുണ്ട്. അവരില്‍ ഒരാളാണ് അതിഥി റാവു. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും അതിഥിയുടെ അഭിനയ അരങ്ങേറ്റം മലയാളത്തിലായിരുന്നു. അതും മമ്മൂട്ടിയുടെ കൂടെ. പിന്നീട് ബോളിവുഡിലെത്തി. അധികം വൈകാതെ തെന്നിന്ത്യയിലും. പിന്നീട് മലയാളത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

എല്ലാ ഭാഷകളിലും ഹിറ്റുകള്‍ സമ്മാനിച്ച് തിരക്കുള്ള നായികയായി നിറഞ്ഞു നില്‍ക്കുകയാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടി നായകനായ പ്രജാപതിയാണ് അതിഥിയുടെ ആദ്യ സിനിമ. പിന്നീട് മര്‍ഡര്‍ ത്രീ, പത്മാവദ്, സൈക്കോ, ബോസ്, വസീര്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരികെ വരുന്നത്.

Aditi Rao

ഇപ്പോഴിതാ അതിഥിയെക്കുറിച്ചൊരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. റെഡ്ഡിറ്റിലാണ് ചര്‍ച്ച നടക്കുന്നത്. അതിഥിയുടെ മുമ്പത്തേയും ഇപ്പോഴത്തേയും ഫോട്ടോകള്‍ തമ്മിലുള്ള താരതമ്യമാണ് ചര്‍ച്ചാ വിഷയം. ആദ്യത്തെ ചിത്രത്തില്‍ നിന്നും രണ്ടാമത്തേതിലേക്ക് എത്തുമ്പോള്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ''ഇവളെന്താണ് തിന്നത്?'' എന്ന ചോദ്യത്തോടെയാണ് ചിത്രം പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

കാര്യമായ മാറ്റം തന്നെ അതിഥിയ്ക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചിലര്‍ പരിഹസിക്കുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് അതിഥിയുടെ മാറ്റം ഗംഭീരമായിട്ടുണ്ടെന്നാണ്. അതിഥി തന്റെ മൂക്കിന്റേയും ചുണ്ടിന്റേയും ഷേപ്പ് മാറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍ ആദ്യത്തെ ചിത്രത്തില്‍ അതിഥിയുടെ മൂക്ക് ഇപ്പോഴത്തേതിനേക്കാള്‍ വലുതാണ്. ചുണ്ടിലും പ്രകടമായ മാറ്റമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നത്.

''ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സര്‍ജിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ആ നോസ് ജോബ് അത്ഭുതം തന്നെ, സ്ഥിരം മാറ്റമല്ല നടത്തിയിരിക്കുന്നത്, ചേരുന്ന തരത്തിലാണ് മാറ്റം വരുത്തിയത്. അതിഥിയെ സര്‍ജറി ചെയ്ത് ഡോക്ടര്‍ ശരിക്കും ദൈവം തന്നെ. അവളുടെ മുഖത്ത് വരുത്തിയ മാറ്റത്തില്‍ ഒന്നിനോട് പോലും എനിക്ക് എതിര്‍പ്പില്ല'' എന്നെക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. പ്ലാസ്റ്റിക് തിന്നുകയായിരുന്നുവെന്നും ചിലര്‍ പരിഹാസരൂപേണ പറയുന്നുണ്ട്.

Aditi Rao

അതേസമയം നേരത്തേയും അതിഥിയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. പണ്ടൊരിക്കല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന നടിമാരെ അതിഥി പരിഹസിച്ചതാണ് സോഷ്യല്‍ മീഡിയ ഒരിക്കല്‍ കുത്തിപ്പൊക്കിയത്. പിന്നീട് മറ്റൊരു പരിപാടിയില്‍ സംസാരിക്കവെ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു അതിഥിയുടെ അഭിപ്രായം. ആദ്യം പരിഹസിച്ച അതിഥി പിന്നീട് അത് ഓരോരുത്തരുടേയും ചോയ്‌സ് ആണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതിഥിയ്ക്ക് വന്ന മാറ്റവും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച ഹേ സിനാമികയാണ് അതിഥിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴിലായിരുന്നു ഈ സിനിമ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഗാന്ധി ടോക്‌സ് ആണ് അതിഥിയുടെ പുതിയ സിനിമ നിശബ്ദ ചിത്രമാണിത്. പിന്നാലെ ഇംഗ്ലീഷ് ചിത്രം ലയണസും അണിയറയിലുണ്ട്. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും അതിഥി സാന്നിധ്യം അറിയിച്ചിരുന്നു. താജ്, ജൂബിലി എന്ന സീരീസുകളിലാണ് അതിഥി അഭിനയിച്ചത്. താരം ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഹീരമണ്ഡി എന്ന സീരീസിലും അഭിനയിക്കുന്നുണ്ട്.

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X