21-ാം വയസില്‍ ആദ്യ വിവാഹം; മുന്‍ ഭര്‍ത്താവും നടന്‍; ഹൃദയം നുറുക്കിയ വേര്‍പാട്; എല്ലാം രഹസ്യമാക്കി അദിതി

കാത്തിരിപ്പിനൊടുവില്‍ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി. ഏറെനാളുകളായി ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ലളിതമായി നടന്ന വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം ഒരുപോലെ കയ്യടി നേടിയവരാണ് അദിതിയും സിദ്ധാര്‍ത്ഥും. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

സിദ്ധാര്‍ത്ഥിന്റേയും അദിതിയുടേയും രണ്ടാം വിവാഹമാണിത്. മേഘ്‌നയാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ. തന്റെ 21-ാം വയസിലാണ് അദിതി ആദ്യം വിവാഹം കഴിക്കുന്നത്. താരത്തിന്റെ ആരാധകരില്‍ പോലും പലര്‍ക്കും അറിയാത്തൊരു കാര്യമായിരുന്നു അദിതി വിവാഹിതയായിരുന്നുവെന്നത്.

Aditi Rao Hydari

2009 ലാണ് അദിതി വിവാഹിതയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. നടന്‍ സത്യദീപ് മിശ്രയായിരുന്നു വരന്‍. നോ വണ്‍ കില്‍ഡ് ജസീക്ക എന്ന സിനിമയിലൂടെ അരങ്ങേറിയ നടനാണ് സത്യജീപ്. വര്‍ഷങ്ങള്‍ക്ക് ശേഷം അദിതി തന്നെ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചതോടെയാണ് ഇതേക്കുറിച്ച് പലരും അറിയുന്നത്. 2007 ലായിരുന്നു അദിതിയും സത്യദീപും വിവാഹം കഴിക്കുന്നത്. അന്ന് അദിതിയുടെ പ്രായം 21 ആയിരുന്നു. അദിതിയ്ക്ക് 17 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അന്ന് വിദ്യാര്‍ത്ഥിനിയായിരുന്നു അദിതി.

2013 വരെ സത്യദീപുമായുള്ള വിവാഹത്തേയും പ്രണത്തേയും കുറിച്ചുള്ള വാര്‍ത്തകളെ താരം നിരസിക്കുകയായിരുന്നു. ഒടുവിലാണ് 2013 ല്‍ താരം പ്രതികരിക്കുന്നത്. ''അതെ. എന്റെ 21-ാം വയസില്‍ ഞാന്‍ സത്യദീപിനെ വിവാഹം കഴിച്ചു. വക്കീലായിരുന്നു അദ്ദേഹം. നടനാകാന്‍ വേണ്ടി ജോലി ഉപേക്ഷിച്ചതാണ്. നല്ലൊരു നടനാണ്. ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. എന്റെ ജീവിതത്തിലെ സീരിയസായ ഏക ബന്ധമായിരുന്നു അത്'' എന്നായിരുന്നു ആ ബന്ധത്തെക്കുറിച്ച് പിന്നീട് അദിതി പറയുന്നത്.

''ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. ഞങ്ങളുടെ ബന്ധത്തിന്റെ പേര് മാത്രമാണ് തകര്‍ന്നത്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാന്‍ മകളാണ്. എന്റെ അമ്മയ്ക്ക് അദ്ദേഹം മകനാണ്. എന്നേക്കാള്‍ ഒരുപാട് പ്രായമുണ്ട് അദ്ദേഹത്തിന്. എന്നെ ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റാത്ത കുട്ടിയെന്നാണ് പറയുക. യാദൃശ്ചികമെന്ന് പറയാം, മര്‍ഡര്‍ ത്രീയില്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടിയെയാണ് ഞാന്‍ അവതരിപ്പിച്ചത്'' എന്നും അദിതി പറഞ്ഞു. ദമ്പതികള്‍ എന്നതിലുപരിയായി സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന തിരിച്ചറിവാണ് മോചനത്തിലേക്ക് നയിച്ചതെന്നാണ് അദിതി പറഞ്ഞത്.

Aditi Rao Hydari

അദിതിയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സത്യദീപ് നടിയും ഡിസൈനറുമായ മസാബ ഗുപ്തയുമായി പ്രണയത്തിലാകുന്നത്. 2023ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് അദിതിയെത്തിയിരുന്നു. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്.

2021 ല്‍ മഹാ സമുദ്രം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് സിദ്ധാര്‍ത്ഥും പ്രണയത്തിലാകുന്നത്. ഇരുവരുടേയും എന്‍ഗേജുമെന്റ് വാര്‍ത്ത വൈറലായി മാറിയിരുന്നു. അന്ന് മുതല്‍ വിവാഹത്തിനായി കാത്തിരുക്കുകയായിരുന്നു ആരാധകര്‍. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ളവരാണ് സിദ്ധാര്‍ത്ഥും അദിതിയും. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയാണ് അദിതി അഭിനയം ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. ഈയ്യടുത്തിറങ്ങിയ ഹീരാമണ്ഡി വെബ് സീരീസിലെ അദിതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

More from Filmibeat

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X