For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്രായത്തിലെ വിവാഹം, പിന്നാലെ മോചനം; എല്ലാം രഹസ്യമാക്കി വച്ച അതിഥി റാവു; വെളിപ്പെടുത്തല്‍

  |

  മലയാളത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറ സാന്നിധ്യമായി നില്‍ക്കുകയും ചെയ്യുന്ന നടിയാണ് അതിഥി റാവു ഹയാദ്രി. ലുക്കിന്റെ കാര്യത്തിലും വര്‍ക്കിന്റെ കാര്യത്തിലുമെല്ലാം ഒരുപോലെ മുന്നിലാണ് അതിഥി. അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ തന്റെ സാന്നിധ്യം അറിയിക്കാന്‍ അതിഥിയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്

  റോക്ക്‌സ്റ്റാര്‍, പത്മാവത്, സൈക്കോ തുടങ്ങിയ സിനിമകളിലെ അതിഥിയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ എന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന അതിഥി പക്ഷെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും തന്നെ സംസാരിക്കാറില്ല. സിനിമയ്ക്ക് പുറമെയുള്ള തന്റെ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് അതിഥിയ്ക്ക് ഇഷ്ടം.

  എങ്കിലും മറ്റ് പല താരങ്ങളേയും പോലെ തന്നെ അതിഥിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരത്തിന്റെ ആരാധകരില്‍ പോലും പലര്‍ക്കും അറിയാത്തൊരു കാര്യമായിരുന്നു അതിഥി വിവാഹിതയായിരുന്നുവെന്നത്. 2009 ലാണ് അതിഥി വിവാഹിതയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. നടന്‍ സത്യദീപ് മിശ്രയായിരുന്നു വരന്‍. നോ വണ്‍ കില്‍ഡ് ജസീക്ക എന്ന സിനിമയിലൂടെ അരങ്ങേറിയ നടനാണ് സത്യജീപ്.

  എന്നാല്‍ തന്റെ വിവാഹ വാര്‍ത്തയെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ അതിഥി താല്‍പര്യപ്പെട്ടിരുന്നില്ല. തന്റെ വിവാഹത്തെ രഹസ്യമാക്കി വെക്കാനായിരുന്നു അതിഥി ആഗ്രഹിച്ചിരുന്നത്. പക്ഷെ 2013 ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് അതിഥി താന്‍ വിവാഹ മോചിതയായ കാര്യം വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  2007 ലായിരുന്നു അതിഥിയും സത്യദീപും വിവാഹം കഴിക്കുന്നത്. അന്ന് അതിഥിയുടെ പ്രായം 21 ആയിരുന്നു. അതിഥിയ്ക്ക് 17 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അതിഥി. 2013 വരെ സത്യദീപുമായുള്ള വിവാഹത്തേയും പ്രണത്തേയും കുറിച്ചുള്ള വാര്‍ത്തകളെ താരം നിരസിക്കുകയായിരുന്നു. ഒടുവിലാണ് 2013 ല്‍ താരം പ്രതികരിക്കുന്നത്.

  ''അതെ. എന്റെ 21-ാം വയസില്‍ ഞാന്‍ സത്യദീപിനെ വിവാഹം കഴിച്ചു. വക്കീലായിരുന്നു അദ്ദേഹം. നടനാകാന്‍ വേണ്ടി ജോലി ഉപേക്ഷിച്ചതാണ്. നല്ലൊരു നടനാണ്. ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. എന്റെ ജീവിതത്തിലെ സീരിയസായ ഏക ബന്ധമായിരുന്നു അത്'' എന്നായിരുന്നു അതിഥി പറഞ്ഞത്.

  എന്നാല്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നു അതിഥിയ്ക്കും സത്യദീപിനും വിവാഹ ജീവിതം. ദമ്പതികള്‍ എന്നതിനേക്കാള്‍ തങ്ങള്‍ക്ക് സാധിക്കുക സുഹൃത്തുകളായിരിക്കാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വിവാഹ ജീവിതത്തല്‍ വിള്ളലുകള്‍ വീണതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞുവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കമന്റ് ചെയ്യാറുണ്ട് ഇന്നും അതിഥിയും സത്യദീപും.

  ''ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. ഞങ്ങളുടെ ബന്ധത്തിന്റെ പേര് മാത്രമാണ് തകര്‍ന്നത്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാന്‍ മകളാണ്. എന്റെ അമ്മയ്ക്ക് അദ്ദേഹം മകനാണ്. എന്നേക്കാള്‍ ഒരുപാട് പ്രായമുണ്ട് അദ്ദേഹത്തിന്. എന്നെ ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റാത്ത കുട്ടിയെന്നാണ് പറയുക. യാദൃശ്ചികമെന്ന് പറയാം, മര്‍ഡര്‍ ത്രീയില്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടിയെയാണ് ഞാന്‍ അവതരിപ്പിച്ചത്'' എന്നാണ് വിവാഹ മോചനത്തെക്കുറിച്ച് അതിഥി പറഞ്ഞത്.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലെത്തിയ അതിഥി ഹിന്ദിയിലൂടെയാണ് താരമായി മാറുന്നത്. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ഹേയ് സിനാമിക ആണ് അതിഥിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയെന്നതും രസകരമായ വസ്തുതയാണഅ. ഗാന്ധി ടോക്‌സ് ആണ് അതിഥിയുടെ പുതിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരാമണ്ഡിയും അണിയറയിലുണ്ട്.

  Read more about: aditi rao
  English summary
  Aditi Rao Hydari Was Married Once But Kept It Secret Untill They Parted Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X