കുടുംബം തകര്‍ത്ത റാണി മുഖര്‍ജിയെ കെട്ടണമെന്ന് ആദിത്യ ചോപ്ര; വീട്ടില്‍ നിന്നും ഇറക്കി വിട്ട് അച്ഛന്‍

കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ താരറാണി റാണി മുഖര്‍ജി തന്റെ ജന്മദിനം ആഘോഷിച്ചത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റാണി മുഖര്‍ജി. ബാംഗാളി സിനിമയിലൂടെയാണ് റാണി മുഖര്‍ജി അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് രാജാ കി ആയേഗി ബാരാത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലുമെത്തി. തുടക്കത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി വളരാന്‍ റാണിയ്ക്ക് സാധിച്ചു.

കുച്ച് കുച്ച് ഹോത്താ ഹേ, ചല്‍ത്തേ ചല്‍ത്തേ, വീര്‍ സാറ, ഹം തും, ബണ്ടി ഓര്‍ ബബ്ലി തുടങ്ങി റാണി മുഖര്‍ജി കയ്യൊപ്പ് ചാര്‍ത്തിയ സിനിമകള്‍ നിരവധിയാണ്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ റാണി മുഖര്‍ജിയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. 2014 ല്‍ ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങായിരുന്നു റാണിയുടേയും ആദിയുടേയും വിവാഹം.

Rani Mukerji

റാണി മുഖര്‍ജിയെ കല്യാണം കഴിക്കാന്‍ തന്റെ കുടുംബത്തോട് പോലും ആദി വഴക്കിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദിത്യ റാണിയെ വിവാഹം കഴിക്കുന്നതിനോട് അച്ഛന്‍ യാഷ് ചോപ്രയ്ക്കും അമ്മ പമേല ചോപ്രയ്ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ആദ്യ ഭാര്യ പായല്‍ ചോപ്രയുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ആദി റാണി മുഖര്‍ജിയുമായി പ്രണയത്തിലാകുന്നത്. ആദിയും പായലും പിരിയാന്‍ കാരണം റാണിയാണെന്ന് ചില ആരോപണങ്ങളും സജീവമായിരുന്നു.

പായലുമായി വളരെ അടുത്ത ബന്ധമാണ് യാഷിനും പമേലയ്ക്കും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പായലിന്റെ സ്ഥാനത്തേക്ക് റാണി മുഖര്‍ജി വരുന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. റാണി മുഖര്‍ജിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞ ആദിത്യ ചോപ്രയെ യാഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വീട് വിട്ടിറങ്ങിയ ആദിത്യ ചോപ്ര കുറച്ച് നാള്‍ താമസിച്ചത് ഹോട്ടല്‍ മുറിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദിത്യയുടെ അമ്മ പമേലയാണ് അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കുന്നത്. റാണി മരുമകളായി സ്വീകരിക്കാന്‍ പമേല സമ്മതം മൂളിയതോടെയാണ് ആദിത്യ തിരിച്ച് വീട്ടിലേക്ക് വരുന്നത്.

''മകന്‍ തിരികെ വരണമെന്ന് അമ്മ ആഗ്രഹിച്ചതിനാലാണ് ആദി തിരികെ വന്നത്. അവര്‍ക്ക് റാണിയെ അത്ര ഇഷ്ടമൊന്നുമല്ല. പക്ഷെ മകനില്‍ നിന്നും അകന്ന് കഴിയാന്‍ സാധിക്കാത്തതിനാല്‍ അവര്‍ വഴങ്ങി. ഇപ്പോഴും എല്ലാം പൂര്‍ണമായും ഓക്കെ ആയിട്ടില്ലെങ്കിലും നേരത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടില്ലെന്ന് അച്ഛനും അമ്മയും ഉറപ്പു നല്‍കിയതു കൊണ്ട് മാത്രമാണ് ആദി തിരിച്ചു വന്നത്'' എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.

Rani Mukerji

ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് വൈആര്‍എഫ്. വിഖ്യാത സംവിധായകനും നിര്‍മ്മാതാവുമായ യാഷ് ചോപ്രയ്ക്ക് പിന്നാലെ മകന്‍ ആദിത്യ ചോപ്ര വൈആര്‍എഫിന്റെ തലപ്പത്തേക്ക് വരികയായിരുന്നു. വൈആര്‍എഫിനൊപ്പം കുച്ച് കുച്ച് ഹോത്താ ഹേ മുതല്‍ നിരവധി സിനിമകളില്‍ റാണി മുഖര്‍ജി അഭിനയിച്ചിട്ടുണ്ട്. 2009 ലാണ് ആദിത്യയും പായലും പിരിയുന്നത്. ഈ സമയത്താണ് റാണിയുമായി ആദിത്യ അടുപ്പത്തിലാകുന്നത്. 2014 ല്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് 2015 ല്‍ പെണ്‍കുഞ്ഞും പിറന്നു.

Take a Poll

അദീര എന്നാണ് മകള്‍ക്ക് ആദിത്യയും റാണിയും പേരിട്ടിരിക്കുന്നത്. തങ്ങളുടെ മകളെ ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും. രണ്ടാമതൊരു കുഞ്ഞിനായി തങ്ങള്‍ വര്‍ഷങ്ങളോളം ശ്രമിച്ചിരുന്നുവെന്ന് നേരത്തെ റാണി മുഖര്‍ജി പറഞ്ഞിരുന്നു. ഒരിക്കല്‍ ഗര്‍ഭിണി ആയെങ്കിലും അഞ്ചാം മാസം കുഞ്ഞിനെ നഷ്ടമായെന്നാണ് റാണി പറഞ്ഞത്.

More from Filmibeat

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X