ആദിത്യയും അനന്യയും പിരിഞ്ഞു; മുന്‍ കാമുകി ശ്രദ്ധയുമായി വീണ്ടും അടുത്ത് നടന്‍; പിരിയാന്‍ കാരണം ഈ ബന്ധമോ?

ബോളിവുഡിലെ യുവതാരങ്ങളാണ് അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും. ഇരുവരും സിനിമാ കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളുകളായി. പിന്നാലെ ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആദിത്യയുടേയും അനന്യയുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ആദിത്യയും അനന്യയും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രേക്കപ്പ് വാര്‍ത്തകള്‍ക്കിടെ ആദിത്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മുന്‍ കാമുകി ശ്രദ്ധ കപൂറിന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ആദിത്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആദിത്യ അനന്യയുമായുള്ള പ്രണയം ബന്ധം അവസാനിപ്പിച്ച ശേഷം വീണ്ടും ശ്രദ്ധയുമായി അടുക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Aditya Roy Kapoor

രണ്ട് വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു ആദിത്യയും അനന്യയും. ഇരുവരും ഒരുമിച്ച് ഫാഷന്‍ ഷോകളിലും മറ്റും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദിത്യയും അനന്യയും പിരിഞ്ഞുവെന്നാണ് ഇരുവരുടേയും ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍. ''അവര്‍ ഒരു മാസം മുമ്പ് പിരിഞ്ഞു. എല്ലാവരേയും ഞെട്ടിച്ച ബ്രേക്കപ്പ് ആയിരുന്നു അത്. അവര്‍ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. അനന്യ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. എങ്കിലും ഇപ്പോഴും വേദനയുണ്ട്. ആദിത്യയും പക്വതയോടെ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്'' എന്നാണ് സുഹൃത്ത് പറഞ്ഞത്.

ഇതിനിടെയാണ് ശ്രദ്ധയുടെ വീട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ആദിത്യയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നത്. ആദിത്യയും ശ്രദ്ധയും ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡിയാണ്. ആഷിഖി 2വിലൂടെ ഇരുവരും ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം വൈകാതെ പിരിയുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രദ്ധ കപൂര്‍ രാഹുല്‍ മോദിയുമായി പ്രണയത്തിലാണ്. രണ്‍ബീര്‍ കപൂറും ശ്രദ്ധയും പ്രധാന വേഷങ്ങളിലെത്തിയ തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയുടെ എഴുത്തുകാരനാണ് രാഹുല്‍. അതിനാല്‍ ശ്രദ്ധയുടേയും ആദിത്യയുടേയും പ്രണയ വാര്‍ത്തകള്‍ വ്യാജമാണെന്നും ചിലര്‍ പറയുന്നു. ശ്രദ്ധയേയും ആദിത്യയേയും നായകനും നായികയുമാക്കി രാഹുല്‍ സിനിമയൊരുക്കുകയാണെന്നും അതിനാലാണ് ശ്രദ്ധയുടെ വീട്ടില്‍ ആദിത്യയെത്തിയതെന്നുമാണ് ചിലര്‍ പറയുന്നത്.

Aditya Roy Kapoor

വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യവാസ്ഥ എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ആദിത്യയും ശ്രദ്ധയും പ്രണയ ശേഷവും നല്ല സുഹൃത്തുക്കളാണ്. അതിനാല്‍ പുതിയ സിനിമയ്ക്ക് വേണ്ടി ഇരുവരും ഒരുമിക്കുകായണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും അതിന് ഉദാഹരണമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ആദിത്യയുടേയും അനന്യയുടേയും കരിയറില്‍ ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു ആഷിഖി 2. ചിത്രം വന്‍ വിജയമായി മാറുകയും ഇരുവരുടേയും ജോഡി കയ്യടി നേടുകയും ചെയ്തു. പിന്നീട് ഒകെ ജാനു എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രാഹുല്‍ മോദിയുടെ സിനിമയിലൂടെ ഇരുവരും ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X