പറ്റുന്നതൊക്കെ ചെയ്തു നോക്കിയതാണ്! അദ്‌നാന്‍ സാമിയുടെ ആദ്യ ഭാര്യ ഇട്ടിട്ട് പോകാന്‍ കാരണം

ജന്മം കൊണ്ട് പാക്കിസ്ഥാനിയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് തങ്ങളില്‍ ഒരാളെ പോലെ സുപരിചിതനാണ് അദ്‌നാന്‍ സാമി. രണ്ടായിരങ്ങളില്‍ അദ്‌നാന്‍ സാമിയുടെ പാട്ടുകള്‍ തീര്‍ത്ത ഓളം ഒന്ന് വേറെ തന്നെയാണ്. തേരാ ചെഹരയും ലിഫ്റ്റ് കറാതെയുമൊക്കെ ഇന്നും സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റിലുണ്ടാകും. പ്രശസ്തിയിലേക്ക് കടക്കും മുമ്പാണ് അദ്‌നാന്‍ സാമി നടി സെബ ഭക്തിയാറിനെ വിവാഹം കഴിക്കുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സെബ. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന നടിയാണ് സെബ. ഇരുവരും 1993ലാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അഭിനയമൊക്കെ നിര്‍ത്തി തന്റെ സമയമത്രയും കുടുംബത്തിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു സെബ. എന്നാല്‍ ദാമ്പത്യ ജീവിതം പ്രശ്‌നഭരിതമാകാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇതോടെ 1997 ല്‍ ഇരുവരും പിരിഞ്ഞു.

Adnan Sami

''ഞാന്‍ അദ്‌നാനെ വിവാഹം കഴിച്ചു. പിന്നാലെ ആസാന്‍ ജനിച്ചു. ഞാന്‍ അതിലായിരുന്നു ശ്രദ്ധിച്ചതത്രയും. പക്ഷെ വിവാഹം ശരിയാകാതെ വന്നതോടെ ഞാന്‍ നിര്‍മ്മാണവും മറ്റും തുടങ്ങി. എനിക്ക് എന്റെ മനസ് കൈവിട്ടു. എവിടുന്നോ വന്ന കോപ്പിംഗ് മെക്കാനിസത്തിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അല്ലാതെ ഞാന്‍ അവിടെയെങ്ങുമായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു'' എന്നാണ് സെബ പറയുന്നത്. അഭിനയത്തില്‍ നിന്നും മാറി നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചിരുന്ന കാലത്താണ് സെബ വിവാഹം കഴിക്കുന്നത്.

''പക്ഷെ അസാനെ തിരികെ കിട്ടിയതില്‍ സന്തോഷിക്കുന്നു. പതിനെട്ട് മാസം അവന്റെ കസ്റ്റഡിയ്ക്കായി പോരാടി. അന്ന് ഞാന്‍ ജോലി ചെയ്തിരുന്നില്ല. മനസ് മാറ്റാനെങ്കിലും ജോലി ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്റെയൊരു സുഹൃത്ത് ഇംഗ്ലണ്ടില്‍ സീരിയല്‍ ചെയ്തിരുന്നു. ഞാനും ആ ഷോയില്‍ ചേര്‍ന്നു. കുറച്ച് മാസം ലണ്ടനില്‍ പോയി ഷൂട്ട് ചെയ്തു'' എന്നാണ് സെബ പറയുന്നത്.

''ഒരു സ്ത്രീയും വേണമെന്ന് കരുതിയല്ല വിവാഹ ബന്ധം തകര്‍ക്കുന്നത്. ഒരു ഘട്ടം എത്തുമ്പോള്‍ ആണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് തോന്നുന്ന ഘട്ടം. ചെയ്‌തേ പറ്റൂവെന്നാകണം. അല്ലാതെ ഞാനൊരു ശാക്തീകരിക്കപ്പെട്ട സ്ത്രീയാണ്, വീട് വിടാം എന്ന് കരുതുന്നതല്ല. ഞാന്‍ ശ്രമിച്ചു നോക്കിയതാണ്. എന്നാല്‍ സാധിക്കുന്നതെല്ലാം ചെയ്തു നോക്കി. എനിക്ക് അറിയുന്നതെല്ലാം. എന്റെ ക്ഷമയും സഹശേഷിയും പരീക്ഷിക്കപ്പെട്ടു'' എന്നാണ് വിവാഹ മോചനത്തെക്കുറിച്ച് സെബ പറയുന്നത്.

Adnan Sami

അതേസമയം 2016 ലാണ് തന്റെ പാക് പൗരത്വം ഉപേക്ഷിച്ച് അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നത്. ഇതിനെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. പണത്തിന് വേണ്ടിയാണ് അദ്‌നാന്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശനം. അദ്‌നാന്‍ അതിനോടകം ഇന്ത്യന്‍ സംഗീത രംഗത്തില്‍ വലിയൊരു പേരായി മാറിയിരുന്നു.

''പാക്കിസ്ഥാനില്‍ പലരും നീ ഇന്ത്യയെ തിരഞ്ഞെടുത്തത് പണത്തിന് വേണ്ടിയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് എന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് പണം ഒരു വിഷയമേ ആയിട്ടില്ല. ദൈവാനുഗ്രഹത്താല്‍ ഞാന്‍ ജനിച്ചത് സാമ്പത്തികമായി നല്ല നിലയിലുള്ളൊരു കുടംബത്തിലാണ്'' എന്നായിരുന്നു അദ്‌നാന്റെ പ്രതികരണം.

Read more about: adnan sami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X