ധനശ്രീ ചാഹലിനോട് 60 കോടി ജീവനാംശം ആവശ്യപ്പട്ടിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബവും അഭിഭാഷകയും

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ ധനശ്രീ വര്‍മയും വിവാഹ മോചിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. അതേസമയം, വിവാഹ മോചനവുമായി ബന്ധപ്പെട്ട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വാര്‍ത്തകള്‍ക്കെതിരെ ധനശ്രീയുടെ അഭിഭാഷക രംഗത്തെത്തിയിരിക്കുകയാണ്.

''നടപടിക്രമങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പ് വസ്തുതകള്‍ പരിശോധിക്കണം. തെറ്റായ പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്'' എന്നാണ് ധനശ്രീയുടെ അഭിഭാഷക അതിഥി മോഹന്‍ പ്രതികരിക്കുന്നത്. പ്രസ്താവനയിലൂടെയാണ് അഭിഭാഷകയുടെ പ്രതികരണം. നേരത്തെ ധനശ്രീ ചാഹലില്‍ നിന്നും 60 കോടി രൂപയുടെ ജീവനാംശം ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ കുടുംബം ഇത് നിഷേധിക്കുകയായിരന്നു.

Dhanashree Verma

''ജീവനാംശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാദങ്ങളില്‍ ഞങ്ങള്‍ അതിയായ രോഷമുണ്ട്. അത്തരത്തില്‍ ഒരു തുകയും ആവശ്യപ്പെടുകയോ ചോദിക്കുകയോ വാഗ്ദാനം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. കിവംദന്തികളില്‍ യാതൊരു സത്യവുമില്ല. ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും രണ്ടു പേരുടേയും കുടുംബങ്ങളെ വലിച്ചിടുന്നതും ഉത്തരവാദിത്തമില്ലായ്മയാണ്. ഇത്തരം റിപ്പോര്‍ട്ടിംഗ് പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. തെറ്റായ വാര്‍ത്ത നല്‍കും മുമ്പ് മാധ്യമങ്ങള്‍ വസ്തുത പരിശോധിക്കണമെന്നും എല്ലാവരുടേയും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് ധനശ്രീയുടെ കുടുംബം പറഞ്ഞത്.

കൊവിഡ് കാലത്തായിരുന്നു ധനശ്രീയും ചാഹലും അടുപ്പത്തിലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഡാന്‍സിലൂടെ താരമായി മാറിയ വ്യക്തിയാണ് ധനശ്രീ. പിന്നീട് ധനശ്രീയില്‍ നിന്നും നൃത്തം പഠിക്കാനായി ചാഹല്‍ എത്തുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അധികം വൈകാതെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു.

Dhanashree Verma

സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും മറ്റുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയിയല്‍ നിന്നും ധനശ്രീയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ചാഹല്‍ നീക്കം ചെയ്തിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും ധനശ്രീയും ചാഹലും പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്ന കാര്യത്തിലും ഇതുവരേയും വ്യക്തത ലഭിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X