ഇത് ബിക്കിനിയല്ല, അതിനും മുകളില്‍! വിവാഹശേഷം മാന്യമായി വസ്ത്രം ധരിച്ച് കൂടെ? ദീപികയ്ക്ക് വിമര്‍ശനം!!
ബോളിവുഡ് കാത്തിരുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറിലായിരുന്നു നടന്നത്. ഇറ്റലിയില്‍ നിന്നും നടത്തിയ വിവാഹത്തിന് ശേഷം ബാംഗ്ലൂരിലും മുംബൈയിലുമെല്ലാം താരദമ്പതികള്‍ വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസുമായിരുന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കവിഞ്ഞിരുന്നത്. വിവാഹശേഷം ദീപിക നടത്തിയ ഫോട്ടോഷൂട്ട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

താരപുത്രിയുടെ ചുംബനവും ലൗ ജിഹാദും! ഉത്താരഖണ്ഡിലെ ഏഴ് ജില്ലകളില്‍ കേദാര്‍നാഥ് റിലീസ് ചെയ്യില്ല!!
ഒരു മാസികയുടെ ഫോട്ടോഷൂട്ടിന് വേണ്ടി ദീപിക ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ ദേഷ്യം പിടിപ്പിച്ചത്. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ച് കൂടെ? എന്നും ചോദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം. പക്ഷെ ഇങ്ങനെ അതിര് വിടരുത് തുടങ്ങി ദീപിക ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.
നേരത്തെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയും ഇതുപോലെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹശേഷം ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിനായിരുന്നു സാമന്തയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്. ഇതേ അവസ്ഥയാണ് ദീപികയ്ക്കും. എന്നാല്‍ സംഭവത്തെ കുറിച്ച് ദീപികയുടെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പ്രതികരണവും വന്നിട്ടില്ല.


Click it and Unblock the Notifications