For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരപുത്രിയുടെ ചുംബനവും ലൗ ജിഹാദും! ഉത്താരഖണ്ഡിലെ ഏഴ് ജില്ലകളില്‍ കേദാര്‍നാഥ് റിലീസ് ചെയ്യില്ല!!

|

ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താനൊരുങ്ങുന്നത് ഒത്തിരി താരപുത്രിമാരാണ്. അതില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന താരപുത്രിയാണ് സാറ അലിഖാന്‍. സെയിഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ നായികയായി അരങ്ങേറ്റം നടത്തുന്ന സിനിമയാണ് കേദാര്‍നാഥ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ സിനിമ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.

താരരാജാക്കന്മാര്‍ ഒന്നിച്ചെത്തും! ലാലേട്ടന്റെ ഇച്ചാക്കയുമായി മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ്!!

2018 മമ്മൂക്ക സ്വന്തമാക്കി! എല്ലാ വര്‍ഷവും ഒരു ബ്ലോക്ക് ബസ്റ്റര്‍ ഇക്കയ്ക്ക് സ്വന്തം, ബാക്കിയുള്ളതോ?

സാറയുടെ അരങ്ങേറ്റ സിനിമയാണെന്നത് മാത്രമല്ല ചിത്രത്തിലൂടെ പറയുന്ന കഥയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേദാര്‍നാഥ് ഉത്താരഖണ്ഡിലെ ഏഴ് ജില്ലകളില്‍ റിലീസിനെത്തില്ലെന്നാണ്. സിനിമയ്‌ക്കെതിരെ വീണ്ടും വിവാദങ്ങളും വിമര്‍ശനങ്ങളും തലപൊക്കിയിരിക്കുകയാണ്.

മോഹന്‍ലാൽ ചിത്രം ഒടിയന്റെ റിലീസ് തടയും! സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്?

 കേദാര്‍നാഥ്

കേദാര്‍നാഥ്

ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് സാറ അലി ഖാന്‍. സാറ നായികയായെത്തുന്ന കേദാര്‍നാഥില്‍ സുശാന്ത് സിംഗ് രജപുത് ആണ് നായകനായി അഭിനയിക്കുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഡിസംബര്‍ ഏഴിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വിവാദമായിരുന്നു. സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. റിലീസിനെത്തിയതിന് ശേഷവും സിനിമ ഇതേ വിവാദത്തില്‍ തന്നെയാണ്.

 പ്രണയം തീര്‍ത്ഥാടനമാണ്

പ്രണയം തീര്‍ത്ഥാടനമാണ്

ഉത്തരാഖണ്ഡിനെ ശിഥിലമാക്കിയ പ്രളയത്തിന്റെ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കിയിരിക്കുന്ന കേദാര്‍നാഥ് പ്രണയം തീര്‍ത്ഥാടനമാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് എത്തിയത്. സംവിധായകന്‍ അഭിഷേക് കപൂറാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 14 കിലോ മീറ്റര്‍ യാത്രയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ ചുമന്ന് കൊണ്ട് പോവുന്ന മുസ്ലിം യുവാവായ പോര്‍ട്ടറുടെ വേഷമാണ് ചിത്രത്തില്‍ സുശാന്ത് രജപുത് അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തുന്ന ഹിന്ദു യുവതിയുടെ വേഷത്തിലാണ് സാറ അഭിനയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

വിവാദങ്ങള്‍ തലപൊക്കി

വിവാദങ്ങള്‍ തലപൊക്കി

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും മറ്റുമായി സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ട്രെയിലറില്‍ നായകനുമായിസാറയുടെ കിടിലന്‍ ലിപ് ലോക്ക് സീനും ഉണ്ടായിരുന്നു. ഇതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. ഇവര്‍ ചിത്രം കണ്ടതിന് ശേഷമാണ് തീരുമാനം.

സിനിമ നിരോധിക്കണ്ട

സിനിമ നിരോധിക്കണ്ട

'ഞങ്ങള്‍ ചിത്രം കണ്ടു ഒരു കലാരൂപത്തിനും നിരോധനം വേണ്ട എന്നത് തന്നെയാണ് നിലപാട് പക്ഷെ ക്രമസമാധാനനിലയും പരിഗണിക്കേണ്ടതുണ്ട്. തീരുമാനം വിശദീകരിച്ച് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി 13 ജില്ല മജിസ്‌ട്രേറ്റുമാരോട് ജില്ലയിലെ ക്രമസമാധാനം വിലയിരുത്താന്‍ ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകുമോ എന്നതാണ് പരിശേധിക്കാന്‍ ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 7 ജില്ലകളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് സന്യാസിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയാണ് മുന്നറിയിപ്പ് നല്‍കിയത്. സിനിമ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 ആദ്യദിനം മോശമാക്കിയില്ല

ആദ്യദിനം മോശമാക്കിയില്ല

റിലീസിനെത്തിയ കേദാര്‍നാഥ് ആദ്യദിനം മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. 3 മുതല്‍ 5 കോടി വരെ ആദ്യദിനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ 25 മുതല്‍ 30 കോടി വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. 60 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. സാറയുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്.

English summary
Kedarnath: Uttarakhand Government Calls For A Ban On This Sushant Singh Rajput- Sara Ali Khan Film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more