ഇതാ എന്റെ കാമുകന്‍! ടൈഗറുമായി പിരിഞ്ഞ് നാളുകള്‍; ദിഷ വീണ്ടും പ്രണയത്തില്‍; കാമുകനെ പരിചയപ്പെടുത്തി താരം

ബോളിവുഡിലെ യുവനടിമാരില്‍ മിന്നും താരമാണ് ദിഷ പഠാനി. തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ദിഷ തയ്യാറല്ല. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. റാംപുകളിലും ഷോകളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ ബോള്‍ഡ് ലുക്കിലെത്തിയും ദിഷ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദിഷയുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു.

നേരത്തെ ദിഷയും യുവനടന്‍ ടൈഗര്‍ ഷ്രോഫും പ്രണയത്തിലായിരുന്നു. ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഇരുവരും. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നവരുമായിരുന്നു ടൈഗറും ദിഷയും. ടൈഗറിന്റെ കുടുംബവുമായും ദിഷയ്ക്ക് നല്ല അടുപ്പമാണ്. എന്നാല്‍ ആരാധകരെ വേദനിപ്പിച്ചു കൊണ്ട് ഇരുവരും പോയ വര്‍ഷം പിരിയുകയായിരുന്നു.

Disha Patani

ടൈഗറുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷം ഇപ്പോഴിതാ താന്‍ മറ്റൊരാളുമായി പ്രണയത്തിലായ കാര്യം പരസ്യമാക്കിയിരിക്കുകയാണ് ദിഷ. അലക്‌സാണ്ടര്‍ അലക്‌സിച്ച് ആണ് ദിഷയുടെ കാമുകന്‍. ഇരുവരും ഒരുമിച്ച് പല പൊതുയിടത്തും എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴാണ് തന്റെ കാമുകനായി തന്നെ ദിഷ അലക്‌സാണ്ടറിനെ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം ദിഷയും അലക്‌സാണ്ടറും ഡിന്നറിന് പോയിരുന്നു. തന്റെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു ദിഷ ഡിന്നറിന് പോയത്. ഇവിടെ വച്ച് തന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് അലക്‌സാണ്ടറിനെ ദിഷ പരിചയപ്പെടുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ കാമുകന്‍ എന്നാണ് അലക്‌സാണ്ടറിനെക്കുറിച്ച് കൂട്ടുകാരിയോട് ദിഷ പറയുന്നത്.

കഴിഞ്ഞ ദിവസം ദിഷയും അലക്‌സാണ്ടറും ഒരുമിച്ച് മൂവി ഡേറ്റിന് പോയിരുന്നു. ഹോളിവുഡ് ചിത്രം ബാര്‍ബി കാണാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ബാര്‍ബിയുടെ വേഷത്തിലാണ് ദിഷ സിനിമയ്‌ക്കെത്തിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മുമ്പും പലപ്പോഴും ദിഷ അലക്‌സാണ്ടറിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരും അടുപ്പത്തിലാണോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ സജീവമായി മാറിയിരുന്നു.

ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിഷയും ടൈഗറും പിരിയുന്നത്. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തുന്നതും പതിവായിരുന്നു. ഫിറ്റ്‌നസിനോടുള്ള പ്രിയമാണ് ഇരുവരേയും അടുപ്പിച്ചത്. ഒരുമിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും താരങ്ങള്‍ പങ്കുവെക്കുമായിരുന്നു. ടൈഗറിന്റെ സഹോദരി കൃഷ്ണയും ദിഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ പ്രണയ ബന്ധം തകര്‍ന്നത് ആരാധകര്‍ക്ക് കനത്ത നിരാശയായി.

Disha Patani

എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ടൈഗറും ദിഷയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വിവാഹത്തെക്കുറിച്ചുള്ള ഭിന്നതയാണ് കാരണമെന്നാണ്. ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കല്യാണത്തിന് തയ്യാറാകാന്‍ ടൈഗറിന് സാധിക്കുമായിരുന്നില്ല. ഇതോടെയാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ എംഎസ് ധോണിയിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. ഭാഗി 2, ഭാരത്, മലംഗ്, രാധെ, ഏക് വില്ലന്‍ റിട്ടേണ്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ തമിഴിലേക്കും എത്തുകയാണ് ദിഷ പഠാനി. സൂര്യ നായകനായ കങ്കുവയിലൂടെയാണ് ദിഷയുടെ തമിഴ് എന്‍ട്രി. ചിത്രത്തിനായി ദിഷ ആയോധനകലകള്‍ പരിശീലിക്കുന്ന വീഡിയോ വൈറലായിരുന്നു. തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയാണ് ദിഷയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

More from Filmibeat

Read more about: disha patani tiger shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X