For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ സ്വപ്‌നം കാണുന്നു...; പിരിഞ്ഞ ശേഷം സമാന്തയുടെ വാക്കുകള്‍

  |

  കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയമായിരുന്നു സമാന്തയും നാഗ ചൈതന്യയും. ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും. തങ്ങളുടെ പ്രിയ ജോഡി പിരിയുകയാണെന്ന് കേട്ടതും ആരാധകര്‍ക്കും അത് വലിയ നിരാശയായി. എങ്കിലും സമാന്തയും നാഗ ചൈതന്യയും റിപ്പോര്‍ട്ടുകളെ തള്ളിക്കളയുമെന്നാണ് പലരും പ്രതീക്ഷിച്ചത്. പക്ഷെ ആ പ്രതീക്ഷകള്‍ തെറ്റി. കഴിഞ്ഞ ദിവസം തങ്ങള്‍ പിരിയുകയാണെന്ന് സമാന്തയും നാഗ ചൈതന്യയും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  തങ്ങള്‍ ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും സുഹൃത്തുക്കളായിരിക്കുമെന്നുമാണ് സമാന്തയും നാഗ ചൈതന്യയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുന്നോട്ടുള്ള ജീവിതത്തിലും എല്ലാവരുടേയും പിന്തുണയും സ്‌നേഹവും വേണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. പിന്നാലെ പ്രതികരണവുമായി നാഗ ചൈതന്യയുടെ പിതാവായ നടന്‍ നാഗാര്‍ജുനയും രംഗത്ത് എത്തിയിരുന്നു. 2017 ലായിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഇരുവരും പിരിയുന്നത്.

  ഇതിനിടെ ഇപ്പോഴിതാ സമാന്തയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹ മോചന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്ന സമയത്തും സമാന്തയുടെ സ്റ്റോറികള്‍ ചര്‍ച്ചയായിരുന്നു. തങ്ങള്‍ പിരിയുകയാണെന്നതിന്റെ സൂചനകള്‍ സമാന്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുകയായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ വിവാഹ മോചന പുറത്ത് വരികയും ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ താരം പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

  വിമാനത്തിന്‌റെ വീഡിയോയിലൂടെ കാണുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ഒരു ഗാനത്തിലെ വരികള്‍ പങ്കുവെക്കുകയായിരുന്നു സമാന്ത ചെയ്തത്. ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ചേഞ്ച് മൈ ഡ്രീമിലെ വരികളാണ് സമാന്ത കുറിച്ചിരിക്കുന്നത്. എനിക്ക് ലോകത്തെ മാറ്റണമെങ്കില്‍ ഞാന്‍ എന്നെ മാറ്റണം, എന്റെ കിടക്ക ഒരുക്കണം, അലമാരയിലെ പൊടി തുടയ്ക്കണം, അല്ലാതെ ഉച്ചവരെ കിടക്കയില്‍ കിടക്കുകയല്ല വേണ്ടത്. എനിക്ക് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. എന്നായിരുന്നു താരം കുറിച്ച വരികള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ പ്രതികരണവുമായി നാഗാര്‍ജുനയും രംഗത്ത് എത്തിയിരുന്നു. നാഗ ചൈതന്യയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു സമാന്ത. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുന്നതിനെ ദൗര്‍ഭാഗ്യകരമെന്നായിരുന്നു നാഗാര്‍ജുന വിശേഷിപ്പിച്ചത്. 'ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ ഇത് പറയട്ടെ...സാമന്തയ്ക്കും നാ?ഗ ചൈതന്യയ്ക്കും ഇടയില്‍ അപ്രതീക്ഷിതമായതാണ് സംഭവിച്ചത് എന്നാണ് നാഗാര്‍ജുന പറഞ്ഞത്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവള്‍ എന്നും ഞങ്ങള്‍ പ്രിയപ്പെട്ടവള്‍ ആണ് എന്ന് അദ്ദേഹം സമാന്തയെക്കുറിച്ചായി പറഞ്ഞു. ദൈവം ഇരുവരെയും മുന്നോട്ട് പോകാനുള്ള ശക്തി നല്‍കി അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്.

  Recommended Video

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  തന്റെ സോഷ്യല്‍ മീഡിയയിലെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സമാന്ത പിന്‍വലിക്കുന്നതോടെയാണ് ഇരുവരും പിരിയുകയാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്. പിന്നാലെ നാഗര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നും സമാന്ത വിട്ടു നിന്നതും ആരാധകരുടെ സംശയം വര്‍ധിച്ചു. വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങള്‍ വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ സമാന്തയും നാഗ ചൈതന്യയും മറുപടി നല്‍കാതിരിക്കുകയായിരുന്നു.

  ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്; സിനിമാനുഭവം പറഞ്ഞ് അതിദി ടീച്ചര്‍

  അതേസമയം എന്താണ് ഇരുവരും പിരിയാനുള്ള കാരണമെന്ന കാര്യത്തില്‍ വ്യക്ത ലഭ്യമായിട്ടില്ല. ഇരുവരും അതേക്കുറിച്ച് യാതൊരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഭാവി ജീവിതവുമായി ബ്ന്ധപ്പെട്ട തീരുമാനങ്ങളിലെ അഭിപ്രായ ഭിന്നതയാണ് പിരിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരാള്‍ കുട്ടിയും കുടുംബവും ആഗ്രഹിച്ചപ്പോള്‍ മറ്റൊരാള്‍ കരിയറില്‍ ശ്രദ്ധിക്കാന്‍ ആണ് താല്‍പര്യപ്പെട്ടത്. ഇതോടെയാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  Read more about: samantha naga chaitanya
  English summary
  After Seperation With Naga Chaitanya Samantha Is Dreaming About What She Want To Do
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X