For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊക്കെ ബെഡ് റൂമില്‍ മതി! ഭര്‍ത്താവിനെ ചുംബിച്ചതിനെ കളിയാക്കുന്നവരോട് ശ്രിയ പറയുന്നത്‌

  |

  തെന്നിന്ത്യന്‍ സിനിമയിലും ബോൡവുഡിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ശ്രിയ ശരണ്‍. ഒരുപാട് ഹിറ്റ് സിനിമകളില്‍ നായികയായി കയ്യടി നേടിയ താരം വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു, ഇപ്പോഴിതാ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ് ശ്രിയ. ദൃശ്യം 2വിലൂടെയാണ് ശ്രിയയുടെ തിരിച്ചുവരവ്. മലയാളത്തില്‍ മീന ചെയ്ത വേഷമാണ് ഹിന്ദി പതിപ്പില്‍ ശ്രിയ ചെയ്തിരിക്കുന്നത്. ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

  Also Read: അവന്‍ എന്റെ ബെഡ് റൂം വരെ എത്തി, രാത്രി ജനലിലൂടെ തുറിച്ചു നോക്കി; പേടിച്ച് അലറിയെന്ന് പ്രിയങ്ക

  റഷ്യക്കാരനാണ് ശ്രിയയുടെ ഭര്‍ത്താവ്. സംരംഭകനായ ആന്ദ്ര കൊഷ്‌ചേവിനെയാണ് താരം വിവാഹം കഴിച്ചത്. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. രാധ എന്നാണ് ശ്രിയ തന്റെ മകള്‍ക്ക് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ശ്രിയ പങ്കുവെക്കാറുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രിയയും ഭര്‍ത്താവും ചര്‍ച്ചയായിരുന്നു.

  കഴിഞ്ഞ ദിവസം ദൃശ്യം 2വിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശ്രിയ എത്തിയത് ഭര്‍ത്താവിനൊപ്പമായിരുന്നു. ഇതിന്റെ ഭാഗമായി പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടെ ശ്രിയ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ദമ്പതികളുടെ പരസ്യമായുള്ള സ്‌നേഹ പ്രകടനത്തെ ആരാധകര്‍ സ്വീകരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സാദാചര വിംഗ് ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

  Also Read: സീരിയലിലെ നായകന്റെ ബെഡ് റൂമിലൊരുക്കിയ സര്‍പ്രൈസ്; അരുണ്‍ രാഘവിനെ ഞെട്ടിച്ച് അഞ്ജലിയടക്കം നടിമാര്‍


  ശ്രിയയും ഭര്‍ത്താവും ആളുകളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. ഇതൊക്കെ ബെഡ് റൂമില്‍ വച്ച് ചെയ്താല്‍ മതിയെന്നും ചിലര്‍ താക്കീത് നല്‍കി. ഇപ്പോഴിതാ തങ്ങളുടെ ചുംബനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രിയ ശരണ്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ശ്രിയ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഇത് നല്ല തമാശയാണ്. എന്റെ സ്‌പെഷ്യല്‍ മൊമന്റില്‍ എനിക്ക് ചുംബനം തരുന്നത് സ്വാഭാവികമാണെന്നാണ് ആന്ദ്രേ ചിന്തിക്കുന്നത്. മനോഹരമാണെന്നാണ് ഞാനും കരുതുന്നത്. തീര്‍ത്തും സ്വാഭാവികമായ ഒന്നിന്റെ പേരില്‍ എന്തിനാണ് ട്രോളുന്നതെന്ന് അവന് മനസിലാകുന്നില്ല. പക്ഷെ അത് സാരമല്ല, ഇറ്റ്‌സ് ഫൈന്‍'' എന്നായിരുന്നു ശ്രിയയുടെ പ്രതികരണം. ''ഞാന്‍ മോശം കമന്റുകള്‍ വായിക്കുകയോ അവയോട് പ്രതികരിക്കുകയോ ചെയ്യാറില്ല. എഴുതുക എന്നത് അവരുടെ ജോലിയാണ്. അവഗണിക്കുകയാണ് എന്റെ ജോലി. എനിക്ക് ചെയ്യാനുള്ളതേ ഞാന്‍ ചെയ്യുകയുള്ളൂ'' എന്നും ശ്രിയ പറയുന്നു.

  അതേസമയം വന്‍ വിജയമായി മാറിയിരിക്കുകയാണ് ദൃശ്യം 2. അധികം വൈകാതെ തന്നെ ചിത്രം നൂറ് കോടിയിലേക്ക് കടക്കുമെന്നാണ് കരുതപ്പെടുന്നത്. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. തബുവും അക്ഷയ് ഖന്നയും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദൃശ്യം ടു കാണാന്‍ പോയ തന്റെ അമ്മയ്ക്ക് പോലും ടിക്കറ്റ് കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം ശ്രിയ പറഞ്ഞിരുന്നു.

  തെലുങ്ക് ചിത്രം ഗമനത്തിലൂടെയാണ് ശ്രിയ തിരിച്ചുവരവ് നടത്തുന്നത്. അതിന് ശേഷം അഭിനയിച്ചത് ആര്‍ആര്‍ആറിലായിരുന്നു. ചിത്രം വന്‍ ഹിറ്റായി മാറി. ഇതിന് പിന്നാലെയാണ് ദൃശ്യം 2വും വന്‍ വിജയമായി മാറിയിരിക്കുന്നത്. അഭിഷേക് പഥക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ മലയാളം പതിപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അജയ് ദേവ്ഗണ്‍ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ആശ ശരത്തിന്റെ വേഷത്തില്‍ തബുവും മുരളി ഗോപിയുടെ വേഷത്തില്‍ അക്ഷയ് ഖന്നയുമാണ് എത്തുന്നത്. പിന്നാലെ മറ്റ് ഭാഷകളിലും റീമേക്കുകള്‍ ഒരുങ്ങുന്നുണ്ട്.

  അതേസമയം, മ്യൂസിക് സ്‌കൂള്‍ ആണ് ശ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ കബ്‌സ എന്ന കന്നഡ ചിത്രവും അണിയറയിലുണ്ട്.

  Read more about: shriya saran
  English summary
  After Shriya Saran's Public Kiss Goes Viral, Here's What The Actress Opens Up To Trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X