For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി, സംഗീത സംവിധായകനെതിരെ ആരോപണവുമായി ഗായികമാർ

  By Suchithra Mohan
  |

  ബോളിവുഡിൽ മീടൂ വെളിപ്പെടുത്തൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഞെട്ടിപ്പിക്കുന്നതും അറപ്പിക്കുന്നതുമായ വെളിപ്പെടുത്തലുമായ വനിത താരങ്ങളും വനിത ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തിയിരുന്നു. തനുശ്രീ ദത്തയായിരുന്നു മീടൂ ക്യാംപെയ്നു തുടക്കമിട്ടത്. ഇവർക്ക് പിന്നാലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

  ME Too: മലയാളി നടിയ്ക്കെതിരെ തെന്നിന്ത്യൻ സൂപ്പർ താരം!! ശ്രുതിയുടെ ആരോപണം ശരിയല്ല, അത് എന്നെ ഞെട്ടിപ്പിച്ചു, ലൈംഗികാരോപണത്തെക്കുറിച്ച് അർജുൻ
  ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഏറ്റവും കൂടുതൽ ലൈംഗികാരോപണം ഉയർന്നത് അനു മാലിക്കിനെതിരെയാണ്. സോന മൊഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ ഗായികമാരെ കൂടാതെ അനുവിനെതിരെ പേര് വെളിപ്പെടുത്താത്ത രണ്ട് പേർ കൂടി ആരേപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേട്ടൽ അറപ്പ് ഉളവാക്കുന്ന തരത്തിലുളള വെളിപ്പെടുത്തലാണ്  ഇവർ മാലിക്കിനു നേരെ ഉയർത്തിയിരിക്കുന്നത്. തനിയ്ക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളി കളയുമ്പോഴും മാലിക്കിനെതിരെയുള്ള കുരുക്ക് മുറുകുകയാണ്

  പുലർച്ചെവരെ വാതിലിൽ തട്ടി വിളിച്ചു!! ഒപ്പം താമസിക്കണം... നടൻ ത്യാഗരാജനെതിരെ സിനിമ ഫോട്ടോഗ്രാഫര്‍

  റെക്കോഡിങ് സ്റ്റുഡിയോയിൽവെച്ച്

  സോന മൊഹപാത്രയ്ക്ക് ശേഷം പേര് വെളിപ്പെടുത്താത്ത രണ്ട് ഗായികമാരാണ് തങ്ങൾക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയിരിക്കുന്നത്. തെണ്ണുറുകളിൽ സിനിമയിൽ പാടാൻ എത്തിയ തങ്ങളെ ലൈംഗികമായി അനു മാലിക് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ആദ്യം മെഹബൂബ സ്റ്റുഡിയോയിൽവെച്ചു പിന്നീട് സ്റ്റേജ് പ്രോഗ്രാമിനു വേണ്ടിയുളള തയ്യാറപ്പെടുപ്പിനിടെ മാലിക്കിന്റെ വീട്ടിൽവെച്ചുമാണെന്ന് ഗായിക വെളിപ്പെടുത്തി.

  വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടു

  സ്റ്റേജ് പ്രോഗ്രാമിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് താൻ ആദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ആ സമയം അദ്ദേഹത്തിന്റെ വീട്ടിൽ മറ്റാരുമില്ലായിരുന്നു. ഈ സമയം മാലിക് തന്നോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അദ്ദേഹം വിവസ്ത്രനായി എന്നെ സമീപിക്കുകയും ചെയ്തു. ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയം. ആ സമയം സന്ദർശകരാരോ വീട്ടിൽ എത്തിയിരുന്നു. തലനാര് ഇടയ്ക്കാണ് അന്ന് താൻ രക്ഷപ്പെട്ടതെന്ന് ഗായിക പറഞ്ഞു

  കാറിൽ മോശമായി പെരുമാറി

  പിന്നീട് കാറിൽവെച്ചും തനിയ്ക്ക് ഇത്തരത്തിലുളള മോശാനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് അയാൾ എന്നെ കാറിൽ കയറ്റി കൊണ്ടു പോയി. കാറിൽ യാത്ര തുടർന്ന സമയത്ത് മോശമായ രീതിയിലായിരുന്നു അനു സംസാരിച്ചത്. പിന്നീട് ആളൊഴിഞ്ഞ മൈതാനത്താണ് കാർ നിർത്തുകയായിരുന്നു. കാര്യം ചോദിച്ചപ്പോൾ മോശമായ സമീപനമായിരുന്നു ഇയാളിൽ നിന്ന് നേരിട്ടത്. നിർന്ധിച്ച് തന്നെകൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിക്കാൻ ശ്രമിച്ചെന്നും ഇവർ വെളിപ്പെടുത്തി. അവിടേയ്ക്ക് സുരക്ഷ ജീവനക്കാർ എത്തിയതോടെ താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഗായിക പറഞ്ഞു.

  ഷിഫോൺ സാരി ധരിച്ചു വരണം

  മറ്റൊരു ഗായികയും അനുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. റെക്കോഡിങ് സ്റ്റുഡിയോയിൽ നേരിട്ട അനുഭവമാണ് ഇവർ വെളിപ്പെടുത്തിയത്. റിക്കോഡിങ്ങിന് എത്തുമ്പോൾ ഷിഫോൺ സാരി ധരിച്ച് വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അയാൾ അവിടെ വെച്ച് കെട്ടിപ്പിടിക്കുകയായിരുന്നു. സ്റ്റുഡിയോ സൗണ്ട് പ്രൂഫാണെന്ന് തിരിച്ചറിഞ്ഞ താന്‍ ഭയപ്പെട്ട് മാലിക്കിനെ തള്ളിമാറ്റുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.

  ചരക്കെന്ന് വിളിച്ചു

  ഗായിക സോന മൊഹാപാത്രയാണ് അനു മാലിക്കിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. ഒരു പ്രോഗ്രാമിനിടെ തന്നെ ചരക്ക് എന്ന് വിളിച്ച് വിശേഷിപ്പിച്ചുവെന്നായിരുന്നു സോനയുടെ ആരോപണം. അതും തന്റെ ഭർത്താവിന്റെ മുന്നിൽവെച്ച്. രാത്രി ഫോണിലേയ്ക്ക് നിരന്തരം മിസ്സകോൾ കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്. ഗായകന്‍ സോന മൊഹാപാത്രയ്‌ക്കെതിരേയും സോന ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.

  English summary
  After Sona Mohapatra & Shweta Pandit, 2 More Women Share #MeToo Stories Against Anu Malik

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more