ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. പ്രസിദ്ധ നടന്‍ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. അച്ഛന്റെ പാതയിലൂടെ ടൈഗറും സിനിമയിലെത്തുകയാണ്. ആക്ഷന്‍ ചിത്രങ്ങളാണ് ടൈഗറിനെ താരമാക്കി മാറ്റുന്നത്. മികച്ചൊരു നര്‍ത്തകന്‍ കൂടിയാണ് ടൈഗര്‍. ബോളിവുഡിലെ യുവനടന്മാരില്‍ ഇതിനോടകം തന്നെ ഒരിടം നേടിയെടുക്കാന്‍ ടൈഗറിന് സാധിച്ചിട്ടുണ്ട്. ആക്ഷന്‍ താരമെന്ന നിലയില്‍ ഒരുപാട് ആരാധകരെ നേടാനും ടൈഗറിന് സാധിച്ചിട്ടുണ്ട്.

അതേസമയം ടൈഗറിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. യുവനടി ദിഷ പഠാനിയുമായുള്ള ടൈഗറിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ടായിരുന്നു. ടൈഗറിന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു ദിഷയും. ടൈഗറിന്റെ സഹോദരി കൃഷ്ണ ഷ്രോഫും ദിഷയും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയായിരുന്നു.

ആരാധകരെ ഞെട്ടിച്ചു

എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ടൈഗറും ദിഷയും പിരിയുകയായിരുന്നു. നീണ്ട ആറ് വര്‍ഷത്തെ പ്രണയത്തിനാണ് ഈയ്യടുത്ത് ടൈഗറും ദിഷയും അവസാനമിട്ടിരിക്കുന്നത്. തങ്ങളുടെ പ്രിയ ജോഡി പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. പിരിഞ്ഞുവെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിട്ടില്ല. തങ്ങളുടെ പ്രണയം പരസ്യമായിരുന്നുവെങ്കിലും പരസ്യമായി അതേക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല ദിഷയും ടൈഗറും. അതുപോലെ തന്നെയാണ് പിരിയലിനേയും താരങ്ങള്‍ കൈകാര്യം ചെയ്തത്.

ടൈഗറും ദിഷയും തങ്ങള്‍ പിരിഞ്ഞുവെന്നോ എന്തുകൊണ്ട് പിരിഞ്ഞുവെന്നോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ടൈഗറിന്റെ പിതാവ് ജാക്കി ഷ്രോഫ് അത് അവരുടെ തീരുമാനമാണെന്നും എന്തായാലും തങ്ങള്‍ അത് അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു. നേരത്തെ ദിഷയും ടൈഗറും പ്രണയത്തിലാണെന്നും വെളിപ്പടുത്തിയത് ജാക്കി ഷ്രോഫ് തന്നെയായിരുന്നു.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രണയ തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് പോകാന്‍ ഇരുവരും തീരുമാനിച്ചുവെന്നാണ്. ടൈഗര്‍ തന്റെ പുതിയ കൂട്ടുകാരിയെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയായ കാസനോവയില്‍ തനിക്കൊപ്പം അഭിനയിച്ച യുവനടി അകാന്‍ക്ഷയുമായി ടൈഗര്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം.

രണ്ട് മ്യൂസിക് വീഡിയോകളില്‍ ഒരുമിച്ച് അഭിനയിച്ചതിന്റെ പരിചയമുണ്ട് ടൈഗറിനും അകാന്‍ക്ഷയ്ക്കും. ടൈഗറിന്റെ പിറന്നാളിന് അകാന്‍ക്ഷ വിഷ് ചെയ്തതും കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം കമന്റിലെ സംസാരവുമൊക്കെയാണ് പ്രണയ വാര്‍ത്തകളുടെ അടിസ്ഥാനം. പിന്നാലെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി ഇ ടൈംസിന് ടൈഗറിനെ ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്തകള്‍ സത്യമല്ലെന്നായിരുന്നു താരം പ്രതികരിച്ചത്.

ആറ് വര്‍ഷത്തെ പ്രണയം

മോഡലാണ് അകാന്‍ക്ഷ. മഹേഷ് ബാബു, കാര്‍ത്തി, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ക്കൊപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ത്രിവിക്രമ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറുകയും ചെയ്തിരുന്നു അകാന്‍ക്ഷ. എന്തായാലും വാര്‍ത്തകളോട് അകാന്‍ക്ഷയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിഷയും ടൈഗറും പിരിഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ടൈഗര്‍ നിഷേധിക്കുകയായിരുന്നുവെന്നും അതാണ് പിരിയലിലേക്ക് നയിച്ചത് എന്നുമാണ്. ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 പുതിയ സിനിമ

സ്‌ക്രൂ ഡീല ആണ് ടൈഗറിന്റെ പുതിയ സിനിമ. ഗണ്‍പത്, ബഡേ മിയ ചോട്ടെ മിയാ, റാംബോ തുടങ്ങിയവയാണ് ടൈഗറിന്റെ അണിയറയിലുള്ള സിനിമകള്‍. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ദിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കിത്ത്‌ന, പ്രൊജക്ട് കെ, യോദ്ധ തുടങ്ങിയ സിനിമകളാണ് ദിഷയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: tiger shroff disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X