ആ സിനിമയ്ക്ക് ശേഷം നാല് മാസത്തോളം 'തക്കാളി' തൊട്ടിട്ട് പോലുമില്ല; ഓര്‍മ്മ പങ്കുവച്ച് ഹൃത്വിക് റോഷന്‍
ബോളിവുഡിലെ സൂപ്പര്‍താരമാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക്കിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് സിന്ദഗി ന മിലേഗി ജൊബാര. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസിന് പത്ത് വയസ് പിന്നിട്ടത്. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം താര സമ്പന്നമായിരുന്നു. ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍, കത്രീന കൈഫ്, കല്‍ക്കി കേക്ല എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷത്തില്‍. അതിഥി വേഷത്തില്‍ നസറുദ്ദീന്‍ ഷായും.
മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ വന്‍ വിജയമായി മാറുകയും സോയ അക്തര്‍ എന്ന സംവിധായകയുടെ ഇരിപ്പിടം ഉറപ്പിക്കുന്നതുമായിരുന്നു. പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് താരങ്ങളും അണിയറ പ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ഇതിനിടെ ചിത്രത്തിന് ശേഷം തനിക്ക് തക്കാളിയോട് തോന്നിയ മടുപ്പിനെക്കുറിച്ചും ഹൃത്വിക് മനസ് തുറന്നിരുന്നു.

ചിത്രത്തിലെ ശ്രദ്ധേയമായി മാറിയ രംഗമായിരുന്നു ല ടമാറ്റിന ഫെസ്റ്റിവലും അതിന്റെ പശ്ചാത്തലത്തിലുള്ള ഇക് ജുനൂന്‍ എന്ന പാട്ടുമെല്ലാം. തക്കാളി കൊണ്ട് ദേഹത്ത് എറിയുന്നതായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം. ഇതിന്റെ ഭാഗമായി തക്കാളിയില്‍ കുളിച്ച് കയറേണ്ടി വന്നിരുന്നു താരങ്ങള്‍ക്കെല്ലാം. ഇതോടെ താന്‍ നാല് മാസത്തോളം തക്കാളി തൊട്ടിട്ടില്ലെന്നാണ് ഹൃത്വിക് പറയുന്നത്. തന്റെ അതേ അവസ്ഥ തന്നെയായിരുന്നു മറ്റ് താരങ്ങള്‍ക്കെന്നും ആ സ്‌മെല്‍ അസഹനീയമായിരുന്നുവെന്നും ഹൃത്വിക് പറയുന്നു.
പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
2011 ജൂലൈ 15നായിരുന്നു സിനിമയുടെ റിലീസ്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ചിത്രം. സോയയുടെ കരിയറിലെ ഏറ്റവും വലിയ വിജയമവുമാണ് സിന്ദഗി ന മിലേഗി ദൊബാര. ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. വാര്‍ ആണ് ഹൃത്വിക്കിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications