അച്ഛന്‍ പൊട്ടിയല്ലോ? പരിഹാസത്തിന് ഒറ്റവാക്കില്‍ അഹാനയുടെ മറുപടി
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. ഇന്ന് അഹാനയും അച്ഛനും മാത്രമല്ല സഹോദരിമാരും അമ്മയുമെല്ലാം താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യാണ് അഹാനയുടെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബമായതു കൊണ്ട് തന്നെ കയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്.
ഇന്നലെയായിരുന്നു രാജ്യം കാത്തിരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍. കൊല്ലത്തായിരുന്നു കൃഷ്ണകുമാര്‍ മത്സരിച്ചത്. അച്ഛന് പിന്തുണയുമായി പ്രചരണത്തിന് അഹാനയും സഹോദരിമാരും എത്തിയിരുന്നു. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കൃഷ്ണകുമാര്‍ പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അച്ഛന്റെ പരാജയത്തില്‍ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അഹാന നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. അഹാനയുടെ സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് ഒരാള്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിച്ചത്. അച്ഛന്‍ പൊട്ടിയല്ലോ എന്നായിരുന്നു അയാളുടെ പ്രതികരണം. പിന്നാലെ അഹാന മറുപടിയും നല്‍കി.
അയിന്? എന്നായിരുന്നു അഹാനയുടെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അഹാന തന്നെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ കൃഷ്ണകുമാറിനെ അഭിനന്ദിച്ചു കൊണ്ടുളള അഹാനയുടെ സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു. നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും കൊല്ലത്ത് വോട്ട് ഷെയര്‍ കൂട്ടാന്‍ സാധിച്ചതിലും അഭിനന്ദനങ്ങള്‍. കഠിനാധ്വാനം തുടരുക. വിജയം പിന്നാലെ വരും എന്നായിരുന്നു അഹാന അച്ഛനോടായി പറഞ്ഞത്.
തന്റെ പരാജയത്തിന് പിന്നാലെ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പും അഹാന പങ്കുവച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് കൃഷ്ണകുമാറിനൊപ്പം അഹാനയും സഹോദരിമാരുമെല്ലാം എത്തിയിരുന്നു. ഈ സമയത്തും താരത്തിന് വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിലാണ് അഹാന വിമർശനം നേരിട്ടത്. എന്നാല്‍ താന്‍ തന്റെ അച്ഛന് പിന്തുണ അറിയിക്കാനാണ് വന്നതെന്നായിരുന്നു അഹാനയുടെ മറുപടി.
സിനിമയിലും സോഷ്യല്‍ മീഡിയയിലും താരമാണ് അഹാന. അഹാനയെ പോലെ തന്നെ സഹോദരിമാരും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അഹാനയുടേയും സഹോദരിമാരുടേയും ഫോട്ടോകളും വ്ളോഗുകളുമെല്ലാം വെെറലായി മാറാറുണ്ട്. വിവാദങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല അഹാനയും സഹോദരിമാരും. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ തിരികെ വന്നു. ഇപ്പോള്‍ സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ് അഹാന.


Click it and Unblock the Notifications