തമ്മില്‍ത്തല്ലി രണ്ട് വഴിക്കായാലും ഐശ്വര്യയും അഭിഷേകും പിരിയില്ല; കാരണം ബച്ചന്‍ കുടുംബത്തിലെ ഈ നിയമം!
ബോളിവുഡിലെ ജനപ്രീയ താരദമ്പതിമാരാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒന്നാവുന്നത് 2007 ലാണ്. ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. ആരാധകരെ സംബന്ധിച്ച് ഐശ്വര്യയും അഭിഷേകും മാതൃകാ ദമ്പതിമാരാണ്. ഇരുവരും പരസ്പരം കാണിക്കുന്ന സ്‌നേഹവും ആദരവുമൊക്കെ പലര്‍ക്കും മാതൃകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ആരാധകരുടെ മനസിലെ ആ ബിംബത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. ഐശ്വര്യയും അഭിഷേകും വിവാഹ മോചിതരാവുകയാണെന്നും പിരിഞ്ഞുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് മാസങ്ങളായി പുറത്ത് വന്നു കൊണ്ടിരിക്കുന്നുണ്ട്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങള്‍ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി പല പൊതുവേദികളിലും ഐശ്വര്യ എത്തിയത് മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ്. അഭിഷേകിനെ ഐശ്വര്യയ്‌ക്കൊപ്പം കാണാറുണ്ടായിരുന്നില്ല. ഇതോടെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ ഇതിനിടെ മകളുടെ സ്‌കൂളിലെ പരിപാടിയ്ക്കും മറ്റും അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയത് ആരാധകര്‍ക്കിടയില്‍ ആകാംഷ ജനിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞുവോ ഇല്ലയോ എന്നതില്‍ ഇപ്പോഴും ആര്‍ക്കും വ്യക്തത ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ദാമ്പത്യ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും ശരി അഭിഷേകും ഐശ്വര്യയും ഒരിക്കലും വിവാഹ ബന്ധം അവസാനിപ്പിക്കില്ല എന്നാണ്. ഇതിനുള്ള കാരണമായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ബച്ചന്‍ കുടുംബത്തിന്റെ അലിഖിത നിയമമാണ്. നാളിതുവരെ ബച്ചന്‍ കുടുംബത്തില്‍ ഒരു വിവാഹ മോചനം പോലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഐശ്വര്യയും അഭിഷേകും പിണങ്ങുകയും രണ്ട് വീട്ടില്‍ താമസിക്കുകയും ചെയ്താല്‍ പോലും ഔദ്യോഗികമായി വിവാഹ മോചനം നടത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തങ്ങളുടെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് ബച്ചന്‍ കുടുംബം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖയും അമിതാഭ് ബച്ചനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഭാര്യ ജയ ബച്ചനിലേക്ക് തന്നെ മടങ്ങുകയായിരുന്നു അമിതാഭ് ബച്ചന്‍. അഭിഷേകിന്റേയും ഐശ്വര്യയുടേയും പോലെ തന്നെയാണ് അഭിഷേകിന്റെ സഹോദരി ശ്വേതയുടേയും ദാമ്പത്യത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കപൂര്‍ കുടുംബത്തിന്റെ ബന്ധുവായ നിഖില്‍ നന്ദയാണ് ശ്വേതയുടെ ഭര്‍ത്താവ്. ഇരുവരും പക്ഷെ ഇപ്പോള്‍ അകന്നാണ് കഴിയുന്നത്. ശ്വേത മുംബൈയില്‍ ബച്ചന്‍ കുടുംബത്തിനൊപ്പവും നിഖില്‍ ന്യൂഡല്‍ഹിയിലുമാണ് കഴിയുന്നത്. ഇരുവരും തമ്മില്‍ അകന്നു കഴിയുമ്പോഴും ഔദ്യോഗികമായി വിവാഹ മോചനം നടത്തിയിട്ടില്ല. ഇതുപോലെ ഐശ്വര്യയും അഭിഷേകും ഔദ്യോഗികമായി പിരിയാതെ തന്നെ രണ്ട് വഴിയിലൂടെ ജീവിതം നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ കുറേനാളുകളായി ബച്ചന്‍ കുടുംബത്തില്‍ വിള്ളലുകള്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വാര്‍ത്തകളോട് അഭിഷേകും ഐശ്വര്യയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അഭിഷേകിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് അഭിഷേകും നടി നിമ്രത് കൗറും അടുപ്പത്തിലായതാണ് കാരണമെന്നായി. ഇതിന് പിന്നാലെയാണ് ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പൊതുവേദിയിലെത്തിയതും വിവാഹ മോചന വാര്‍ത്തകള്‍ തണുത്തതും.


Click it and Unblock the Notifications