ബച്ചന്‍ കുടുംബത്തിലെ ശീതയുദ്ധം കടുക്കുന്നു; പരസ്പരം അണ്‍ഫോളോ ചെയ്ത് ഐശ്വര്യയും ബച്ചനും!

ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍ മുതല്‍ കൊച്ചുമകന്‍ അഗസ്ത്യ നന്ദ വരെ നീണ്ടു നില്‍ക്കുന്ന താരങ്ങളുടെ നിര ബച്ചന്‍ കുടുംബത്തിലുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തിന്റേയും അടുപ്പത്തിന്റെ ആഴത്തിന്റേയും പേരില്‍ എന്നും ആരാധകര്‍ ആദരവോടെ കണ്ടിരുന്ന കുടുംബമാണ് ബച്ചന്‍ കുടുംബം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബച്ചന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട് എന്നാണ്. ഐശ്വര്യ റായും ബച്ചന്‍ കുടംബത്തിലെ മറ്റുള്ളവരും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യയും അഭിഷേകും പിരിയാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വാര്‍ത്തകളോടൊന്നും ഐശ്വര്യയോ ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Aishwarya Rai

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ടും ചര്‍ച്ചയായി മാറുകയാണ്. ബച്ചന്‍ കുടുംബത്തിന്റെ കാരണവരായ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നൊരു പോസ്റ്റാണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. ഐശ്വര്യയും അമിതാഭും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്.

അതേസമയം ചിലര്‍ പറയുന്നത് ഐശ്വര്യയും അമിതാഭ് ബച്ചനും മുമ്പും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല എന്നാണ്. ചിലപ്പോള്‍ തങ്ങള്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നു എന്നത് ഇരുവരും പ്രൈവറ്റാക്കി വച്ചിരിക്കുന്നതിനാല്‍ ആകാമെന്ന സംശയും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബച്ചന്‍ കുടുംബവും ഐശ്വര്യയും തമ്മിലുള്ള ഭിന്നതയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ ഈ വാര്‍ത്തയും പുറത്തു വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്റെ വൈറലായൊരു വീഡിയോയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ അഭിഷേക് ബച്ചന്‍ അതിഥിയായി എത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ കൈയ്യില്‍ വിവാഹ മോതിരം ധരിച്ചിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. പൊതുവെ വിവാഹ മോതിരം ധരിച്ചാണ് അഭിഷേക് ബച്ചന്‍ എല്ലായിടത്തും എത്താറുള്ളത്. അതിനാല്‍ താരം മോതിരം ഊരി വച്ചത് ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു.

Aishwarya Rai

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ റായ് ഇപ്പോള്‍ താമസിക്കുന്നത് ബച്ചന്‍ കുടംബത്തിലല്ല. തന്റെ അമ്മയുടെ വീട്ടിലാണ് ഐശ്വര്യ ഇപ്പോള്‍ താമസിക്കുന്നത്. മകള്‍ ആരാധ്യയും കൂടുതലുണ്ട്. അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കുന്നത് ആരാധകരില്‍ സംശയം ജനിപ്പിച്ചിരുന്നു. അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും അമ്മ ജയ ബച്ചനുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്‌നങ്ങളുടെ കാരണമായി കരുതപ്പെടുന്നത്. ഇതോടെ ഐശ്വര്യയും അഭിഷേകും അകലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അധികം വൈകാതെ തന്നെ ഐശ്വര്യയും അഭിഷേകും ഔദ്യോഗികമായി വിവാഹം ബന്ധം വേര്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോടൊന്നും താരങ്ങള്‍ ആരും ഇതുവരേയും പ്രതികരിക്കാതിരിക്കുന്നതും ആരാധകരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X