ചേച്ചിയെന്ന് വിളിച്ച് കൂടെ നടന്ന റാണി മുഖര്‍ജി; ചതിച്ച് ഐശ്വര്യ; കാമുകനേയും സിനിമയും തട്ടിയെടുത്തു!
ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് ഐശ്വര്യ റായും റാണി മുഖര്‍ജിയും. അഭിനയ മികവു കൊണ്ടും ആരാധക പിന്തുണ കൊണ്ടുമെല്ലാം ബോളിവുഡിലെ മുന്‍നിര നായികമാരായി മാറിയവര്‍. തൊണ്ണൂറുകളില്‍ ഇരുവരും വളരെ തിരക്കുള്ള നായികമാരാണ്. ഇപ്പോഴും തങ്ങളുടെ പ്രകടനത്തിലൂടെ കയ്യടി നേടുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു അക്കാലത്ത് ഐശ്വര്യയും റാണിയും. എന്നാല്‍ പിന്നീട് ഈ സൗഹൃദത്തില്‍ വിള്ളലുകള്‍ വീണു.
ഷാരൂഖ് ഖാന്‍ നായകനായ ചല്‍തേ ചല്‍തേയില്‍ ഐശ്വര്യ ചെയ്ത് തുടങ്ങിയ നായിക വേഷം പിന്നീട് റാണി മുഖര്‍ജിയിലേക്ക് പോയതാണ് ആ പിണക്കത്തിന്റെ കാരണമായി ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് ബച്ചന്‍ കുടംബത്തിന്റെ മരുമകളാകാനുള്ള മത്സരമാണ് ഇരുവരുടേയും സൗഹൃദത്തെ ഇല്ലാതാക്കിയത് എന്നാണ്. ഐശ്വര്യയുടേയും റാണിയുടേയും പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ഐശ്വര്യയുടേയും റാണിയുടേയും സൗഹൃദം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. ഒരുമിച്ച് പൊട്ടിച്ചിരിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന ഐശ്വര്യയും റാണിയുമാണ് ചിത്രങ്ങളിലുള്ളത്. ഇത്ര അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് എങ്ങനെയാണ് പിരിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പിന്നാലെ ആ പിണക്കത്തിന്റെ കഥകളും കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ.
''ചല്‍തേ ചല്‍തേയില്‍ ഐശ്വര്യയ്ക്ക് പകരം റാണി വന്ന സമയത്തുള്ളൊരു ആര്‍ട്ടിക്കിളില്‍ ഞാന്‍ വായിച്ചിരുന്നു, ഐശ്വര്യയെ റാണി ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ചല്‍തേ ചല്‍തേയിലെ ചതിയ്ക്ക് ശേഷം അവരുടെ സൗഹൃദം എന്നന്നേക്കുമായി തകര്‍ന്നു. അഭിഷേകന്‍ ബച്ചനും കരിഷ്മയും തമ്മിലുള്ള വിവാഹം ഉപേക്ഷിച്ച ശേഷം റാണിയും അഭിഷേകും തമ്മില്‍ പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നെയാണ് ഐശ്വര്യ കടന്നു വരുന്നത്. റാണിയ്ക്ക് പകരം ഐശ്വര്യയെ ബച്ചന്‍ കുടുംബത്തിന്റെ മരുമകളാക്കുന്നതില്‍ ജയ ബച്ചനും പങ്കുണ്ടെന്ന് വായിച്ചിട്ടുണ്ട്'' എന്നായിരുന്നു ഒരു കമന്റ്.
''ബച്ചന്‍ കുടുംബത്തിലെ മരുമകള്‍ എന്ന് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. ഐശ്വര്യയെയാണോ റാണിയെയാണോ അഭിഷേക് വിവാഹം കഴിക്കുന്നത് എന്നത് അന്ന് വലിയ ചര്‍ച്ചയായിരുന്നു മാധ്യമങ്ങളില്‍. എന്നും രണ്ടു പേരേയും തമ്മില്‍ പോരടിക്കുന്തന് പോലെ കാണിച്ചു. ഐശ്വര്യയെ അഭിഷേക് വിവാഹം കഴിക്കുന്നത് വരെ അത് തുടര്‍ന്നു'' എന്നായിരുന്നു മറ്റൊരു കമന്റ്.
അഭിഷേകും റാണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അഭിഷേകും ഐശ്വര്യയും വിവാഹം കഴിച്ചപ്പോള്‍ ക്ഷണിക്കപ്പെടാതിരുന്നവരുടെ കൂട്ടത്തില്‍ റാണിയും ഉണ്ടായിരുന്നു. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അന്നിത്. പിന്നീട് ഇതേക്കുറിച്ച് റാണി മുഖര്‍ജി പ്രതികരിക്കുകയും ചെയ്തിരുന്നു.

''അഭിഷേകിന് മാത്രമാണ് അതില്‍ വ്യക്തത വരുത്താനാവുക. ഒരാള്‍ അവരുടെ കല്യാണത്തിന് നമ്മളെ വിളിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് അവരുടെ ഹൃദയത്തിലെ സ്ഥാനം എന്താണെന്ന് മനസിലാക്കണം. നമ്മള്‍ ചിലപ്പോള്‍ സുഹൃത്തുക്കളാണെന്ന് കരുതിക്കാണും. പക്ഷ അത് ചിലപ്പോല്‍ സഹ പ്രവര്‍ത്തകര്‍ മാത്രമായിരിക്കാം. എന്തായാലും ഞങ്ങള്‍ സുഹൃത്തുക്കളല്ലെന്നും വെറും സഹ പ്രവര്‍ത്തകര്‍ മാത്രമായിരുന്നുവെന്നും വ്യക്തമായിരിക്കുകയാണ്'' എന്നായിരുന്നു റാണിയുടെ പ്രതികരണം.
അഭിഷേകും റാണിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ കാരണം റാണിയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും അഭിഷേകിനെ ഐശ്വര്യ വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിഷേകും റാണിയും ഒരുമിച്ചെത്തിയ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗം ഈയ്യടുത്തിറങ്ങിയിരുന്നു. അഭിഷേകിന് പകരം സെയ്ഫ് അലി ഖാനാണ് രണ്ടാം ഭാഗത്തില്‍ നായകനായി എത്തിയത്.


Click it and Unblock the Notifications











