44ാം വയസ്സിലും അതീവ സുന്ദരി!സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറി? ഐശ്വര്യ വെളിപ്പെടുത്തുന്നു
സൗന്ദര്യം സംരക്ഷിക്കാൻ ഫ്ലാസ്റ്റിക് സർജറിയെ ആശ്രയിക്കാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കൂളായിട്ടാണ് താരം മറുപടി പറഞ്ഞത്.
പല താരങ്ങളും അവരുടെ സൗന്ദര്യം വർധിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറികളെ ആശ്രയിക്കാറുണ്ടെന്നുള്ള വർത്ത നമ്മൾ പണ്ടു മുതലെ കേട്ടു വരുന്നതാണ്. ശരീരത്തിലെ പല അവളുടേയും സൗന്ദര്യം വർധിപ്പിക്കാനായി വിവിധ തരം മരുന്നുകളേയും അതു പോലെ സർജറികളേയും ആശ്രയിക്കാറുണ്ടത്രേ. എന്നാൽ ഇത്തരത്തിലുള്ള വാർത്തകളെ പലരും നിഷേധിച്ച് തള്ളി കളയുകയാണ് ചെയ്യാറുള്ളത്. സൗന്ദര്യ സംരക്ഷണത്തിന് സർജറികൾ ഉപയോഗിക്കാറുണ്ടോ എന്നുള്ള ചോദ്യത്തിന് പലരും ദേഷ്യത്തോടെയാണ് പ്രതികരിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് ഐശ്വര്യറായ്.

ലോക സുന്ദരി എന്ന കേൾക്കുമ്പോൾ എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഐശ്വര്യയുടെ മുഖമായിരിക്കും. സൗന്ദര്യം സംരക്ഷിക്കാൻ ഫ്ലാസ്റ്റിക് സർജറിയെ ആശ്രയിക്കാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കൂളായിട്ടാണ് താരം മറുപടി പറഞ്ഞത്. എന്ത് മാറ്റത്തിന് വിധേയമാകണം എന്നുളളത് അവനവന്റെ താൽപര്യമാണ്. താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കൃത്യമായി ഒരു ധാരണവേണമെന്നും താരം പറഞ്ഞു
ശ്രീനിയും പേളിയും ഇത്തവണയും ഒരുമിച്ച്!! ശക്തരായ മത്സരാർഥികൾ നേർക്ക് നേർ, ബിഗ് ബോസിൽ വൻ ട്വിസ്റ്റ്
കഴിഞ്ഞ ഇരുപത് വർഷങ്ങൾക്ക് മുൻപ് താൻ മുടികളർ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലയെന്നാണ്എന്റെ മറുപടി. ഒരു ബ്രാൻഡിനു വേണ്ടി പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ച് ആദ്യമായി പരീക്ഷിച്ചത്. അതു വിജയിക്കുകയും ചെയ്തുവെന്നും താരം പറഞ്ഞു. താരത്തിന്റെ ഈ മറുപടിയിൽ നിന്ന വ്യക്തമാണ് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന്. കൂടാതെ ഇതുവരെ ഡയറ്റുകളൽ സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ശരീരത്തെ കുറിച്ച് എന്ത് ചെയ്താലും മെഡിക്കൽ അധികൃതരുടെ ഉപദേശം തേടണമെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











