'നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, എന്റെ മാലാഖയാണ് നീ'; പിറന്നാൾ ദിനത്തിൽ മകളോട് ഐശ്വര്യ റായ്!

ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡും ആരാധകരും വലിയ രീതിയിൽ ആഘോഷിച്ചതാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഐശ്വര്യക്കും അഭിഷേകിനും ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകർ അത് ആഘോഷമാകാറുണ്ട്.

ഇന്ന് ഇവരെ പോലെ തന്നെ ആഘോഷിക്കപ്പെടുന്ന ഒരാളാണ് മകൾ ആരാധ്യയും. ബോളിവുഡിന് ഏറെ പ്രിയപ്പെട്ട സ്റ്റാർ കിഡാണ് ആരാധ്യ. അമ്മയുടെ കൈപിടിച്ച് പൊതുവേദികളിൽ എത്തുന്ന ആരാധ്യ എപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. മകളുടെ ജനനശേഷം സിനിമകളൊക്കെ കുറച്ച ഐശ്വര്യ മുഴുവൻ സമയവും മകൾക്കൊപ്പം ഉണ്ടാകാറുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന താര സുന്ദരിയാണെങ്കിലും ആരാധ്യയുടെ അമ്മയായി കഴിയാനാണ് ഐശ്വര്യക്ക് ഇഷ്ടം.

Aishwarya Rai, Aradhya

മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യ ആണെന്നും, അതുകൊണ്ടാണ് തനിക്ക് കരിയറിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നതെന്നും അടുത്തിടെ അഭിഷേക് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പന്ത്രണ്ട് വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ് ആരാധ്യ. നിരവധി പേരാണ് താരപുത്രിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. അതിനിടെ മകളുടെ പിറന്നാളിന് ഐശ്വര്യയും അഭിഷേകും പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പുകളും ആരാധകരുടെ ശ്രദ്ധനേടുകയാണ്.

'എന്റെ മലാഖയായ ആരാധ്യ, നിന്നെ അനന്തമായും നിരുപാധികമായും, യാതൊരു പരിധിയില്ലാതേയും ഞാൻ സ്നേഹിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്നേഹം. ഞാൻ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്. എന്റെ ജീവന് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനാശംസകൾ. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ. അളവില്ലാത്ത സ്നേഹമായവളെ, നീ നീയായിരിക്കുന്നതിനെന്നും നന്ദി. നിന്നെ ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീയാണ് ഈ ലോകത്തിൽ ഏറ്റവും മികച്ചത്', ഐശ്യര്യ റായ് കുറിച്ചു.

മകളുടെ കുട്ടിക്കാലത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസ. അച്ഛൻ അഭിഷേകും ഇത് തന്നെ പിന്തുടർന്നു. മകൾക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട്, 'എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ, നിന്നെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്', എന്ന് അഭിഷേക് കുറിച്ചു. ആരാധകർ ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ ആരാധ്യക്ക് ആശംസകൾ അറിയിക്കുന്നുണ്ട്.

Aishwarya Rai, Aradhya

ആരാധ്യ വന്ന ശേഷം ഒരു പെർഫെക്റ്റ് അമ്മയായി മാറിയിരിക്കുകയാണ് ഐശ്വര്യ റായ്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ മുതൽ ഫാഷൻ വേദികളിൽ വരെ മകളെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. മകളെ സ്‌കൂളില്‍ കൊണ്ടു വിടുകയും കൂട്ടി കൊണ്ട് വരികയുമൊക്കെ ചെയ്യുന്നതും ഐശ്വര്യ തന്നെയാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. എപ്പോഴും ലൈം ലെെറ്റിൽ അമ്മയ്ക്കൊപ്പം കാണുന്നതിനാൽ തന്നെ ആരാധ്യ ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്.

അതേസമയം ഐശ്വര്യയ്ക്ക് മകളോടുള്ള സമീപനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. വലുതായിട്ടും മകളെ ഇപ്പോഴും തന്റെ നിഴലിൽ നിർത്തിയേക്കുന്നു എന്നതാണ് ഐശ്വര്യക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്ന വിമർശനം. ഐശ്വര്യ മകളെ എപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നത് മകൾക്ക് മറ്റ് കുട്ടികളെ പോലെയുള്ള സ്വാഭാവിക ജീവിതം ഇല്ലാതാക്കുന്നെന്ന അഭിപ്രായങ്ങളും ഉയരാറുണ്ട്. എപ്പോഴും മകളുടെ കൈപിടിച്ചു നടക്കുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാൽ ഇത്തരം വിമർശനങ്ങളെയാെന്നും ഐശ്വര്യ കാര്യമാക്കാറില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X