ചിരിമായാത്ത മാലാഖ! ഉറക്കം നഷ്ടപ്പെട്ട രാപകലുകള്‍; നിറകണ്ണുകളോടെ അച്ഛനെ ഓര്‍ത്ത് ഐശ്വര്യ

ഇന്ത്യന്‍ സിനിമയുടെ താരറാണിയായ ഐശ്വര്യ റായ് വിന്ദ്ര റായിയുടേയും കൃഷ്ണരാജ് റായിയുടെയും മകളാണ്. നീണ്ട നാള്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കൃഷ്ണരാജ് നാല് വര്‍ഷം മുമ്പ് 2017 മാര്‍ച്ച് 18 നായിരുന്നു അന്തരിക്കുന്നത്. തന്റെ അച്ഛനുമായി വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്. താരത്തിന്റെ ഇന്‍സ്ഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളും ഇത് വിളിച്ചോതുന്നുണ്ട്. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു കൃഷ്ണരാജിനെ ചികിത്സിച്ചിരുന്നത്. അച്ഛനൊപ്പം ഐശ്വര്യയും അഭിഷേകും രാവും പകലുമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും വിശേഷ ദിവസങ്ങളിലും മറ്റും തന്റെ അച്ഛനെക്കുറിച്ച് ഐശ്വര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് ഐശ്വര്യയുടെ അച്ഛന്റെ ജന്മദിനമാണ്. അരികില്ലെല്ലങ്കിലും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ അദ്ദേഹം തനിക്ക് ഒപ്പം തന്നെയുണ്ടെന്ന് പറയുകയാണ് ഐശ്വര്യ. ഹൃദയത്തില്‍ തൊടുന്നൊരു കുറിപ്പിലൂടെയാണ് ഐശ്വര്യ തന്റെ അച്ഛനെ സ്മരിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

അച്ഛന്റെ ചിത്രം

അച്ഛന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ അദ്ദേഹത്തെ ഓര്‍മ്മിച്ചത്. സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ഡാഡി-അജജ്ജാ. അനന്തതയോളം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ഐശ്വര്യ കുറിച്ചത്. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന അച്ഛന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നേരത്തേയും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും മറ്റും ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നിന്നു കൊണ്ടുള്ള ചിത്രം എടുക്കാനും ഐശ്വര്യ മറക്കാറില്ല.

അച്ഛന്റെ ഓര്‍മ്മ

കഴിഞ്ഞ മാര്‍ച്ച് 18 ന് തന്റെ അച്ഛന്റെ ഓര്‍മ്മ ദിവസവും ഐശ്വര്യ ഹൃദയസ്പര്‍ശിയായൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. അച്ഛന്റെ ചിത്രമായിരുന്നു ഐശ്വര്യ പങ്കുവച്ചത്. അച്ഛന്റെ മാലയിട്ട ചിത്രമായിരുന്നു ഐശ്വര്യ പങ്കുവച്ചൊരു ചിത്രം. അതേ ചിത്രത്തിന് മുന്നിലായി ഇരിക്കുന്ന തന്റെ അമ്മയുടേയും മകള്‍ ആരാധ്യയുടേയും ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. 2020 ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഐശ്വര്യയും അഭിഷേകും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കൃഷ്ണരാജിനെ ഓര്‍ത്തിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മാലാഖ, എന്നാണ് ഐശ്വര്യ തന്റെ അച്ഛനെ വിശേഷിപ്പിച്ചത്.

ഐശ്വര്യ തകര്‍ന്നു പോയി

ഐശ്വര്യയുടെ അച്ഛന്റെ ആശുപത്രിവാസത്തേക്കുറിച്ചും ആ സമയത്തെ ഐശ്വര്യയെക്കുറിച്ചും ഒരു സുഹൃത്ത് പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. '' ഐശ്വര്യ തകര്‍ന്നു പോയിരിക്കുന്നു. അച്ഛന്റെ മോശമായി കൊണ്ടിരിക്കുന്ന ആരോഗ്യത്തെക്കുറിച്ച് ഓര്‍ത്ത് അവള്‍ക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. ഐശ്വര്യയ്‌ക്കൊപ്പം സദാ സമയവും അഭിഷേക് ഉണ്ട്. അച്ഛനെ ശ്രദ്ധിക്കുമ്പോള്‍ ഐശ്വര്യ സ്വന്തം കാര്യങ്ങള്‍ മറക്കുകയാണ്. അതിനാല്‍ ഐശ്വര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അഭിഷേകാണ്. ഇരുവരും സദാസമയവും ആശുപത്രിയിലാണ്. പുറത്ത് വരുന്നത് വീട്ടില്‍ പോയി വസ്ത്രം മാറി വരാനാണ്. മകള്‍ ആരാധ്യയെ അമിതാഭ് ബച്ചനും ജയ ബച്ചനുമാണ് നോക്കുന്നത്'' എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.

തിരിച്ചുവരവിനായി

അതേസമയം ഫന്നേ ഖാന്‍ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2018 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. അതേസമയം ഐശ്വര്യയും തിരിച്ചുവരവിനായി തയ്യാറെടക്കുകയാണ്. തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
വന്‍ താരനിര

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരിക്കുന്നുണ്ട്. ഐശ്വര്യയ്ക്ക് പുറമെ വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷി, വിക്രം പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X