ഐശ്വര്യയെ വാനോളം പുകഴ്ത്തി മകള്‍; ഐശ്വര്യ പഠിപ്പിച്ച് പറയിപ്പിച്ചതെന്ന് ആരോപണം; ടോക്‌സിക് അമ്മയെന്നും ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായിക. ഐശ്വര്യയെ പോലൊരു താരം വേറെയില്ല. ഇന്നും ആരാധകരുടെ മനസുകള്‍ ഭരിച്ച് മുന്നോട്ട് പോവുകയാണ് ഐശ്വര്യ റായ്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായുടെ ജന്മദിനം. അമ്പതാം വയസിലെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്.

ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഐശ്വര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. അതേസമയം വളരെ ലളിതമായിട്ടായിരുന്നു ഐശ്വര്യ പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ ആരാധ്യയ്‌ക്കൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് ഐശ്വര്യ അമ്പതിലേക്ക് കടന്നത്. പിറന്നാള്‍ ദിവസം ആരാധ്യ ഐശ്വര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

Aishwarya Rai

ഐശ്വര്യ അസാധ്യയായ അമ്മയാണെന്നും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണെന്നുമെല്ലാമാണ് ആരാധ്യ പറഞ്ഞത്. അമ്മയെക്കുറിച്ചുള്ള മകളുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധ്യയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ആരാധ്യയുടെ പ്രസംഗം മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. തന്നെ പുകഴ്ത്തി സംസാരിക്കുന്ന പ്രസംഗം ഐശ്വര്യ റായ് തന്നെയാണ് ആരാധ്യയ്ക്ക് എഴുതി നല്‍കിയതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്. നിരവധി പേരാണ് ഈ ആരോപണവുമായി എത്തിയിരിക്കുന്നത്. ഐശ്വര്യയുടെ മുഖം എല്ലാം പഠിപ്പിച്ച് വിട്ടതാണെന്ന് ആ മുഖത്തുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

രണ്ടാളും ഭയങ്കര ഓവര്‍ ആക്ടിംഗാണ്, ഈ കുട്ടിയ്ക്ക് അല്‍പ്പം സ്വാതന്ത്ര്യം അനുവദിക്കൂ, ഐശ്വര്യ മകളെ ആവശ്യത്തിലധികം നിയന്ത്രിച്ച് വളര്‍ത്തുന്ന അമ്മയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തിന് ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരും വരാത്തതും സോഷ്യല്‍ മീഡിയയുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നാണ്.

ഒരു ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷം നടന്നത്. അമ്മ ബ്രിന്ദ റായും മകള്‍ ആരാധ്യ റായ് ബച്ചനും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അഭിഷേക് ബച്ചനോ ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരെങ്കിലുമോ ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ബച്ചന്‍ കുടുംബത്തിന്റെ ഈ അസാന്നിധ്യം ഇരുവര്‍ക്കുമിടയിലുള്ള ഭിന്നത മൂലമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

Aishwarya Rai

അതേസമയം, മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പം മാറി താമസിക്കുകയാണെന്നാണ്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായിട്ടാണ് ഐശ്വര്യയുടെ പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യയേയും മകള്‍ ആരാധ്യയേയും അവഗണിച്ചതും ശ്രദ്ധ നേടിയിരുന്നു. വാര്‍ത്തകളോട് ബച്ചന്‍ കുടുംബം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ പാരീസ് ഫാഷന്‍ വീക്കില്‍ ജയയും ശ്വേതയും ഐശ്വര്യയേയും ആരാധ്യയേയും അവഗണിച്ചതും ചര്‍ച്ചയായിരുന്നു. പാരീസ് ഫാഷന്‍ വീക്കിലൂടെ ശ്വേതയുടെ മകള്‍ നവ്യ റാംപ് വാക്കില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അതേ റാംപില്‍ ഐശ്വര്യയും അന്ന് വാക്ക് ചെയ്തിരുന്നു. എന്നാല്‍ നവ്യയെ ജയയും ശ്വേതയും വാനോളം പുകഴ്ത്തിയപ്പോഴും ഐശ്വര്യയേയും കൂടെയുണ്ടായിരുന്ന മകള്‍ ആരാധ്യയെയും കുറിച്ച് ജയയും ശ്വേതയും ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. ഇതും ഭിന്നതയെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X