ആരാധ്യയുടെ കൈപിടിക്കാതെ ഐശ്വര്യ! ഹെയർ സ്റ്റൈലിലും മാറ്റം; നല്ല കാര്യമെന്ന് സോഷ്യൽ മീഡിയ!

ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വർഷം പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. ഐശ്വര്യ അഭിഷേകിനെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴുമെല്ലാം അതിനെ അസൂയയോടെ കണ്ടവര്‍ ഒരുപാടുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം നില്‍ക്കാന്‍ പോന്ന അത്രയും വലിയ താരമല്ല അഭിഷേക് എന്നായിരുന്നു പലരും പരിഹസിച്ചത്.

എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടിപ്പിച്ച് ഐശ്വര്യയും അഭിഷേകും സന്തോഷകരമായ ജീവിതം നയിക്കുകയാണ്. പല ദമ്പതികള്‍ക്കും മാതൃകയാണ് ഇവർ. ഇവരുടെ മകള്‍ ആരാധ്യയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ആരാധ്യക്ക് ഇപ്പോൾ പതിനൊന്ന് വയസാണ് പ്രായം. ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരുമിച്ചെത്തുന്ന സന്ദര്‍ഭങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്. സാധിക്കുമ്പോഴെല്ലാം ഇവർ ഒന്നിച്ച് യാത്രകൾ പോകാറുണ്ട്.

aishwarya abhishek

കഴിഞ്ഞ ദിവസം ഇവർ മൂവരും അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോയിരുന്നു. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഇവരുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന പാപ്പരാസികളാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്. സാധാരണ വേഷത്തിലാണ് മൂവരും വിമാനത്താവളത്തിൽ എത്തിയത്. കറുത്ത ഹൂഡിയും ട്രാക്ക് പാന്റുമായിരുന്നു അഭിഷേകിന്റെ വേഷം. ചുവന്ന ഹൂഡിയിലും കറുത്ത പാന്റുമാണ് ആരാധ്യ ധരിച്ചിരുന്നത്.

അതേസമയം ഐശ്വര്യയുടെ ലുക്കാണ് പ്രേക്ഷകരെ ആകർഷിച്ചത്. പതിവ് പോലെ കറുപ്പ് നിറത്തിലുള്ള ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രമായിരുന്നു ഐശ്വര്യയുടേത്. എന്നാൽ പുതിയ ഹെയർ സ്റ്റൈലിലാണ് നടി എത്തിയത്. കൂടാതെ മുടിയുടെ നിറവും മാറ്റിയിട്ടുണ്ട്. മൂവരും കാറിൽ നിന്നിറങ്ങി വിമാനത്താവളത്തിനുള്ളിലേക്ക് നടക്കുമ്പോഴാണ് പാപ്പരാസികൾ ചുറ്റും കൂടിയത്. അവർക്ക് മുന്നിൽ ചിരിച്ച് പോസ് ചെയ്യാനും ഐശ്വര്യ മറന്നില്ല.

സാധാരണ എവിടെ പോവുകയാണെങ്കിലും മകളേയും ഐശ്വര്യ ഒപ്പം കൂട്ടും. ഏത് വീഡിയോയിലും അമ്മയുടെ കൈപിടിച്ച് നടക്കുന്ന ആരാധ്യയെയാണ് കാണാൻ കഴിയുക. എന്നാൽ പുതിയ വീഡിയോയിൽ ഐശ്വര്യ ആരാധ്യയെയോ, ആരാധ്യ ഐശ്വര്യയെയോ പിടിച്ചിട്ടില്ലെന്നതും ആരാധകരുടെ ശ്രദ്ധനേടി. ആരാധ്യ കൈപിടിക്കാൻ ശ്രമിക്കുമ്പോഴും ഐശ്വര്യ കൈമാറ്റുകയാണ് ചെയ്യുന്നത്.

നേരത്തെ എല്ലായിടത്തും മകളുടെ കൈ പിടിച്ചു നടക്കുന്നതിനും ഒരേ സ്റ്റൈലിൽ എത്തുന്നതിനും ഐശ്വര്യക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരുപാട് ട്രോളുകൾ താരത്തിന് എതിരെ വന്നു. അതിനു പിന്നാലെയാണ് ഐശ്വര്യയുടെ പുതിയ മാറ്റം. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുമ്പോഴുള്ള ഐശ്വര്യയുടെ ലുക്കാണ് അടുത്തിടെ ട്രോളുകൾ വാങ്ങി കൂട്ടിയത്.

താരത്തിന്റെ ജീവിതം ബോറിങ് ആയെന്ന് തോന്നുന്നു എന്ന കമന്റുകളാണ് നടിയുടെ ലുക്ക് കണ്ട് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരേ വസ്ത്രവും ഒരേ ഹെയർ സ്റ്റൈലും തന്നെ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമന്റുകൾ. ആരാധ്യയ്ക്ക് കാലിന് എന്തെങ്കിലും കുഴപ്പമുണ്ടോ?, അതോ തനിയെ നടക്കാൻ അറിയില്ലേ, താൻ കളിപ്പിക്കുന്ന പാവക്കുട്ടിയെപ്പോലെയാണ് മകളെ ഐശ്വര്യ കൊണ്ടുനടക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ് ഐശ്വര്യ മകളുടെ കയ്യിൽ പിടിക്കുന്നതിനെതിരെ വന്നിരുന്നത്.

aishwarya abhishek

പതിനൊന്ന് വയസായിട്ടും മകളെ ഐശ്വര്യ സ്വതന്ത്രയായി വളർത്തുന്നില്ലെന്നും തന്റെ ചിറകിൽ കീഴിൽ ഒളിപ്പിച്ച് വളർത്തുകയാണെന്നും ആരാധ്യയ്ക്ക് പതിനൊന്ന് വയസിന്റെ പക്വതയില്ലെന്നും ചിലർ പറയുകയുണ്ടായി. അതുകൊണ്ടാണ് ഐശ്വര്യ ഇപ്പോൾ കൈപിടിയ്ക്കാത്തത് ചർച്ചയാകുന്നത്. 'മകൾ കൈ പിടിക്കാൻ നോക്കുമ്പോഴും ഐശ്വര്യ അത് മനഃപൂർവം ഒഴിവാക്കുന്നു. നല്ല കാര്യം. കൈപിടിക്കാതെ നടക്കാനുള്ള പ്രായമായിട്ടുണ്ട്', എന്നാണ് വീഡിയോക്ക് താഴെ ഒരാൾ കുറിച്ചത്.

അതേസമയം എവിടെയാണ് ഇവർ അവധി ആഘോഷിക്കാൻ പോയിരിക്കുന്നതെന്ന് വ്യക്തമല്ല. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ദസ്‌വി എന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് അഭിഷേകിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ഗൂമർ ആണ് നടന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X