സ്നേഹത്തിന് പകരം കിട്ടിയത് ക്രൂര പീഡനം: ഐശ്വര്യ റായിയും സൽമാൻ ഖാനും വേർപിരിയാൻ കാരണം ഇതാണ്

മുൻ ലോക സുന്ദരി ഐശ്വര്യ റായ്, പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാനുമായി പ്രണയബന്ധത്തിലായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഏറെ ചർച്ചയായ ഈ പ്രണയം ആരംഭിച്ചത്, 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. പിന്നീട് 1999 മുതൽ 2001 വരെ ഇരുവരും ഡേറ്റിംഗിൽ ആയിരുന്നു. എന്നാൽ, ഒടുവിൽ വേർപിരിയുന്നതിന് മുൻപ് തന്നെ, ഒരുപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയ അവരുടെ ബന്ധം പല അഭ്യൂഹങ്ങൾക്കും ഇരയായിരുന്നു. സൽമാൻ ഐശ്വര്യയെ ക്രൂരമായി മർദിച്ചിരുന്നു, ഒരിക്കൽ നടൻ ഗോവണിയിൽ നിന്ന് തള്ളിയിട്ട് നടിയുടെ തോളിലെ എല്ല് ഒടിഞ്ഞു, എന്നൊക്കെ അന്ന് റിപോർട്ടുകൾ വന്നിരുന്നു.

2001ൽ സൽമാൻ ഖാൻ ഐശ്വര്യയുടെ വീടിന്റെ വാതിലിൽ നിർത്താതെ തട്ടുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തതായി നിരവധി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവമാണ് അങ്ങേയറ്റം പ്രശ്ങ്ങൾ നിറഞ്ഞത് എന്ന് വിശേഷിപ്പിക്കപ്പെട്ട അവരുടെ ബന്ധത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടതെന്നും പറയപ്പെടുന്നു. പിന്നീട് ഫിലിംഫെയറിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ ഐശ്വര്യ ഈ ഊഹാപോഹങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

Aishwarya Rai and Salman Khan in Hum Dil De Chuke Sanam
Photo Credit: Filmibeat

ഐശ്വര്യയ്ക്കും അമ്മ ജയാ ബച്ചനും ഇടയിൽ പെട്ട് പോയിട്ടില്ല: കുടുംബസമാധാനത്തെ കുറിച്ച് അഭിഷേക്

2002ൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തങ്ങളുടെ ബന്ധം പരസ്യമായി തന്നെ അവസാനിപ്പിച്ചു. എല്ലാ ബന്ധങ്ങളിലും വഴക്കുകൾ സാധാരണമാണെന്ന് പറഞ്ഞ് സൽമാൻ എല്ലാം നിസാരമാക്കിയപ്പോൾ, ബജ്‌രംഗി ഭായിജാൻ താരത്തിൽ നിന്ന് താൻ ശാരീരികമായും വാക്കാലുമുള്ള വൈകാരികമായും കൊടിയ പീഡനമാണ് നേരിട്ടതെന്ന് വെളിപ്പെടുത്തൽ നടത്തി ഐശ്വര്യ ബോളിവുഡിനെ ഞെട്ടിച്ചു. എന്നാൽ, പല അഭിമുഖങ്ങളിലും സൽമാൻ ഈ ആരോപണങ്ങൾ നിഷേധിച്ചു.

എന്നാൽ, 2002ൽ വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷം, ഐശ്വര്യ ഹൃദയഭേദകമായ ഒരു വിശദീകരണം നൽകി. അവർ എഴുതി, "എന്റെ നല്ലതിനും, എന്റെ മാനസികാരോഗ്യത്തിനും, എന്റെയും എന്റെ കുടുംബത്തിന്റെയും അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടി ഞാൻ പറയുന്നു - മതി! ഞാൻ മിസ്റ്റർ സൽമാൻ ഖാനോടൊപ്പം ഇനി ഒരിക്കലും പ്രവർത്തിക്കില്ല. സൽമാൻ എന്ന അധ്യായം എന്റെ ജീവിതത്തിലെ ദുഃസ്വപ്നമായിരുന്നു, അത് അവസാനിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു!"

Aishwarya Rai and Salman Khan in Hum Dil De Chuke Sanam
Photo Credit: Filmibeat

ഒരു നീണ്ട പ്രസ്താവനയിൽ, സൽമാന്റെ അമിത മദ്യപാനവും, അങ്ങേയറ്റം മോശമായ പെരുമാറ്റങ്ങളും താൻ സഹിച്ചുനിന്നുവെന്നും, എന്നാൽ പകരമായി എനിക്ക് ലഭിച്ചത് അദ്ദേഹത്തിൽ നിന്നുള്ള അധിക്ഷേപങ്ങളും, കടുത്ത ശാരീരികവും മാനസികവുമായ പീഡനവും, വിശ്വാസവഞ്ചനയും, അപമാനവുമാണ് എന്നും ഐശ്വര്യ വെളിപ്പെടുത്തി. സൽമാനുമായുള്ള ബന്ധത്തെ "സ്വകാര്യപ്രശ്നങ്ങൾ പരസ്യമാക്കാനും, മറ്റ് വൃത്തികെട്ട സത്യങ്ങൾ വിളിച്ചു പറയാനും പ്രേരിപ്പിച്ച, വെറുപ്പുളവാക്കുന്ന അനുഭവം" എന്നാണ് ജോധാ അക്ബർ താരം വിശേഷിപ്പിച്ചത്.

"അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തെറ്റുകളെയും കുറിച്ച് ഞാൻ മാന്യമായി മൗനം പാലിച്ചപ്പോൾ, സൽമാനും, അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും, എന്റെയും എന്റെ കുടുംബത്തിന്റെയും ബഹുമാനത്തെയും അന്തസ്സിനെയും അഭിമാനത്തെയും ആവർത്തിച്ച് ആക്രമിച്ചു. അതുകൊണ്ട്, ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ, ഇനി ഞാൻ ഒറ്റയ്ക്ക് മതി എന്ന് തീരുമാനിച്ച് ഏകദേശം രണ്ട് വർഷം മുൻപ് ആ ബന്ധം അവസാനിപ്പിച്ചു. എന്നാൽ എന്റെ മാന്യമായ മൗനം കാരണം, എല്ലാവരും എന്റെ നിലപാടിനെ തെറ്റായി വ്യാഖ്യാനിക്കുകയും എന്റെ സ്വഭാവത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയും, സഹപ്രവർത്തകരുമായുള്ള എന്റെ നല്ല ബന്ധങ്ങളെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു," അവർ കൂട്ടിച്ചേർത്തു.

"മറ്റ് വിശദാംശങ്ങളിലേക്കും വെറുപ്പുളവാക്കുന്ന അനുഭവങ്ങളിലേക്കും കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വളരെക്കാലമായി, അവർ എന്റെ വ്യക്തിപരവും തൊഴിൽപരവുമായ സമാധാനവും മനഃസ്വസ്ഥതയും തകർക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചു. എന്നാൽ അവർ ഒരു കാര്യം മറന്നുപോകും, ആർക്കും ദൈവം ചമയാനാവില്ല, കാരണം ഒരു ദൈവമുണ്ട്! അതുമാത്രമാണ് ഏക സത്യം," ഐശ്വര്യ തന്റെ പ്രസ്താവന അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X