ഞാന്‍ വാ തുറന്നാല്‍ സല്‍മാന്റെ അച്ഛനും അമ്മയ്ക്കും വിഷമമാകും; ബ്രേക്കപ്പിനെപ്പറ്റി മിണ്ടാതെ ഐശ്വര്യ

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. സല്‍മാന്റേയും ഐശ്വര്യയുടേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല, ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറുകയും ചെയ്തു ഇരുവരുടേയും വേര്‍ പിരിയല്‍.

സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ റായ് ഉന്നയിച്ചത്. ശാരീരികവും മാനസികവുമായി സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചതായും തന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും ഐശ്വര്യ ആരോപിച്ചു. സല്‍മാനെതിരെ പരാതി നല്‍കാനും താരം തയ്യാറായി. ഇന്നും സല്‍മാനില്‍ നിന്നും എല്ലാ തരത്തിലും അകലം പാലിക്കാന്‍ ഐശ്വര്യ ശ്രമിക്കുന്നുണ്ട്. പിന്നീടാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നത് 2007 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നത്.

Aishwarya Rai

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ ചര്‍ച്ചയാവുകയാണ്. 2012 സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. സല്‍മാന്‍ ഖാനെക്കുറിച്ച് സംസാരിക്കാന്‍ പോലും ഐശ്വര്യ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. പ്രണയ തകര്‍ച്ചയെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കില്‍ ഐശ്വര്യ സംസാരിക്കാന്‍ തയ്യാറാകുന്നില്ല.

സിമി ഐശ്വര്യ പ്രണയതകര്‍ച്ചയെക്കുറിച്ച് പരോക്ഷമായി സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഐശ്വര്യ നിരസിക്കുകയായിരുന്നു. ''എനിക്ക് തോന്നുന്നത് ഞാനതെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞുവെന്നാണ്. ഒരു തരത്തിലും തിരികെ പോയി നോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതും ഒരു പൊതുവേദിയില്‍. ശരിക്കും ഞാനത് ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

എന്നാല്‍ അവതാരക അവിടെ നിര്‍ത്താന്‍ തയ്യാറായില്ല. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ നെഗറ്റിവിറ്റി തോന്നുന്നുവെന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. എന്നാല്‍ ഐശ്വര്യ കുലുങ്ങിയില്ല. തന്റെ മുന്‍ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. ''എന്റെ ഭൂതകാലത്തെ ഞാന്‍ കുടിയിറക്കിക്കഴിഞ്ഞു. അത് കഴിഞ്ഞ കാലമാണ്. അവിടെ തന്നെ വെക്കുന്നതാകും നല്ലത്'' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

പക്ഷെ സിമി വിടാന്‍ കൂട്ടാക്കിയില്ല. സല്‍മാനൊപ്പമുള്ള കാലത്തെക്കുറിച്ചുള്ള കരുതല്‍ കൊണ്ടാണോ ഇപ്പോള്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാത്തത് എന്നായി അവര്‍. പഴയ ബന്ധത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് വേദനിക്കുമോ എന്നു കരുതിയാണോ എന്നും സിമി ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ വേദനിക്കുമെന്ന് കരുതിയല്ല സംസാരിക്കാന്‍ മടിക്കുന്നത് മറിച്ച് ജീവിതത്തിലെ ചില കാര്യങ്ങള്‍ പൊതുവേദിയില്‍ സംസാരിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്നതു കൊണ്ടാണെന്നും ഐശ്വര്യ പറയുന്നുണ്ട്.

Aishwarya Rai

''ഞാന്‍ ഒറ്റയ്ക്കല്ല. എനിക്കൊപ്പം കുടുംബവും പ്രിയപ്പെട്ടവരും ഞാന്‍ സ്‌നേഹിക്കുന്നവരുമുണ്ട്. അതിനാല്‍ തീര്‍ച്ചയായും ഒരു മതിലും മറയുമുണ്ട്. അത് ഞാന്‍ നിരസിക്കുന്നില്ല'' എന്നാണ് ഐശ്വര്യ നല്‍കിയ മറുപടി. തന്റെ തുറന്നു പറച്ചിലുകള്‍ സല്‍മാന്റെ മാതാപിതാക്കളേയും തന്റെ മാതാപിതാക്കളേയും വേദനിപ്പിക്കുകയും എന്നതിനാല്‍ താന്‍ അതേക്കുറിച്ചൊന്നും സംസാരിക്കാന്‍ താല്‍പര്യപ്പെടാത്തത് എന്നാണ് ഐശ്വര്യ റായ് പറയുന്നത്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു സല്‍മാനും ഐശ്വര്യയും തമ്മിലുള്ള വേര്‍ പിരിയല്‍. സല്‍മാന്‍ മദ്യ ലഹരിയില്‍ തന്നെ മര്‍ദ്ദിച്ചതായി ഐശ്വര്യ പരാതി നല്‍കിയിരുന്നു. തന്നെ കാണാന്‍ കൂട്ടാക്കാത്ത ഐശ്വര്യ തേടി സല്‍മാന്‍ താരത്തിന്റെ വീടിന് മുന്നിലെത്തി ബഹളം വച്ചതിനെ തുടര്‍ന്ന് താരത്തിനെതിരെ ഐശ്വര്യയുടെ പിതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു. മേലാല്‍ താന്‍ സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു ഐശ്വര്യ. ഇന്നും ആ വാക്ക് പാലിക്കുന്നുണ്ട് ഐശ്വര്യ.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X