മരുമകള്‍ ഔട്ട്! പൂര്‍ണമായും ഒഴിവാക്കി ബച്ചന്‍ കുടുംബം; 'ബര്‍ത്ത് ഡേ' വീഡിയോയില്‍ ഐശ്വര്യയുടെ പൊടി പോലുമില്ല

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 82-ാം പിറന്നാള്‍. ഈ പ്രായത്തിലും യുവതാരങ്ങളെ പോലും പിന്നിലാക്കി കൊണ്ട് സജീവമായി തന്നെ അഭിനയ രംഗത്തുണ്ട് ബച്ചന്‍. താരത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് കോന്‍ ബനേഗ കരോര്‍പതിയുടെ സെറ്റില്‍ പ്രത്യേക ആഘോഷം തന്നെ നടന്നിരുന്നു. സൂപ്പര്‍ താരം ആമിര്‍ ഖാനും മകന്‍ ജുനൈദ് ഖാനുമായിരുന്നു പ്രത്യേക എപ്പിസോഡിലെ അതിഥികള്‍.

പരിപാടിക്കിടെ അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള പ്രത്യേക വീഡിയോയും കാണിച്ചിരുന്നു.പിന്നാലെ ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് ബച്ചന് ആശംസ നേരുന്നതിന്‌റെ വീഡിയോയുമുണ്ടായിരുന്നു. ബച്ചന്റെ ഭാര്യ ജയയും മക്കളായ അഭിഷേകും ശ്വേതയും കൊച്ചുമക്കളായ അഗസ്ത്യയും നവ്യയുമെല്ലാം വീഡിയോയില്‍ ബച്ചന് ആശംസയുമായി എത്തുന്നത്.

Aishwarya Rai

വീഡിയോയില്‍ കൊച്ചുമകള്‍ ആരാധ്യയുടെ ചിത്രങ്ങളും കാണിച്ചിരുന്നു. എന്നാല്‍ വീഡിയോയില്‍ ഐശ്വര്യ റായി കാണിക്കുക പോലും ചെയ്തിട്ടില്ല. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് നാളുകളായി. ബച്ചനുള്ള പിറന്നാള്‍ ആശംസാ വീഡിയോയില്‍ നിന്നും ഐശ്വര്യ പുറത്തായതിന് പിന്നിലെ കാരണം വിവാഹം മോചനം തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഐശ്വര്യ റായ് അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ആരാധ്യയ്‌ക്കൊപ്പമുള്ള അമിതാഭ് ബച്ചന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ ആശംസകള്‍ നേര്‍ന്നത്. പാ, ദാദാജി എന്നായിരുന്നു പോസ്റ്റില്‍ ഐശ്വര്യ അമിതാഭ് ബച്ചനെ അഭിസംബോധന ചെയ്തത്. അങ്ങനെയുള്ള ഐശ്വര്യ എന്തുകൊണ്ടാണ് ആശംസ വീഡിയോയില്‍ ഇല്ലാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതിനുള്ള ഏക ഉത്തരം അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും നാളുകളായി പിരിഞ്ഞാണ് കഴിയുന്നത്. ഐശ്വര്യ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചന്‍ കുടുംബം ഐശ്വര്യയില്‍ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചന്‍ കുടുംബത്തോടൊപ്പം വരാതെ മകള്‍ക്കൊപ്പമാണ് വന്നത്. ഇതെല്ലാം ആരാധകരുടെ സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

Aishwarya Rai

ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇത് നിഷേധിക്കുന്നതായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ അഭിഷേകുമായി പിരിയാന്‍ കാരണം അഭിഷേകിന് മറ്റൊരു നടിയുമായുള്ള ബന്ധമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി നിമ്രത് കൗറുമായി അഭിഷേകനുണ്ടായിരുന്ന ബന്ധമാണ് ഐശ്വര്യ താരത്തെ ഉപേക്ഷിക്കാന്‍ കാരണം. അതേസമയം അഭിഷേകിന്റെ അവിഹിത ബന്ധത്തെ ബച്ചന്‍ കുടുംബം തിരുത്തിയില്ലെന്നതും ഐശ്വര്യയെ വേദനിപ്പിച്ചുവെന്നും ഇതോടെയാണ് താരം മകളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X