ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ ആളുകള്‍ എന്നെ വളഞ്ഞിട്ട് തല്ലിയേനെ; ഷാരൂഖ് സിനിമയെപ്പറ്റി ഐശ്വര്യ

ഇരുവര്‍ മുതല്‍ ദേവ്ദാസ്, ധൂം 2, ഹം ആപ്‌കെ ഹേ കോന്‍, താല്‍, കണ്ടുകൊണ്ടേയന്‍ കണ്ടുകൊണ്ടേയ്ന്‍, ഗുസാരിഷ്, ജോദാ അക്ബര്‍, ഗുരു തുടങ്ങി ഐശ്വര്യ റായ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ഒരുപാടുള്ള ആ കരിയറില്‍ വേറേയും ഹിറ്റുകള്‍ സംഭവിക്കേണ്ടതായിരുന്നു. താരം പല സൂപ്പര്‍ ഹിറ്റ് സിനിമകളും നിരസിച്ചിട്ടുണ്ട്. അങ്ങനെ ഐശ്വര്യ നിരസിച്ചൊരു സൂപ്പര്‍ ഹിറ്റായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ.

കരണ്‍ ജോഹര്‍ സംിധാനം ചെയ്ത ചിത്രമായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ വലിയ വിജമായി മാറുകയും ചെയ്തു. ഇന്നും ബോളിവുഡിലെ ഐക്കോണിക് സിനിമകളില്‍ ഒന്നായാണ് കുച്ച് കുച്ച് ഹോത്താ ഹേ പരിഗണിക്കപ്പെടുന്നത്. ചിത്രത്തില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഐശ്വര്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

Aishwarya Rai

വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് ചിത്രം നിരസിച്ചതെന്ന് ഐശ്വര്യ റായ് തുറന്നു പറഞ്ഞിരുന്നു. ''കരണ്‍ എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ ഡേറ്റുകള്‍ നേരത്തെ തന്നെ ആര്‍കെ ബാനറിന് വേണ്ടി നല്‍കിയിരുന്നു. മാത്രമല്ല, കുച്ച് കുച്ച് ഹോത്താ ഹേ കജോളിന്റെ സിനിമയായിരുന്നു. അതില്‍ രണ്ട് അഭിപ്രായമില്ല. മറ്റൊരു കാര്യം പറയട്ടെ, റാണി മുഖര്‍ജി ഗംഭീരമായി തന്നെ ആ വേഷം ചെയ്തിട്ടുണ്ട്'' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

''മാത്രവുമല്ല, ഞാന്‍ കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ ' നോക്കൂ, ഐശ്വര്യ റായ് വീണ്ടും മോഡലിംഗ് സമയത്ത് ചെയ്തത് ചെയ്യുന്നു. കുട്ടിയുടുപ്പ് ധരിക്കുകയും ക്യാമറയ്ക്ക് മുമ്പില്‍ ഗ്ലാമറസായി ചിരിക്കുകയും ചെയ്യുന്നു' എന്നാകും ആളുകള്‍ പറയുക. അവസാനം നായകന്‍ കൂടുതല്‍ റിയല്‍ ആയ വ്യക്തിയുടെ അടുത്തേക്കാണല്ലോ പോകുന്നത്. ഞാന്‍ കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ ആളുകള്‍ എന്നെ വളഞ്ഞിട്ട് തല്ലിയേനെ'' എന്നും ഐശ്വര്യ റായ് പറയുന്നുണ്ട്.

Aishwarya Rai

അതേസമയം മറ്റൊരു വസ്തുത എന്തെന്നാല്‍ ചിത്രത്തിലെ റാണി മുഖര്‍ജിയുടെ വേഷം കരണ്‍ ജോഹര്‍ ട്വിങ്കിള്‍ ഖന്നയെ മനസില്‍ കണ്ടെഴുതിയതായിരുന്നു. എന്നാല്‍ ട്വിങ്കിള്‍ അപ്പോഴേക്കും സിനിമാഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് താന്‍ പലരേയും സമീപിച്ചുവെങ്കിലും ആരും തയ്യാറായില്ലെന്നാണ് കരണ്‍ പറഞ്ഞത്. എട്ട് നായികമാരാണ് ചിത്രം നിരസിച്ചതെന്നാണ് കരണ്‍ പറയുന്നത്. ഐശ്വര്യ മാത്രമാണ് തനിക്കൊരു മറുപടി നല്‍കിയതെന്നും കരണ്‍ പറഞ്ഞിരുന്നു.

എന്തായാലും ഒടുവില്‍ ആ അവസരം റാണി മുഖര്‍ജിയിലേക്ക് എത്തി. കജോള്‍ ആയിരുന്നു നായികയെങ്കിലും റാണി മുഖര്‍ജിയുടെ കഥാപാത്രവും എന്നും ഓര്‍മ്മിക്കപ്പെടുന്നതായി മാറി. റാണി മുഖര്‍ജിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറുകയും ചെയ്തു ചിത്രം. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ഐശ്വര്യയുടെ ഒടുവിലിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയമാവുകയും ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X