തടി കൂടിയപ്പോള്‍ എല്ലാവരും കളിയാക്കി, ഞാനത് ഗൗനിച്ചില്ല; പക്ഷെ അവര്‍ വന്ന് നന്ദി പറഞ്ഞുവെന്ന് ഐശ്വര്യ

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു. ഇന്നും ഐശ്വര്യയോളം ജനപ്രീതിയുള്ള മറ്റൊരു നായികയുണ്ടാകില്ല. ഐശ്വര്യ റായിയെ പോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുമില്ല. ഒരു പെണ്‍കുട്ടി ഒരുങ്ങിയിറങ്ങിയാല്‍ ഇന്നും ആദ്യം കേള്‍ക്കുന്ന കമന്റുകളിലൊന്ന് ഐശ്വര്യ റായ് തന്നെ എന്നാകും.

ഒരുഭാഗത്ത് ആരാധകരും കയ്യടികളുമാണെങ്കില്‍ മറു വശത്ത് നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങളും ഐശ്വര്യ നേരിടാറുണ്ട്. കടുത്ത ബോഡി ഷെയ്മിംഗ് അടക്കം ഐശ്വര്യയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതൊന്നും ഐശ്വര്യയെ ബാധിക്കാറു പോലുമില്ല എന്നതാണ് വാസ്തവം. തന്റെ ജീവിതം തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ച് മുന്നേറുകയാണ് ഐശ്വര്യ റായ്.

Aishwarya Rai

2011 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും അമ്മയും അച്ഛനുമാകുന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതികള്‍ക്ക് അന്ന് ആശംസയുമായെത്തി. എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ ഐശ്വര്യയെ പരിഹസിക്കാനാണ് ശ്രമിച്ചത്. ഗര്‍ഭകാലത്ത് ഐശ്വര്യയുടെ വണ്ണം കൂടിയതായിരുന്നു അവര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. താരത്തിനെതിരെ കടുത്ത ഭാഷയിലുള്ള ബോഡി ഷെയ്മിംഗ് ആയിരുന്നു അന്ന് ഉയര്‍ന്നു വന്നത്. എന്നാല്‍ അതൊന്നും ഐശ്വര്യ ഗൗനിച്ചതേയില്ല.

2015 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ പ്രസാവന്തരമുണ്ടായ വണ്ണത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ''എന്റെ കാര്യം തീര്‍ത്തും നാച്ച്വറലായിരുന്നു. എന്റെ ശീരരത്തിലുണ്ടായ സ്വാഭാവികമായ മാറ്റം മാത്രമായിരുന്നു അത്. ഞാന്‍ അതില്‍ കംഫര്‍ട്ടബിളുമായിരുന്നു. ഞാന്‍ എന്നും അങ്ങനെയായിരുന്നു. അതിനാലാണ് സമയം കിട്ടുമ്പോള്‍ ഞാന്‍ പുറത്തിറങ്ങിയിരുന്നത്. ഞാനത് വലിയൊരു പ്രശ്‌നമായി കരുതിയിരുന്നുവെങ്കില്‍ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുകയോ എന്തെങ്കിലുമൊക്കെ ചെയ്യുകയോ ചെയ്യുമായിരുന്നു'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

ശാസ്ത്രം ഇത്രത്തോളം പുരോഗതി കൈവരിച്ചതിനാല്‍ വേണമെന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ തനിക്ക് വണ്ണം കുറയ്ക്കാമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്ത്. എന്നാല്‍ തനിക്ക് അതില്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല എന്നും ഐശ്വര്യ വ്യക്തമാക്കി. അതേസമയം ഈ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയില്‍ ഒരു നല്ല കാര്യം സംഭവിച്ചുവെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Aishwarya Rai

''എന്നെ അതൊന്നും അലട്ടിയിരുന്നില്ല. ആളുകള്‍ അല്‍പ്പം ഡ്രാമ ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നു. ഞാന്‍ എന്റെ കുഞ്ഞിനൊപ്പം വളരെ സാധാരണമായ ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ പോലുമറിയാതെ വളരെ പോസിറ്റീവായ കാര്യം സംഭവിച്ചു. ഒരുപാട് സ്ത്രീകള്‍ എന്റെയടുത്ത് വന്ന്, നന്ദി നിങ്ങള്‍ ഞങ്ങളെ പോലെ ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ ഒരു പോയന്റ് തെളിയിക്കാന്‍ ശ്രമിക്കുകയൊന്നുമായിരുന്നില്ല. ഞാന്‍ സത്യസന്ധമായി ജീവിക്കുക മാത്രമായിരുന്നു ചെയ്തത്'' എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ഇരു ഭാഗങ്ങളിലായി ഇറങ്ങിയ സിനിമയില്‍ ഇരട്ടവേഷത്തിലാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ശോഭിത ധൂലിപാല, ജയറാം തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X