തലയുയര്‍ത്തി, പ്രശ്‌നത്തിന്റെ കണ്ണില്‍ നോക്കണം; സ്വന്തം മൂല്യം മറക്കരുത്; ചര്‍ച്ചയായി ഐശ്വര്യയുടെ വാക്കുകള്‍

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. 2007 ല്‍ ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമായി മാറിയിരുന്നു.

ആരാധകര്‍ക്ക് പ്രചോദനവും റോള്‍ മോഡലുമായിരുന്നു അഭിഷേകും ഐശ്വര്യയും. ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങളും അഭിമുഖങ്ങളുമൊക്കെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും ഐശ്വര്യയും പിരിഞ്ഞിട്ട് നാളുകളായി.

AIshwarya Rai

വാര്‍ത്തകളോട് അഭിഷേകും ഐശ്വര്യയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നതിനെക്കുറിച്ച് പല തരത്തിലുളള കഥകള്‍ പുറത്ത് വരുന്നത്. അഭിഷേകിന്റെ കുടുംബവും ഐശ്വര്യയും തമ്മിലുള്ള അകലമാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ചൂടേകിയത്. പലവേദികളില്‍ ബച്ചന്‍ കുടുംബം ഐശ്വര്യയേയും മകള്‍ ആരാധ്യയേയും അവഗണിച്ചതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും മകളും വേറെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് അഭിഷേകും ഐശ്വര്യയും പിരിയാന്‍ തീരുമാനിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും വാര്‍ത്തകളോട് പ്രതികരിക്കാത്തതിനാല്‍ ഗോസിപ്പ് എഴുത്തുകാര്‍ സ്വന്തം നിലയ്ക്ക് കഥകള്‍ മെനയുകയാണ്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകിന്റെ അമ്മയും സഹോദരിയുമായി ഐശ്വര്യയ്ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. ഐശ്വര്യയേും മകളേയും ജയയും ശ്വേതയും പല വേദികളില്‍ വച്ച് അവഗണിച്ചതും ആ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അഭിഷേകിന്റെ പ്രണയ ബന്ധമാണ് ദാമ്പത്യം തകര്‍ത്തത്. നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലായെന്നും അതേ തുടര്‍ന്നാണ് ഐശ്വര്യ വീട് വീട്ടിറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകും നിമ്രതും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ സമയത്ത് ഇരുവരും പ്രണയത്തിലായെന്നും അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ ബച്ചന്‍ കുടുംബം അഭിഷേകിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും അത് ഐശ്വര്യയെ ചൊടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

AIshwarya Rai

ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടെ വീഡിയോ വൈറലാവുകയാണ്. താരം ഒരു പ്രൊമോഷന്റെ ഭാഗമായി പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. തെരുവില്‍ വച്ച് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ ഐശ്വര്യ സംസാരിക്കുന്നത്. ലോറിയാല്‍ പാരീസിന്റെ ക്യാംപയിനിന്റെ ഭാഗമായാണ് ഐശ്വര്യ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''സ്ട്രീറ്റ് ഹരാസ്‌മെന്റ്, അവയെ എങ്ങനെ നേരിടാം? കണ്ണില്‍ നോക്കാതെയോ? അല്ല. പ്രശ്‌നത്തെ അതിന്റെ കണ്ണില്‍ തന്നെ നോക്കുക. തല ഉയര്‍ത്തിപ്പിടിക്കുക. ഫെമിനൈനും ഫെമിനിസ്റ്റും. എന്റെ ശരീരം, എന്റെ മൂല്യം. നിങ്ങളുടെ മൂല്യത്തെ കോംപ്രമൈസ് ചെയ്യരുത്. അവനവനില്‍ സംശയം തോന്നരുത്. നിങ്ങളുടെ മൂല്യത്തിനായി നിലയുറപ്പിക്കുക. നിങ്ങളുടെ വസ്ത്രത്തെയോ ലിപ്സ്റ്റിക്കിനെയോ പഴിചാരരുത്. സ്ട്രീറ്റ് ഹരാസ്‌മെന്റ് ഒരിക്കലും നിങ്ങളുടെ തെറ്റല്ല'' എന്നാണ് ഐശ്വര്യ പറയുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X