അരങ്ങിൽ തിളങ്ങി ആരാധ്യ ബച്ചൻ; ചർച്ചയായി ഹെയർസ്റ്റൈൽ! അമ്മയേക്കാൾ സുന്ദരിയെന്ന് ആരാധകർ
ബോളിവുഡിലെ പവർ കപ്പിളാണ് ആരാധ്യയും ഐശ്വര്യയും. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡും ആരാധകരും വലിയ രീതിയിൽ ആഘോഷിച്ചതാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഐശ്വര്യക്കും അഭിഷേകിനും ആരാധകർ ഏറെയാണ്. ഇവരുടെ പരസ്പര സ്നേഹവും ബഹുമാനവുമെല്ലാം ആരാധകർ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായ ആരാധകരെ നിരാശപ്പെടുത്തുന്ന ചില വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും ഇത് അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തെ പോലും ബാധിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു നാളുകളായി ഈ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ ശക്തിപ്പെടുത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. അഭിഷേകിന്റെ വീട്ടിൽ നിന്നും ഐശ്വര്യ മറ്റൊരു വീട്ടിലേക്ക് മാറിയെന്നാണ് പുതിയ വാർത്ത. വിവാഹശേഷം അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയക്കും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്.

ഐശ്വര്യയും മകൾ ആരാധ്യയും ഈ വീട്ടിൽ നിന്നും മാറിയെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ അഭ്യൂഹങ്ങളിൽ ഇവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയുമാണ് ഈ റിപ്പോർട്ട്. അതിനിടെ ആരാധ്യയുടെ പുതിയൊരു വീഡിയോയും വൈറലായി മാറുകയാണ്. ഭാവിയിൽ അമ്മയെ പോലെ ആരാധ്യയും വലിയൊരു നായികയാകുമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. സ്‌കൂൾ ആനുവൽ ഡേ പരിപാടിയിൽ നിന്നുള്ള ആരാധ്യയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
അരങ്ങിൽ അഭിനയിച്ചു തകർക്കുകയാണ് ആരാധ്യ ബച്ചൻ. ഡയലോഗ് ഡെലിവറി കൊണ്ടൊക്കെ കയ്യടി നേടുന്നുണ്ട് താരപുത്രി. എന്നാൽ അതിനേക്കാൾ ഉപരി ആരാധ്യയുടെ ഹെയർ സ്റ്റൈലാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതുവരെ കാണാത്ത ഹെയർ സ്റ്റൈലിലാണ് അരങ്ങിൽ ആരാധ്യയെ കാണുന്നത്. അമ്മയേക്കാൾ സുന്ദരിയാണ് മകളെന്നും ഭാവിയിൽ ലോക സുന്ദരി പട്ടം നേടിയാലും അത്ഭുതപ്പെടാനില്ല എന്നൊക്കെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അമ്മ ഐശ്വര്യയ്‌ക്കൊപ്പം നിരന്തരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ആളാണ് ആരാധ്യ. നെറ്റി കാണാത്ത വിധത്തിലുള്ള ഹെയർ സ്റ്റൈലിലാണ് താരപുത്രിയെ കാണാറുള്ളത്. ചെറുപ്പത്തിൽ ക്യൂട്ട് ഹെയർ സ്റ്റൈൽ എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും പിന്നീട് അത് കണ്ട് കണ്ട് ആരാധകർ മടുത്തിരുന്നു. മകളെ ഹെയർ സ്റ്റൈൽ മാറ്റാൻ അനുവദിക്കാത്തത് അമ്മയാണ് എന്ന് പറഞ്ഞ് ഐശ്വര്യയ്ക്ക് എതിരെ വിമർശനങ്ങളും ഉയരുകയുണ്ടായി.
അങ്ങനെ ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധ്യയെ ഒരു പുതിയ ഹെയർ സ്റ്റൈലിൽ ആരാധകർക്ക് കാണാൻ കഴിയുന്നത്. മുടി പിന്നിലേക്ക് ചീകി, ഒരു ഫ്ലവർ ഹെയർബാൻഡ് കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ് താരപുത്രി. ഗൗണും പേൾ കൊണ്ടുള്ള ആഭരണങ്ങളുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

അമ്മ ഐശ്വര്യയുമായി ആരാധ്യയ്ക്ക് അസാധാരണമായ സാമ്യമുണ്ട്. ഡയലോഗ് ഡെലിവറി മുതൽ എക്സ്പ്രഷൻസ് കൊണ്ട് വരെ, താൻ ബച്ചൻ കുടുംബത്തിൽ നിന്നുള്ളയാളാണെന്ന് ആരാധ്യ തെളിയിച്ചിരുക്കുന്നു, അഭിനയം തന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് തെളിയിച്ചു എന്നൊക്കെ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
'അവസാനം ആ നെറ്റി ഒന്ന് കാണാനായി, ആരാധ്യ സുന്ദരിയാണ്. അവളുടെ നെറ്റി കാണണമെന്ന് ആഗ്രഹിച്ചവർക്കും അവളുടെ കാലിന് പ്രശ്നമുണ്ടെന്ന് കരുതിയവർക്കും എപ്പോഴും അമ്മയുടെ ഒപ്പം നടക്കുന്ന ആൾ സ്‌കൂളിൽ പോകാറില്ലെന്ന് കരുതിയവർക്കുമെല്ലാം ഇനി സ്വസ്ഥമായി ഉറങ്ങാം ഇനി ഇമ്മാതിരി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. എന്നും ഒരാൾ കുറിച്ചിട്ടുണ്ട്. ആരാധ്യ മറ്റു ചിലർ താരപുത്രിമാരെക്കാൾ കൊള്ളാമെന്നും നടി ശ്രീദേവിയെ പോലെ ഉണ്ടെന്നുമൊക്കെ ചിലർ കുറിക്കുന്നുണ്ട്. അതേ സമയം അമ്മ ഐശ്വര്യ മാത്രമാണ് പരിപാടിക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications