അവർക്ക് ഭർത്താവും മകളുമുണ്ട്, ഐശ്വര്യ റായിയെ ഇതിനേക്കാൾ മോശമായി അപമാനിക്കാൻ കഴിയില്ല; പൊട്ടിത്തെറിച്ച് ആരാധകർ

ദീർഘ നാളത്തെ ആഘോഷങ്ങൾക്കൊടുവിൽ ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞു. ഇന്ത്യയിലുള്ള എല്ലാ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. അത്തരത്തിൽ ഐശ്വര്യ റായും ആരാധ്യ ബച്ചനും ചടങ്ങുകളിൽ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനും ഭാര്യയും മക്കളും എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തപ്പോൾ ആരാധ്യയും ഐശ്വര്യയും മാത്രമായി പിന്നെയാണ് ചിത്രങ്ങൾ എടുത്തത്. ഇതിനൊപ്പം സൽമാൻ ഖാനോടൊപ്പം ഐശ്വര്യ നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങൾ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ അവർക്കിടയിലെ പ്രശ്നങ്ങൾ മൂലമാണ് ഇരുവരും പിരിഞ്ഞത്. വേർപിരിഞ്ഞതിനു ശേഷവും സൽമാൻ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ഐശ്വര്യ പഴയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും വേർപിരിഞ്ഞതിനു ശേഷമാണ് അഭിഷേക് ബച്ചനെ വിവാഹം ചെയ്തതും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും. ആ പ്രശ്നങ്ങൾക്കു ശേഷം ഐശ്വര്യയും സൽമാനും ഒരുമിച്ച് ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ ചിത്രങ്ങൾ വൈറലായത്.

Aiswarya Rai

ആ ചിത്രത്തിൽ സൽമാനും അദ്ദേഹത്തിന്റെ സഹോദരി അർപിതയും ഉണ്ട്. സൽമാന്റെ മറ്റൊരു സൈഡിൽ ഐശ്വര്യയും നിൽക്കുന്നു. ആരാധകർ വല്ലാതെ രോഷാകുലരായി. പിന്നീടാണ് തിരിച്ചറിഞ്ഞത് ഇത് ഫേയ്ക്ക് ചിത്രമാണെന്ന്. സൽമാൻ സഹോദരിക്കൊപ്പം പോസ് ചെയ്തതിന് ശേഷമാണ് ഐശ്വര്യ റായ് എത്തിയത്. അങ്ങനെ വരുമ്പോൾ, അവർ ഒരുമിച്ച് പോസ് ചെയ്യുന്നതുപോലെ മോർഫ് ചെയ്തിരിക്കുന്നു.

ഐശ്വര്യ റായിയെ ഇതിനേക്കാൾ മോശമായി അപമാനിക്കാൻ കഴിയില്ലെന്നും അവരെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ആളുകൾ പറഞ്ഞു. അവർക്ക് ഭർത്താവും മകളുമുണ്ട്. ഇനിയും സൽമാൻ ഖാന്റെ പേരും വെച്ച് അവരെ ദ്രോഹിക്കുന്നത് എന്തിനാണ്. സൽമാനു ഖാനുമായി ഐശ്വര്യക്ക് കുറേ കാലമായി ഒരു ബന്ധവുമില്ലെന്നും ആരാധകർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഐശ്വര്യ റായിയെയും സൽമാൻ ഖാനെയും ഒരുമിച്ച് മോർഫ് ചെയ്യുന്നത് വളരെ അപമാനകരമാണ്.

Aiswarya Rai

ഐശ്വര്യയും മകളും പിന്നീടാണ് വന്നത്. അതിന്റെ പേരിൽ പല തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അതായത് ഐശ്വര്യയും അഭിഷേക് ബച്ചനും വേർപിരിയാൻ പോവുകയാണോ എന്നായിരുന്നു മറ്റു പലരുടേയും സംശയം. ഇതുപോലെയുള്ള ഏതൊരു ഫങ്ഷനും ഇരുവരും ഒരുമിച്ച് തന്നെയാണ് പ്രത്യക്ഷപ്പെടാറ്. എന്നാൽ ഇത്തവണ മകൾക്കൊപ്പം വന്നതിൽ ആരാധകർ പല രീതിയിലും ചോദ്യങ്ങളുന്നയിച്ചു. പക്ഷേ ഫോട്ടോഷൂട്ടുകൾക്ക് ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് ഇരിക്കുന്ന ചിത്രങ്ങളും കാണാം.

സൽമാൻ- ഐശ്വര്യ റായ് വിഷയം ഇന്നും ആഘോഷമാക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. അതിന്റെ ഉദാഹരണമാണ് ഈ പ്രചരിച്ചു കൊണ്ടിരുന്ന ചിത്രങ്ങൾ. ഇരുവരും 'ഹം ദിൽ ദേ ചുക്കേ സനം' എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. ആ ചിത്രത്തിലൂടെ ഇവരെ പ്രണയ ജോഡികളായി ബോളിവുഡും അം​​ഗീകരിച്ചു. പിന്നീട് 'ധായ് അക്ഷർ പ്രേം കേ', 'ഹം തുമാരെ ഹേ സനം' എന്നീ ചിത്രങ്ങളിൽ ഇരുവരും ഉണ്ടായിരുന്നു. എന്നാൽ മുഴു നീള വേഷങ്ങളിൽ ഉണ്ടായില്ല. അതിനു ശേഷമാണ് പലതരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. പിന്നീട് ഇവർ ഒരുമിച്ച് സിനിമ വന്നിട്ടില്ല.

More from Filmibeat

Read more about: aiswarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X