അത് ഞാനല്ല, എന്റെ മുഖച്ഛായയുള്ള മറ്റാരോ; അടിപിടി വീഡിയോയില്‍ അജയ് ദേവ്ഗണ്‍
വൈറലാകുന്ന വീഡിയോയിലുള്ളത് താനല്ലെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ദല്‍ഹിയിലെ ഒരു മാളിന് വെളിയിലുണ്ടായ അടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നത്. വീഡിയോയിലുള്ളത് അജയ് ദേവ്ഗണും കൂട്ടുകാരുമാണെന്നായിരുന്നു പ്രചരണം. ഇതിനെതിരെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണിന് തല്ലുകിട്ടിയെന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം നടന്ന പ്രചരണം.
അജയ് ദേവ്ഗണിനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കഴിഞ്ഞ 14 മാസത്തിനിടെ ഒരിക്കല്‍ പോലും ദല്‍ഹിയില്‍ വന്നിട്ടില്ലെന്നുമാണ് അജയ് ദേവ്ഗണിന്റെ ടീം അറിയിക്കുന്നത്. പ്രസ്താവനയിലൂടെയായിരുന്നു പ്രതികരണം. തന്‍ഹാജിയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു അവസാനം ദല്‍ഹിയിലെത്തിയത്. അതിനാല്‍ പബ്ബിന് വെളിയില്‍ വച്ച് തല്ലുണ്ടാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രസ്താനയില്‍ പറയുന്നു.

മൈദാന്റെ ചിത്രീകരണത്തിനായി മുംബൈയിലാണ് ദേവ്ഗണ്‍ ഉള്ളത്. പിന്നാലെ മെയ്‌ഡെ, ഗംഗുബായ് കത്തിയാവഡ തുടങ്ങിയ ചിത്രങ്ങളും ചിത്രീകരണം നടക്കാനുണ്ടായിരുന്നു. അതിനാല്‍ ദല്‍ഹിയിലേക്ക് പോയിട്ടേയില്ല. ഈ വസ്തുത മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും മുമ്പ് ക്രോസ് ചെക്ക് ചെയ്യാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍
ദല്‍ഹിയിലെ ഒരു മാളിന് വെളിയിലായിരുന്നു അടിയുണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തല്ല്. വാഹനങ്ങള്‍ക്കെതിരേയും ആക്രമണം നടക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് കൂട്ടരും പരസ്പരം പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയതോടെയാണ് അജയ് ദേവ്ഗണ്‍ പ്രതികരണവുമായെത്തിയത്.
Recommended Video
തന്‍ഹാജിയാണ് അവസാനം പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍ ചിത്രം. ഗംഗുബായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍, മൈദാന്‍, ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ, താങ്ക് ഗോഡ്, മെയ്‌ഡെ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ഷിയിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











