സൂപ്പര്‍ താരത്തില്‍ നിന്നും സന്യാസിയിലേക്ക്, ഓഷോയുടെ ശിഷ്യനായി വിനോദ് ഖന്ന; അച്ഛനെക്കുറിച്ച് അക്ഷയ് ഖന്ന

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് വിനോദ് ഖന്ന. അമിതാഭ് ബച്ചന്‍, സുനില്‍ ദത്ത്, ഋഷി കപൂര്‍ തുടങ്ങിയവര്‍ അരങ്ങു വാഴുന്ന കാലത്തും സ്വന്തമായൊരു ഇടം നേടിയെടുക്കാനും ഒരുപാട് ആരാധകരെ നേടാനും വിനോദ് ഖന്നയ്ക്ക് സാധിച്ചിരുന്നു. നാല് പതിറ്റാണ്ടോളം ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു വിനോദ് ഖന്ന. 2017 ലാണ് അദ്ദേഹം മരണപ്പെടുന്നത്.

സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായൊരു വ്യക്തി ജീവിതമായിരുന്നു വിനോദ് ഖന്നയുടേത്. ഒരിക്കല്‍ അഭിനയവും ജീവിതവുമെല്ലാം വേണ്ടെന്ന് വച്ച് സന്യാസത്തിന് പോയിരുന്നു വിനോദ് ഖന്ന. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അച്ഛന്റെ സന്യാസത്തെക്കുറിച്ച് മകനും നടനുമായ അക്ഷയ് ഖന്ന മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

സന്യാസത്തിലേക്ക്

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോകാനും സന്യാസത്തിലേക്ക് ചേരാനും തീരുമാനിച്ചതിനെക്കുറിച്ച് അക്ഷയ് ഖന്ന മനസ് തുറന്നത്. അച്ഛന്‍ അങ്ങനൊരു തീരുമാനം എടുക്കുമ്പോള്‍ തനിക്ക് വെറും അഞ്ച് വയസായിരുന്നുവെന്നും അക്ഷയ് ഓര്‍ക്കുന്നുണ്ട്. അതിനാല്‍ തനിക്ക് ഒന്നും അന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് അക്ഷയ് ഖന്ന പറയുന്നുണ്ട്.

''കുടുംബത്തെ ഉപേക്ഷിക്കുക മാത്രമല്ല, സന്യാസം തിരഞ്ഞെടുക്കാനും തീരുമാനിച്ചു. സന്യാസം എന്നാല്‍ ജീവിതം തന്നെ ഉപേക്ഷിക്കുക എന്നതാണ്. കുടുംബം അതിലൊരു ഭാഗം മാത്രമാണ്. ജീവിതം തന്നെ മാറ്റിമറിക്കുന്ന തീരുമാനമാണത്. അദ്ദേഹത്തിന് അപ്പോഴാ തീരുമാനം എടുക്കണമെന്ന് തോന്നി. അഞ്ച് വയസുകാരനായ എനിക്ക് അന്നൊന്നും മനസിലായിരുന്നില്ല. പക്ഷെ ഇന്ന് മനസിലാകുന്നുണ്ട്'' അക്ഷയ് ഖന്ന പറയുന്നു.

തിരികെ

''അദ്ദേഹത്തിന്റെ മനസിന്റെ ആഴത്തില്‍ എന്തെങ്കിലും തോന്നിയിട്ടുണ്ടാകണം. അതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനം എടുക്കണമെന്ന് തോന്നിയത്. ജീവിതത്തില്‍ എല്ലാമുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇതിലും കൂടുതല്‍ നേടാനൊന്നുമില്ല ജീവിതത്തില്‍ എന്ന് തോന്നുന്ന സമയത്താണ് തീരുമാനമെടുക്കുന്നത്'' അക്ഷയ് ഖന്ന പറയുന്നു. സിനിമയും ഇന്ത്യയുമൊക്കെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിനോദ് ഖന്ന ഓഷോയുടെ കള്‍ട്ടിന്റ ഭാഗമാകാനായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് അച്ഛന്‍ തിരിച്ചുവന്നതിനെക്കുറിച്ചും അക്ഷയ് ഖന്ന പറയുന്നുണ്ട്. ''അടിസ്ഥാനപരമായൊരു ഇളക്കം തട്ടിയാലാണ് അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ സാധിക്കുക. ഇതെനിക്ക് പറ്റില്ലെന്ന് ഇട്ടിട്ട് പോകാനാകും. പക്ഷെ അതിലുറച്ചു നില്‍ക്കുക പാടാണ്. അവരുടെ കമ്യൂണിറ്റി തകര്‍ക്കപ്പെടുകയും പിരിഞ്ഞു പോകേണ്ടി വരുകയുമായിരുന്നു. എല്ലാവര്‍ക്കും അവരവരുടെ വഴി കണ്ടെത്തേണ്ടി വന്നു. അപ്പോഴാണ് അദ്ദേഹം തിരികെ വന്നത്'' എന്നാണ് അക്ഷയ് ഖന്ന പറയുന്നത്.

ഓഷോ

അതേസമയം തനിക്ക് ഓഷോയോട് ദേഷ്യമില്ലെന്നും അക്ഷയ് ഖന്ന പറയുന്നുണ്ട്. അവരുടെ ചിന്തകളും മൂല്യങ്ങളും തനിക്ക് മനസിലാകില്ലെങ്കിലും അവരോട് ദേഷ്യമില്ലെന്നാണ് താരം പറയുന്നത്. ''അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ലായിരന്നു. സന്യാസം എന്നത് ഞാന്‍ എന്നെങ്കിലും തിരഞ്ഞെടുക്കുമോ എന്നെനിക്ക് അറിയില്ല. പക്ഷെ അദ്ദേഹത്തിന്റെ ചര്‍ച്ചകളും ബുദ്ധിയും പ്രസംഗിക്കാനുള്ള കഴിവും ഞാന്‍ ബഹുമാനിക്കുന്നില്ല എന്നില്ല. എനിക്ക് അദ്ദേഹത്തോട് ആഴത്തിലുള്ള ആദരവുണ്ട്'' എന്നാണ് അക്ഷയ് പറയുന്നത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം

ഹിമാലയ പുത്ര എന്ന സിനിമയിലൂടെയായിരുന്നു അക്ഷയുടെ അരങ്ങേറ്റം. എന്നാല്‍ ആദ്യ സിനിമയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷം ഇടവെളയെടുത്തു അക്ഷയ് ഖന്ന. വീണ്ടും രണ്ട് വര്‍ഷമെടുത്തു അക്ഷയ് അടുത്ത സിനിമ ചെയ്യാന്‍. 2001 ല്‍ ദില്‍ ചാഹ്താ ഹേയിലൂടെയായിരുന്നു തിരിച്ചുവരവ്. ബോളിവുഡില്‍ തന്നെ നാഴികക്കല്ലായി മാറിയ സിനിമയിലൂടെ ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു അക്ഷയ് ഖന്ന. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് അക്ഷയ് ഖന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ മുരളി ഗോപി ചെയ്ത വേഷത്തിന്റെ ഹിന്ദി പതിപ്പിലായിരിക്കും അക്ഷയ് ഖന്ന എത്തുക എന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X