twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    14 സിനിമകള്‍ ഒരുമിച്ച് പൊട്ടി, ഇന്ത്യ വിട്ട് കാനഡയില്‍ പോയി പണിയെടുത്ത് ജീവിക്കാന്‍ തോന്നി: അക്ഷയ് കുമാര്‍

    |

    ബോളിവുഡിലെ മിന്നും താരമാണ് അക്ഷയ് കുമാര്‍. താരകുടുംബങ്ങള്‍ വാഴുന്ന ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത അപൂര്‍വ്വം ചില ഔട്ട് സൈഡര്‍മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. സിനിമകള്‍ പോലെ തന്നെ അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. താരത്തിന്റെ കനേഡിയന്‍ പൗരത്വവും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇതിന്റെ പേരില്‍ താരത്തിന് വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.

    Also Read: 'ചുംബന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തു'; സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്Also Read: 'ചുംബന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തു'; സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്

    കനേഡിയന്‍ പൗരത്വത്തിന്‌റെ പേരില്‍ അക്ഷയ് കുമാറിനെ സോഷ്യല്‍ മീഡിയ പലപ്പോഴും ട്രോളാറുണ്ട്. ഇന്ത്യയോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കനേഡിയന്‍ പൗരത്വം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ അക്ഷയ് കുമാറിനെ നേരിടാറുള്ളത്. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഒരിക്കല്‍ ഇന്ത്യ വിട്ട് കാനഡയിലേക്ക് പോകാന്‍ അക്ഷയ് കുമാര്‍ തന്നെ ആഗ്രഹിച്ചിരുന്നുവെന്നാണ്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

    തുടര്‍ച്ചയായി സിനിമകള്‍

    തുടര്‍ച്ചയായി സിനിമകള്‍ റിലീസ് ചെയ്യുന്ന ശീലമുള്ള താരമാണ് അക്ഷയ് കുമാര്‍. എല്ലാ മാസവും ഒരു റീലിസ് അക്ഷയ് കുമാറിന്റേതായി ഉണ്ടാകും. അതുപോലെ തന്നെ വേഗത്തില്‍ സിനിമകള്‍ തീര്‍ക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ വേഗത്തില്‍ തീര്‍ക്കാനുള്ള ഓട്ടത്തിനിടെ പലപ്പോഴും സിനിമകളുടെ നിലവാരത്തില്‍ താരത്തിന് ശ്രദ്ധിക്കാന് സാധിക്കാറില്ലെന്നതാണ് വസ്തുത. അങ്ങനെ തുടര്‍ച്ചയായി 14 സിനിമകള്‍ പരാജയപ്പെടേണ്ടി വന്നപ്പോഴാണ് അക്ഷയ് കുമാര്‍ ഇന്ത്യ വിടുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

    ''കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് എന്റെ സിനിമകളൊന്നും വിജയിക്കുന്നില്ലായിരുന്നു. 14 സിനിമകള്‍ വിജയിച്ചില്ല. അതിനാല്‍ ഇന്ത്യ വിടാനും വേറെന്തെങ്കിലും ചെയ്ത് ജീവിക്കാമെന്നും ഞാന്‍ കരുതിയിരുന്നു. കാനഡയിലേക്ക് കുറേ പേര്‍ പോകുന്നുണ്ടായിരുന്നു. അവരൊക്കെ ഇപ്പോഴും ഇന്ത്യന്‍ പൗരന്മാരുമാണ്. അതിനാല്‍ ഞാനും കരുതി, വിധി എനിക്കൊപ്പമല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന്. ഞാന്‍ അവിടേക്ക് പോവുകയും പൗരത്വത്തിന് അപേക്ഷിക്കുകയും കിട്ടുകയും ചെയ്തു'' എന്നാണ് തന്റെ കനേഡിയന്‍ പൗരത്വത്തെക്കുറിച്ച് അക്ഷയ് കുമാര്‍ പറയുന്നത്.

     കനേഡിയന്‍ പാസ്‌പോര്‍ട്ടുണ്ട്

    ''എനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ടുണ്ട്. എന്താണൊരു പാസ്‌പോര്‍ട്ട്? ഒരു രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാനുള്ള രേഖ. ഞാന്‍ ഇന്ത്യനാണ്. ഇവിടെയാണ് നികുതിയടക്കുന്നത്. അവിടെ അടയ്ക്കാനുള്ള ഓപ്ഷനുണ്ടെങ്കിലും ഞാന്‍ എന്റെ രാജ്യത്തില്‍ തന്നെ അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ എന്റെ രാജ്യത്തിലാണ് ജോലി ചെയ്യുന്നത്. ഒരുപാട് പേര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. അവര്‍ക്ക് അതിനുള്ള അനുവാദമുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, ഞാന്‍ ഇന്ത്യനാണ്. എന്നും ഇന്ത്യനായിരിക്കും എന്ന് മാത്രമാണ്'' എന്നും താരം പറയുന്നുണ്ട്.

    ഈയ്യടുത്ത് കോഫി വിത്ത് കരണിലും അക്ഷയ് കുമാര്‍ എത്തിയിരുന്നു. സമാന്തയുടെ കൂടെയായിരുന്നു അക്ഷയ് കുമാര്‍ എത്തിയത്. ഈ സമയത്ത് തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറന്നിരുന്നു. ''മിക്കപ്പോഴും അവര്‍ എഴുതുക കാനഡയെക്കുറിച്ചാണ്. ഞാന്‍ അത് കാര്യമാക്കുന്നില്ല'' എന്നാണ് താരം പറഞ്ഞത്.തന്നെ കാനഡ കുമാര്‍ എന്നാണ് വിളിക്കാറുള്ളതെന്നും താനത് കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു.

    വിമര്‍ശനം

    അതേസമയം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ സിനിമയായ രക്ഷാ ബന്ധന്‍ തീയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ലാല്‍ സിംഗ് ഛദ്ദയുടെ കൂടെയാണ് സിനിമയുടെ റിലീസ്. എന്നാല്‍ രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ ഓളമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രക്ഷാ ബന്ധനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ആശയത്തിനെതിരെയാണ് വിമര്‍ശനം.

    മോശം സമയങ്ങളിലൂടെ


    അക്ഷയ് കുമാര്‍ കരിയറിലെ മോശം സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ നാലു സിനിമകളും വലിയ പരാജയങ്ങളായിരുന്നു. ബച്ചന്‍ പാണ്ഡെ, രക്ഷാ ബന്ധന്‍, സാമ്രാട്ട് പൃഥ്വിരാജ്, ബെല്‍ ബോട്ടം, അത് രംഗി രേ ഒക്കെ തീയേറ്ററില്‍ പരാജയം നുണഞ്ഞിരുന്നു. അല്‍പ്പമെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയത് സൂര്യവംശിയായിരുന്നു. വരാനിരിക്കുന്ന സിനിമകള്‍ രാം സേതു, എം മൈ ഗോഡ് 2, തുടങ്ങിയവയാണ്. പിന്നാലെ മലയാളം സിനിമ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫി, സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക് എന്നിവയും അണിയറയിലുണ്ട്.

    Read more about: akshay kumar
    English summary
    Akshay Kumar About His Canadian Citizenship And The Thought Of Leaving India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X