'ഒരു വ്യക്തി എന്ന നിലയിൽ അവൾ എന്നേക്കാൾ നല്ലതാണ്'; സഹോദരിയെ കുറിച്ച് വാചാലനായി അക്ഷയ് കുമാർ

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ആക്ഷൻ ചിത്രങ്ങളിലൂടെ തിളങ്ങിയ അക്ഷയ് കുമാർ ഏകദേശം എൺപതിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 90കളിൽ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ തിളങ്ങിയ അക്ഷയ് 2000ൽ ധഡ്‌കൻ, ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് ഹീറോയായും പ്രത്യക്ഷപ്പെട്ടു.

സമീപകാലത്ത് ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളും ആക്ഷൻ ഏറെ പ്രാധാന്യമുള്ളവയായിരുന്നു. ഹിസ്റ്റോറിക്കല്‍ ഡ്രാമയായ സാമ്രാട്ട് പൃഥ്വിരാജും ബച്ചന്‍ പാണ്ഡേയും സൂര്യവന്‍ശിയും അതിൽ പെടുന്നു. എന്നാൽ അതിൽ നിന്നും മാറി ഒരു കുടുംബ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ. 'രക്ഷാ ബന്ധൻ' എന്നാണ് ചിത്രത്തിൻറെ പേര്.

ഒരു വ്യക്തി എന്ന നിലയിൽ സഹോദരി തന്നെക്കാൾ നല്ലതാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്

ഓഗസ്റ്റ് 11ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അക്ഷയ് കുമാർ ഇപ്പോൾ. അതിനിടയിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സഹോദരിയെ കുറിച്ച് വാചാലനായിരിക്കുകയാണ് അക്ഷയ് കുമാർ. ഒരു വ്യക്തി എന്ന നിലയിൽ സഹോദരി തന്നെക്കാൾ നല്ലതാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്. സഹോദരിയുമായുള്ള ബന്ധത്തെ കുറിച്ചും അക്ഷയ് സംസാരിച്ചു.

"സഹോദരി സഹോദര ബന്ധം അത്ഭുതകരമായ ബന്ധമാണ്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും സഹോദരി. നിങ്ങൾക്ക് അവളുടെ തോളിൽ തലവെച്ച് എന്തും പങ്കിടാം. അവൾ എപ്പോഴും നിങ്ങൾക്ക് ഒപ്പമുണ്ടാകും. സഹോദരനൊപ്പം നിൽക്കാത്ത സഹോദരിമാരെ കുറിച്ച് ഞാൻ അപൂർവമായേ കേട്ടിട്ടുള്ളു. സഹോദരൻ കൂടെ നിൽക്കില്ലെന്ന് കേട്ടിട്ടുണ്ട്, പക്ഷേ സഹോദരി ഇല്ലെന്ന് ഞാൻ കേട്ടിട്ടില്ല."

അടുത്തിടെ വിവാഹത്തോടെയാണ് അക്ഷയ് കുമാറിന്റെ സഹോദരി വാർത്തകളിൽ ഇടം നേടിയത്

"സഹോദരിയേക്കാൾ സ്നേഹിക്കാൻ മറ്റാരുമുണ്ടാവില്ല. സഹോദരിമാരാണ് നല്ലത്, ഞാൻ സമ്മതിക്കുന്നു, കാരണം എന്റെ സ്വന്തം വീട്ടിലേക്ക് നോക്കുകയാണെങ്കിൽ എന്റെ സഹോദരി ഒരു വ്യക്തിയെന്ന നിലയിൽ എന്നെക്കാൾ നല്ലതാണെന്ന് എനിക്ക് പറയാൻ കഴിയും." അക്ഷയ് കുമാർ പറഞ്ഞു.

അൽക്ക ഭാട്ടിയ ആണ് അക്ഷയ് കുമാറിന്റെ സഹോദരി. അക്ഷയ് കുമാർ ബോളിവുഡിലെ സൂപ്പർ താരമായി മാറുമ്പോഴും ഒരിക്കൽ പോലും സഹോദരി വാർത്തകളിൽ വന്നിട്ടുണ്ടായിരുന്നില്ല. അടുത്തിടെ വിവാഹത്തോടെയാണ് അക്ഷയ് കുമാറിന്റെ സഹോദരി വാർത്തകളിൽ ഇടം നേടിയത്. സുരേന്ദ്ര ഹിരാനന്ദനി എന്ന ബിസിനസുകാരനുമായിട്ടായിരുന്നു വിവാഹം.

രക്ഷാബന്ധൻ സിനിമയെ കുറിച്ചും അക്ഷയ് കുമാർ സംസാരിച്ചു

രക്ഷാബന്ധൻ സിനിമയെ കുറിച്ചും അക്ഷയ് കുമാർ സംസാരിച്ചു. "ഈ സിനിമയിൽ നിങ്ങൾക്ക് ഈ കഥാപാത്രത്തെയും കഥാപാത്രത്തിനും സിനിമയ്ക്കും എന്താണ് സംഭവിക്കുന്നതെന്നും നിങ്ങളുടെ വ്യക്തിജീവിതം കൊണ്ട് തിരിച്ചറിയാൻ കഴിയും. കാരണം എല്ലാവർക്കും സഹോദരങ്ങൾ ഉണ്ട്, ഇല്ലെങ്കിൽ കസിൻസ് ഉണ്ട്, അതുകൊണ്ട് മനസിലാകും. ഈ സിനിമ എന്റെ കരിയറിലെ ഏറ്റവും മനോഹരമായ ചിത്രമാണെന്ന് ഞാൻ പറയും. ഞാൻ സിനിമ കണ്ടതാണ്, അതിനാൽ സിനിമ സംബന്ധിച്ച എന്റെ പ്രതീക്ഷയും അത് തന്നെയാണ്" അക്ഷയ് കുമാർ പറഞ്ഞു.

ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റ് ആകുമോ എന്ന് അറിയില്ലെന്നും അക്ഷയ് പറഞ്ഞു

ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റ് ആകുമോ എന്ന് അറിയില്ലെന്നും എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ ചിത്രം തങ്ങി നിൽക്കുമെന്നും അക്ഷയ് പറഞ്ഞു. "ബിസിനസ്സ് എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഈ സിനിമ ഒരുപാട് ആളുകളുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ആകർഷിക്കും, ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. 'ടോയ്‌ലറ്റ്: ഏക്' ചെയ്തപ്പോഴും ഞാൻ ഇത് തന്നെയാണ് പറഞ്ഞത്. അതിനു ശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു, പിന്നീട് 'പാഡ്മാൻ' ഇറങ്ങി. സാനിറ്ററി പാഡുകളെക്കുറിച്ച് സംസാരിക്കുന്നത് ഒരു തുറന്ന വിഷയമായി മാറി," അക്ഷയ് കുമാർ പറഞ്ഞു.

ആനന്ദ് എൽ റായ് ആണ് രക്ഷാബന്ധൻ സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിന് പുറമെ ഭൂമി പെഡ്‌നേക്കർ, സാദിയ ഖത്തീബ്, സഹെജ്മീൻ കൗർ, സ്മൃതി ശ്രീകാന്ത്, ദീപിക ഖന്ന എന്നിവരും ചിത്രത്തിലുണ്ട്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X