For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിപാടിക്കിടെ ഷാരൂഖ് ഖാനോട് സംസാരിക്കണമെന്ന് ആരാധിക; ഉടനെ ഫോണ്‍ എടുത്ത് വിളിച്ച് അക്ഷയ് കുമാര്‍

  |

  താരങ്ങളെ കാണുമ്പോള്‍ ആവേശത്തോടെ സെല്‍ഫിയെടുക്കാനും എന്തെങ്കിലും സംസാരിക്കാനുമൊക്കെ ആരാധകര്‍ ഓടിയെത്തുന്നത് പതിവാണ്. അതുപോലെ തങ്ങളുടെ ഇഷ്ടതാരത്തിനുള്ള സന്ദേശം കൈമാറാന്‍ ആവശ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. അത്തരത്തില്‍ രസകരമായൊരു രംഗമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തന്റെ പുതിയ സിനിമയായ ബെല്‍ ബോട്ടമിന്റെ പ്രൊമോഷന് വേണ്ടി അക്ഷയ് കുമാര്‍ വാണി കപൂറിനും ഹുമ ഖുറേഷിയ്ക്കും ഒപ്പം ദ കപില്‍ ശര്‍മ ഷോയിലെത്തിയപ്പോഴായിരുന്നു സംഭവം.

  സ്റ്റൈലിഷ് ലുക്കില്‍ ഹോം നായിക; കരിക്കിലെ ദീപയുടെ പുതിയ ചിത്രങ്ങളിതാ

  ഷോയില്‍ സദസിലുള്ളവരുമായി താരങ്ങള്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസില്‍ നിന്നും മൈക്കുമായി എഴുന്നേറ്റ യുവതി താന്‍ കടുത്ത ഷാരൂഖ് ഖാന്‍ ആരാധികയാണെന്നും അദ്ദേഹത്തോട് സംസാരിക്കാനുള്ള അവസരം ഒരുക്കി തരണമെന്ന് അക്ഷയ് കുമാറിനോട് ആവശ്യപ്പെടുകയുമായിരുന്നു. ആരാധികയുടെ ആഗ്രഹം നടത്തി കൊടുക്കാനായി അക്ഷയ് കുമാര്‍ ഫോണ്‍ എടുത്ത് ഷാരൂഖ് ഖാനെ വിളിക്കുകയും ചെയ്തു.

  എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഷാരൂഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പക്ഷെ ആരാധിക വിട്ടില്ല. രണ്ടാമത്തെ നമ്പറില്‍ വിളിച്ചു നോക്കൂ സര്‍ എന്നായി ആരാധിക. ഇത് കേട്ടതും കപില്‍ ശര്‍മ ഇടപെട്ടു. ഷാരൂഖ് ഖാന്‍ എന്താ പിസിഒയില്‍ ആണോ പണിയെടുക്കുന്നതെന്നായിരുന്നു കപില്‍ ശര്‍മയുടെ ചോദ്യം. പക്ഷെ അക്ഷയ് കുമാര്‍ ഷാരൂഖിനെ കിട്ടാനായി മറ്റൊരു നമ്പറില്‍ വിളിച്ചു. പക്ഷെ ആ നമ്പറും കിട്ടുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും ആരാധിക പിന്മാറാന്‍ തയ്യാറായില്ല. എന്നാല്‍ ഷാരൂഖിന്റെ ഭാര്യയായ ഗൗരി ഖാനെ വിളിക്കൂ എന്നായി ആരാധിക.

  ആരാധികയുടെ വാക്കുകള്‍ കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. വാണി കപൂറും ഹുമ ഖുറേഷിയുമെല്ലാം ചിരിയടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. എല്ലാ കുറ്റവും നിങ്ങളുടെ തലയിലാകും. ഗൗരി പറയും അക്ഷയ് പാജി നിങ്ങളാണ് എന്റെ ഭര്‍ത്താവിനെ നശിപ്പിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള കപിലിന്റെ പ്രതികരണം. എങ്കിലും ആരാധികയുടെ ആഗ്രഹം സഫലമാക്കാന്‍ ശ്രമിച്ച അക്ഷയ് കുമാറിന് കപിലും മറ്റുള്ളവരും കൈയ്യടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് അക്ഷയ് കുമാറും ഷാരൂഖ് ഖാനും തമ്മില്‍. നേരത്തെ രണ്ടു പേരും അതിഥി താരങ്ങളായി എത്തി സ്‌ക്രീനിലും തങ്ങളുടെ സൗഹൃദം തെളിയിച്ചിരുന്നു. അക്ഷയ് കുമാര്‍ നായകനായ ബെല്‍ ബോട്ടം ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രഞ്ജിത്ത് തിവാരിയാണ്. അക്ഷയ് കുമാറിനൊപ്പം വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  Also Read: ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അതായിരുന്നു; അഞ്ജലിയുടെ വെളിപ്പെടുത്തലില്‍ ഹൃദയം മുറിഞ്ഞ് ശിവന്‍

  അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പഠാന്‍ എന്ന സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്. ആറ്റ്‌ലിയുടെ ചിത്രവും അണിയറയിലൊരങ്ങുന്നു. ഈ ചിത്രത്തിലൂടെ നയന്‍താര ബോളിവുഡില്‍ അരങ്ങേറും. സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിന് പുറമെ രാജ്കുമാര്‍ ഹിറാനിയുടെ ആക്ഷേപ ഹാസ്യ ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തിലും ഷാരൂഖ് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Read more about: shahrukh khan
  English summary
  Akshay Kumar Calls Shahrukh Khan At A Fan Girl's Request
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X