ഇവളുടെ കാല്‍മുട്ടിന് എന്ത് കറുപ്പാണ്! നൂറോളം പേര്‍ നോക്കി നില്‍ക്കെ അക്ഷയ് കുമാര്‍ അപമാനിച്ചെന്ന് ശാന്തി പ്രിയ

അക്ഷയ് കുമാറിന്റെ തുടക്കകാലത്തെ നായികയാണ് ശാന്തി പ്രിയ. അക്ഷയ് നായകനായ ആദ്യ ചിത്രത്തിലും ശാന്തി പ്രിയ തന്നെയായിരുന്ന നായിക. അന്ന് ശാന്ത പ്രിയ തെന്നിന്ത്യന്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പിന്നീട് ശാന്തി പ്രിയ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തനിക്ക് സഹായം വാഗ്ദാനം ചെയ്ത ശേഷം അക്ഷയ് കുമാര്‍ വഞ്ചിച്ചുവെന്ന് ശാന്തി പ്രിയ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ നിറത്തിന്റെ പേരില്‍ അക്ഷയ് കുമാര്‍ പരിഹസിച്ചുവെന്ന ശാന്തി പ്രിയയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയാവുകയാണ്. 1994ല്‍ പുറത്തിറങ്ങിയ ഇക്കേ പേ ഇക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവമാണ് ശാന്തി പ്രിയ പങ്കുവെക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ശാന്തി പ്രിയ പങ്കുവെക്കുന്നുണ്ട്.

Akshay Kumar

ബോളിവുഡ് തിക്കാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി പ്രിയ മനസ് തുറന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ തന്റെ കാല്‍ മുട്ടിനെക്കുറിച്ചാണ് അക്ഷയ് കുമാര്‍ മോശമായി പരാമര്‍ശിച്ചതെന്നാണ് ശാന്തി പ്രിയ പറയുന്നത്. അത് വളരെ മോശ അനുഭവമായിരുന്നുവെന്നും ശാന്തി പ്രിയ വ്യക്തമാക്കുന്നുണ്ട്.

''അക്ഷയ്‌ക്കൊപ്പം ഇക്കേ പേ ഇക്കയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുകയായിരുന്നു. ഒരു മില്ലിലാണ് ചിത്രീകരണം നടക്കുന്നത്. ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഗ്ലാമറസായ പെണ്‍കുട്ടിയാണ് എന്റെ കഥാപാത്രം. ഫിറ്റ് ആയ ഷോര്‍ട്ട് ഡ്രസ് ആണ് ഞാന്‍ ധരിച്ചിരുന്നത്. ഒപ്പം തൊലിയുടെ നിറമുള്ള സ്റ്റോക്കിന്‍സും ധരിച്ചിരുന്നു. എന്റെ കാല്‍മുട്ട് അല്‍പ്പം കറുത്തിട്ടാണ്. അദ്ദേഹം ഒരുപാട് തമാശയൊപ്പിക്കുന്ന ആളാണെന്നത് ഒരു വശം. തമാശ ആയിക്കോളൂ, പക്ഷെ നൂറോളം പേര്‍ ഉള്ളപ്പോള്‍ ചുമ്മാ വന്ന് ഓരോന്ന് പറയാന്‍ പാടില്ല'' എന്നാണ് ശാന്തി പ്രിയ പറയുന്നത്.

''അവന്‍ വന്ന് ശാന്തി നിന്റെ കാല്‍മുട്ടില്‍ പരുക്കേറ്റിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ അത് നോക്കുമ്പോള്‍ കണ്ടോ അവളുടെ കാല്‍മുട്ട് എത്ര കറുത്തിട്ടാണ് എന്ന് അവന്‍ പറഞ്ഞു. അത് കേട്ടതും എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിച്ചു'' എന്നാണ് ശാന്തി പ്രിയ തുറന്ന് പറയുന്നത്. അന്നത്തെ ബോഡി ഷെയ്മിംഗിനെക്കുറിച്ചും ശാന്തി പ്രിയ സംസാരിക്കുന്നുണ്ട്.

''തൊണ്ണൂറുകളില്‍ ബോഡി ഷെയ്മിംഗ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്ന തടിച്ച പെണ്‍കുട്ടികളെയായിരുന്നു. കുറഞ്ഞത് സൗത്തിലെങ്കിലും. അവര്‍ക്ക് മെലിഞ്ഞ പെണ്‍കുട്ടികളെ വേണമെങ്കില്‍ ബോംബെയില്‍ നിന്നും കൊണ്ടുവരും. അല്ലാത്ത പക്ഷം നായികമാര്‍ അത്യാവശ്യം ആരോഗ്യമുള്ളവരായിരിക്കും. അത് സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. അവരെ അമ്രപാലി വസ്ത്രമൊക്കെ ധരിപ്പിക്കും. ഞാന്‍ ചില സിനിമകളൊക്കെ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. എന്റെ സഹോദരി ഭാനുപ്രിയ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് സൈസ് സീറോ ഫിഗറോ മറ്റോ ഉണ്ടായിരുന്നേയില്ല'' എന്നാണ് ശാന്തി പ്രിയ പറയുന്നത്.

Akshay Kumar

വിവാഹ ശേഷമാണ് ശാന്തി പ്രിയ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് താരം തിരികെ വരികയായിരുന്നു. തിരിച്ചു വരവിനുള്ള ശ്രമം നടത്തുന്നതിനിടെ അക്ഷയ് കുമാറിനെ ശാന്തി പ്രിയ കണ്ടിരുന്നു. അന്ന് തന്റെ ആദ്യ നായികയെന്ന നിലയില്‍ സൊനാക്ഷി സിന്‍ഹയേയും മറ്റും തന്നെ പരിചയപ്പെടുത്തിയെന്നും സ്‌നേഹത്തോടെ സംസാരിച്ചുവെന്നുമാണ് ശാന്തി പ്രിയ പറയുന്നത്. തിരിച്ചുവരാന്‍ നല്ലതെന്തെങ്കിലും ഉണ്ടെങ്കില്‍ പറയാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് അക്ഷയ് കുമാര്‍ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നാണ് ശാന്തി പ്രിയ ആരോപിച്ചത്. തന്റെ കോളുകള്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതായെന്നും താരം പറയുന്നു. തന്റെ നായകനായി അക്ഷയ് കുമാറിനെ കാസ്റ്റ് ചെയ്യുമ്പോള്‍ പലരും എതിര്‍ത്തതാണ്. അന്ന് താന്‍ അവന്റെ കൂടെ നിന്നു. എന്നാല്‍ പിന്നീട് തനിക്ക് സഹായം ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ അക്ഷയ് കുമാര്‍ തന്നെ വഞ്ചിച്ചുവെന്നാണ് ശാന്തി പ്രിയ പറയുന്നത്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X