അണ്ടര്‍ടേക്കറെ ഇടിച്ചിട്ട നടന്‍; 25 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ ആ സത്യം വെളിപ്പെടുത്തുന്നു
ഇടിക്കൂട്ടിലെ വീരനായ അണ്ടര്‍ടേക്കറെ അറിയാത്തവരായി ആരുമില്ല. ആ മണിയടി ശബ്ദം കേട്ടാല്‍ തന്നെ എല്ലാവരും ശ്രദ്ധയോടെ ഇന്നും കാത്തിരിക്കും. ഒരുപാട് തലമുറകളുടെ ആവേശമായിരുന്ന അണ്ടര്‍ടേക്കര്‍ എന്ന ഡബ്ല്യുഡബ്ല്യുഇ താരം പോയ വര്‍ഷമാണ് ഇടിക്കൂട്ടിനോട് എന്നന്നേക്കുമായി വിട പറഞ്ഞത്. എങ്കിലും ആ കറുത്ത കോട്ടും തൊപ്പിയും മണിയടി ശബ്ദവും ഒന്നും ആരും ഉടനെയൊന്നും മറക്കില്ലെന്നുറപ്പാണ്.
സംഗതി ഡ്രാമയാണെങ്കിലും അണ്ടര്‍ടേക്കര്‍ അറിയപ്പെടുന്നത് എക്കാലത്തേയും മികച്ച ഗുസ്തിക്കാരില്‍ ഒരാളായാണ്. അണ്ടര്‍ടേക്കറെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആ നേട്ടം കൈവരിച്ച ചിലരില്‍ ഒരാളാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഞെട്ടാന്‍ വരട്ടെ. അതിന് പിന്നിലൊരു കഥയുണ്ട്. ഒരു സിനിമാക്കഥ. 25 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ കില്ലാഡിയേന്‍ കി കില്ലാഡി എന്ന ചിത്രത്തിലാണ് കഥ നടക്കുന്നത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ അണ്ടര്‍ടേക്കറുമായി അക്ഷയ് കുമാര്‍ ഏറ്റുമുട്ടുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഇതുമായി ബന്ധപ്പെട്ട രസകരമായൊരു മീം പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. അണ്ടര്‍ടേക്കറെ പരാജയപ്പെടുത്തിയവരോട് കൈ പൊക്കാന്‍ പറയുന്ന മീമില്‍ ഗുസ്തിക്കാര്‍ക്കൊപ്പം അക്ഷയ് കുമാറുമുണ്ട്. 1996ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.
എന്നാല്‍ ചിത്രത്തില്‍ അണ്ടര്‍ടേക്കറായി മറ്റൊരു നടനായിരുന്നു എത്തിയിരുന്നത്. ഈ വിവരവും ഇപ്പോള്‍ അക്ഷയ് കുമാര്‍ തന്നെ പങ്കുവച്ചിരിക്കുകയാണഅ. ബ്രയാന്‍ ലി എന്ന ഗുസ്തിക്കാരാനാണ് ചിത്രത്തില്‍ അണ്ടര്‍ടേക്കറായി അഭിനയിച്ചിരുന്നത്. അക്ഷയ് കുമാറിന്റെ രസകരമായ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണഅ. താരങ്ങളായ ആയുഷ്മാന്‍ ഖുറാന, വരുണ്‍ ധവാന്‍, കരണ്‍ കുന്ദ്ര തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഹോട്ട് ലുക്കിനൊരു പുതിയ മുഖം; റിവിക മണിയുടെ ഫോട്ടോഷൂട്ട്
Recommended Video
1996ല്‍ പുറത്തിറങ്ങിയ കില്ലാഡിയോന്‍ കി കില്ലാഡിയില്‍ രവീണ ടണ്ടനും രേഖയുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം രോഹിത് ഷെട്ടിയും സുര്യവംശിയാണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനുള്ള സിനിമ. അത്രംഗി രേ, ബെല്‍ ബോട്ടം എന്നിവയും അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമകളാണ്.


Click it and Unblock the Notifications