കരീനയ്ക്ക് കാശിനോട് പ്രിയമെന്ന് അക്ഷയ് കുമാര്‍; അക്ഷയെ തള്ളിത്താഴെയിട്ട് കരീനയുടെ പ്രതികാരം!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ഓണ്‍ സ്‌ക്രീന്‍ വലിയ താരമായ അക്ഷയ് കുമാര്‍ ഓഫ് സ്‌ക്രീനില്‍ രസികനാണ്. തമാശകള്‍ പറയാനും സഹതാരങ്ങളെ പറ്റിക്കാനുമൊക്കെ വലിയ മിടുക്കാണ് അക്ഷയ് കുമാറിന്. തന്റെ കൂടെ അഭിനയിക്കുന്നവരമായി നല്ല സൗഹൃദം സൃഷ്ടിക്കാന്‍ ശ്രമിക്കാറുള്ള താരമാണ് അക്ഷയ് കുമാര്‍. അതേസമയം ഒരിക്കല്‍ അക്ഷയ് കുമാറിനെ കരീന കപൂര്‍ പിടിച്ച് തള്ളുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
അക്ഷയ് കുമാറും കരീനയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ഗുഡ് ന്യൂസ്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഈ സിനിമയുട സംവിധാനം രാജ് മെഹ്തയായിരുന്നു. ദില്‍ജിത്ത് ദൊസാഞ്ജ്, കിയാര അദ്വാനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയമായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയത്.

ഗുഡ് ന്യൂസിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. കരീനയെ അക്ഷയ് കുമാര്‍ കളിയാക്കിയതിന് പിന്നാലെയാണ് കരീന നടനെ പിടിച്ച് തള്ളുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഗുഡ് ന്യൂസിലെ താരങ്ങള്‍ ഒരുമിച്ചെത്തിയ ഇന്റര്‍വ്യുവിലായിരുന്നു സംഭവം. അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ കരീനയ്ക്ക് പണത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ആര്‍ക്കാണ് പണം ഇഷ്ടമില്ലാത്തത് എന്ന് അവതാരകന്‍ പറയുന്നതാണ് വീഡിയോയുടെ തുടക്കം. അത് നല്ലതാണ്. കരീനയ്ക്കും ഇഷ്ടമാണെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. നിനക്ക് പണം ഇഷ്ടമല്ലേ എന്ന് അക്ഷയ് കുമാര്‍ ചോദിച്ചതും കരീന അക്ഷയെ തള്ളുകയായിരുന്നു. ഇതോടെ അക്ഷയ് കുമാര്‍ കസേരയോടൊപ്പം തന്നെ നിലത്തേക്ക് വീഴുകയായിരുന്നു.
തമാശരൂപേണയായിരുന്നു സംഭവമെല്ലാം. അക്ഷയ് കുമാറിന്റെ ഹിറ്റ്‌നസും യോഗയുമൊക്കെ വെറുതെയായെന്നും താന്‍ ഇവനെ തകര്‍ത്തുവെന്നും കരീന പറയുന്നുണ്ട്. രസകരമായ വീഡിയോ വൈറലായി മാറുകയാണ്. അതേസമയം ഓഫ് സ്‌ക്രീനില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് കരീനയും അക്ഷയ് കുമാറും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കരീനയും സെയ്ഫും പ്രണയത്തിലായിരുന്നപ്പോള്‍ പിന്തുണയുമായി അക്ഷയ് കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കരണ്‍ ജോഹറും കരീനയും തമ്മില്‍ പിണങ്ങിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കല്‍ ഹോ ന ഹോയുടെ സമയത്താണ് കരണും കരീനയും തമ്മില്‍ പിണങ്ങുന്നത്. ചിത്രത്തിലെ നായികയായി ആദ്യം മനസിലുണ്ടായിരുന്നത് കരീനയെയായിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്റെ അത്ര തന്നെ പ്രതിഫലം കരീന ആവശ്യപ്പെട്ടതാണ് കരണ്‍ ജോഹറെ ചൊടിപ്പിച്ചത്.

സിംഗം എഗെയ്ന്‍ ആണ് കരീനയുടെ പുതിയ സിനിമ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിന്നാലെ ദ ക്രൂ, ബക്കിംഹാം മര്‍ഡേര്‍സ് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.
അതേസമയം കരിയറില്‍ തകര്‍ച്ചയിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. അവസാനമിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടിരുന്നു. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക്, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, സ്‌കൈ ഫോഴ്‌സ്, ശങ്കര തുടങ്ങിയ സിനിമകളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











